കലിപ്പ് തീരാതെ ശ്രീശാന്ത്, ഗംഭീര്‍ പുറത്തായതില്‍ ആഘോഷം; പഠാന്റെയും ഹര്‍ഭജന്റെയും പ്രതികരണം ഇങ്ങനെ
ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നു. ശ്രീശാന്ത് മത്സരത്തിന് ശേഷം നിരന്തരം വിമര്‍ശനം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം ഗംഭീര്‍ പുറത്തായപ്പോഴുള്ള ശ്രീശാന്തിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലെജന്‍ഡ്‌സ് ലീഗിന്റെ ഫൈനലില്‍ ഗംഭീറിന്റെ ഇന്ത്യ ക്യാപിറ്റല്‍സ് മനിപാല്‍ ടൈഗേഴ്‌സിനോട് ആറ് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു.
മത്സരത്തില്‍ ഗംഭീര്‍ അഞ്ച് പന്തില്‍ പത്ത് റണ്‍സെടുത്താണ് പുറത്തായത്. അമിറ്റോസ് സിംഗിന്റെ നേരിട്ടുള്ള ത്രോയില്‍ ഗംഭീര്‍ റണ്ണൗട്ടാവുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. കവര്‍ പോയിന്റിലേക്ക് ഷോട്ട് കളിച്ചശേഷം അതിവേഗം സിംഗിളെടുക്കാനായിരുന്നു ഗംഭീറിന്റെ ശ്രമം. ഇതിനിടെയാണ് താരം റണ്ണൗട്ടായത്. അമിറ്റോസ് സിംഗിന്റെ നേരിട്ടുള്ള ത്രോയായിരുന്നു.

ആറ് മത്സരങ്ങളില്‍ നിന്ന് 144 റണ്‍സാണ് ഗംഭീര്‍ നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറികളാണ് താരം നേടിയത്. അതേസമയം ഗംഭീറിന്റെ പുറത്താകല്‍ ശ്രീശാന്ത് ആഘോഷിച്ചിരിക്കുകയാണ്. ഗംഭീര്‍ റണ്ണൗട്ടാവുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ശ്രീശാന്ത് ഫീല്‍ഡറായ അമിറ്റോസ് സിംഗിനെ അഭിനന്ദിക്കുകയും ചെയ്തു. മനോഹരമായ ത്രോ എന്നായിരുന്നു ശ്രീശാന്ത് കുറിച്ചത്. ശ്രീശാന്തിന്റെ പ്രതികരണം വൈറലായിരിക്കുകയാണ്.
തന്നെ ഒത്തുകളിക്കാരന്‍ എന്ന് നേരത്തെ ഗംഭീര്‍ പലതവണ വിളിച്ചതായി ശ്രീശാന്ത് ആരോപിച്ചിരുന്നു.അതേസമയം ഗംഭീറും ശ്രീശാന്തും തമ്മിലുള്ള വാക്‌പോരില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം കൂടിയായ ഹര്‍ഭജന്‍ സിംഗ് രംഗത്ത് വന്നിട്ടുണ്ട്. വലിയ വലിയ നഗരങ്ങളില്‍ ചെറിയ കാര്യങ്ങള്‍ സംഭവിക്കുക പതിവാണെന്നായിരുന്നു ഹര്‍ഭജന്റെ പ്രതികരണം.
ഷാരൂഖ് ഖാന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായോംഗെയിലെ ഡയലോഗ് കടമെടുത്തായിരുന്നു ഹര്‍ഭജന്റെ പ്രതികരണം. മുമ്പ് ശ്രീശാന്തിനെ ഐപിഎല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍ മുഖത്തടിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ഇക്കാര്യം വീണ്ടും തന്നെ ഓര്‍മിപ്പിക്കരുതെന്നായിരുന്നു ഹര്‍ഭജന്‍ പ്രതികരിച്ചത്. അന്ന് ചെയ്തത് തെറ്റായി പോയി. എന്റെ ഭാഗത്ത് മാത്രമാണ് തെറ്റ്. ഗംഭീറും ശ്രീശാന്തും തമ്മില്‍ എന്താണ് പ്രശ്‌നമുണ്ടായതെന്ന് അറിയില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു.
മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനും പ്രതികരണവുമായി എത്തി. ചിരിയാണ് ഏറ്റവും നല്ല മറുപടി സഹോദരാ എന്നായിരുന്നു ഇര്‍ഫാന്റെ മറുപടി. ഗംഭീറിന്റെ പോസ്റ്റിന് താഴെയായിരുന്നു ഇര്‍ഫാന്റെ മറുപടി. അതേസമയം ഗംഭീറിനെ അനുകൂലിക്കുന്നവര്‍ സിക്‌സര്‍, സിക്‌സര്‍ എന്നാണ് അദ്ദേഹം പറഞ്ഞതെന്നാണ് പറയുന്നത്. എന്നാല്‍ ഫിക്‌സര്‍, ഫിക്‌സര്‍ എന്നാണ് തുടര്‍ച്ചയായി തന്നെ അദ്ദേഹം അധിക്ഷേപിച്ചതെന്നും ശ്രീശാന്ത് ആരോപിച്ചു.
പരസ്യമായ ആരോപണങ്ങള്‍ക്ക് പിന്നാലെ ശ്രീശാന്തിന് ലെജന്റ്‌സ് ലീഗ് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. നിയമനടപടി എടുക്കാതിരിക്കാന്‍ മറുപടി നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ശ്രീശാന്തിന്റെ വീഡിയോ പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഇവര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications