ഗംഭീറിന്റെ വാശി ജയിച്ചു, ബിസിസിഐ മുട്ടുമടക്കി; ബൗളിംഗ് കോച്ചായി വരുന്നത് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം
മുംബൈ: ഗൗതം ഗംഭീര്‍ പരിശീലകനായിട്ടുള്ള തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇതിനോടകം വിജയിച്ചിരിക്കുകയാണ് ഇന്ത്യ. അവസാന മത്സരം മാത്രമാണ് ഇനിയുള്ളത്. പക്ഷേ ഗൗതം ഗംഭീര്‍ ഇപ്പോഴും പരിശീലക ടീമിനെ വ്യാപിപ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഗംഭീര്‍ പിടിവാശിയിലായിരുന്നു.
ഒടുവില്‍ ബിസിസിഐ അദ്ദേഹത്തിന് മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ്. ഗംഭീറിന്റെ ആഗ്രഹപ്രകാരം വിദേശ ബൗളിംഗ് പരിശീലകന്‍ തന്നെ ഇന്ത്യക്ക് വേണ്ടിയെത്തും. ദക്ഷിണാഫ്രിക്കയുടെ മുന്‍ ബൗളിംഗ് പരിശീലകനായ മോണി മോര്‍ക്കലാണ് ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി ഗംഭീറിന്റെ ടീമിലെത്താന്‍ പോകുന്നത്. അടുത്ത പരമ്പരയില്‍ താരം ടീമിനൊപ്പം ചേരും.

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ അടുത്ത പരമ്പര. സെപ്റ്റംബറിലാണ് പരമ്പര ആരംഭിക്കുക. ശ്രീലങ്കന്‍ പര്യടനം കഴിഞ്ഞ ശേഷം വലിയ ഇടവേള തന്നെ ഇന്ത്യന്‍ ടീമിന് ലഭിക്കും. ഇന്ത്യക്ക് ഇനി ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയാണ് കളിക്കാനുള്ളത്. അതിന് ശേഷമാണ് വലിയ ഇടവേളയുള്ളത്.
ഏകദിന ടീമിനെ രോഹിത് ശര്‍മ തന്നെയാണ് നയിക്കുന്നത്. ഇതിനോടകം രോഹിത് അടക്കമുള്ള കൊളംബോയില്‍ എത്തി കഴിഞ്ഞു. അമേരിക്കയില്‍ യാത്ര കഴിഞ്ഞ ശേഷമാണ് രോഹിത് ശ്രീലങ്കയില്‍ എത്തുന്നത്. വിരാട് കോലി, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ ശ്രീലങ്കയില്‍ എത്തിയിട്ടുണ്ട്.
കൊളംബോയിലെ ഐടിസി രത്‌നദീപ് ഹോട്ടലിലാണ് ഈ കളിക്കാരെല്ലാം താമസിക്കും. സ്‌റ്റേഡിയത്തില്‍ ഇവര്‍ക്കായി പരിശീലന സെഷനുണ്ടാവും. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരുടെ സേവനവും ഇവര്‍ക്കുണ്ടാവും. ജൂലായ് മുപ്പതിനാണ് ടി20 പരമ്പര അവസാനിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ടും ജയിച്ചതോടെ ഇന്ത്യ മുന്നിലെത്തിയിരിക്കുകയാണ്.
വൈകാതെ ബാക്കിയുള്ള താരങ്ങളും ടീമിനൊപ്പം ചേരും. ഓഗസ്റ്റ് രണ്ടിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. കൊളംബോയിലെ പ്രേമദാസ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഓഗസ്റ്റ് 4, 7 തിയതികളിലാണ് ബാക്കിയുള്ള രണ്ട് മത്സരങ്ങളുമുള്ളത്.
അതേസമയം അന്താരാഷ്ട്ര ബൗളര്‍മാരെ നേരിടുന്നതിന് ടീമിനെ സജ്ജമാക്കാന്‍ കൂടിയാണ് മോര്‍ക്കലിനെ ബൗളിംഗ് പരിശീലകനാക്കുന്നത്. ഗംഭീറും ടീം മാനേജ്‌മെന്റും ഇക്കാര്യത്തില്‍ സംസാരിച്ച് തീരുമാനത്തിലെത്തുകയായിരുന്നു. അതേസമയം ഇടക്കാല കോച്ച് സായ് രാജ് ബഹുതുലെയ്ക്ക് ഇനി എന്ത് റോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ടീമിന് സ്പിന്‍ ബൗളിംഗ് കോച്ചും വന്നേക്കാന്‍ സാധ്യതയുണ്ട്. മോര്‍ക്കലിനൊപ്പം ഈ പരിശീലകനും ചേര്‍ന്നേക്കും. എന്നാല്‍ തീരുമാനം ബിസിസിഐയുടെ പരിഗണനയിലാണ്. ബഹുതുലെ തുടരുകയാണെങ്കില്‍ കോച്ചിംഗ് സ്റ്റാഫില്‍ രണ്ട് അസിസ്റ്റന്റുമാരുണ്ടാവും. അഭിഷേക് നായരും, റയാന്‍ ടെന്‍ ഡുഷറ്റെയുമാണ് തുടരുക. ബൗളിംഗ് കോച്ചായി മോര്‍ക്കലും, ഫീല്‍ഡിംഗ് കോച്ചായി ടി ദിലീപും തുടരും.












Click it and Unblock the Notifications