രോഹിത്തും വിരാടും വീട്ടിലിരിക്കില്ല, ലങ്കയ്‌ക്കെതിരെ കളിക്കണം; ഗംഭീറിന്റെ ആദ്യ നിര്‍ദേശം ഇങ്ങനെ
മുംബൈ: ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരങ്ങള്‍ വിശ്രമമെടുക്കുന്ന രീതി അവസാനിച്ചേക്കും. ഗൗതം ഗംഭീര്‍ പരിശീലന സ്ഥാനമെടുത്ത ശേഷം വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയാണ് ഇതില്‍ ഏറ്റവും പ്രധാനം. സീനിയര്‍ താരങ്ങള്‍ ചെറിയ ടീമുകള്‍ക്കെതിരെ വിശ്രമം ആവശ്യപ്പെടാറുണ്ട്.
എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇത് മാറാന്‍ സാധ്യതയേറെയാണ്. സീനിയര്‍ താരങ്ങള്‍ എല്ലാവരും കളിക്കണമെന്നാണ് ഗംഭീറിന്റെ ആവശ്യം. അതേസമയം ഹര്‍ദിക് പാണ്ഡ്യ ശ്രീലങ്കയ്‌ക്കെതിരെ കളിക്കില്ല, ഏകദിന പരമ്പരയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കളിക്കാതിരിക്കുക. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന താരമാണ് പാണ്ഡ്യ.

ഹര്‍ദിക് ടി20 മത്സരങ്ങളില്‍ ഇന്ത്യയുടെ നായകനാവുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഏകദിന പരമ്പരയില്‍ നിന്ന് താരം വിട്ടുനില്‍ക്കുന്നത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്. അതേസമയം രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവര്‍ ഏകദിന പരമ്പരയില്‍ കളിക്കണമെന്ന് ഗംഭീറിന് ആഗ്രഹമുണ്ട്.
എന്നാല്‍ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഇവരെല്ലാം വിശ്രമത്തിലാണ്. താന്‍ പരിശീലകനായി തുടങ്ങുന്ന ആദ്യ ടൂര്‍ണമെന്റില്‍ എല്ലാ സീനിയര്‍ താരങ്ങളും കളിക്കണമെന്നാണ് ഗംഭീറിന്റെ ആഗ്രഹം. എന്നാല്‍ രോഹിത്തോ വിരാടോ ലങ്കന്‍ പരമ്പരയില്‍ കളിക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹര്‍ദിക്കിന്റേത് ഒഴിവാക്കാനാവാത്ത സാഹചര്യമായത് കൊണ്ട് താരം കളിക്കില്ലെന്ന് ഉറപ്പാണ്.
ശ്രീലങ്കന്‍ പരമ്പരയില്‍ മൂന്ന് ടി20യും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഉള്ളത്. ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. അതേസമയം 2023 ഒക്ടോബറിലാണ് ഹര്‍ദിക് അവസാനമായി ഏകദിന മത്സരം കളിച്ചത്. ബംഗ്ലാദേശിനെതിരെ ലോകകപ്പിലായിരുന്നു മത്സരം. അതിന് ശേഷം താരത്തിന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.
അതേസമയം ലങ്കന്‍ പരമ്പരയില്‍ കളിക്കാനുണ്ടാവില്ലെന്ന് ബിസിസിഐയെ ഹര്‍ദിക് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ സ്ഥിരമായി ഇടംപിടിക്കാന്‍ ഇത് ശിവം ദുബെയ്ക്ക് സഹായകരമായേക്കും. താരത്തിന് ബൗളിംഗ് ഓള്‍റൗണ്ടറെന്ന നിലയില്‍ മുന്‍തൂക്കമുണ്ട്. സിംബാബ്‌വെ പര്യടനത്തില്‍ ദുബെ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.
അതേസമയം രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, എന്നിവര്‍ക്ക് എന്നിവര്‍ ഏകദിന പരമ്പരയില്‍ കളിക്കണമെന്ന് ഗംഭീര്‍ പറയുന്നതിന് കാരണമുണ്ട്. ഏകദിന പരമ്പര കഴിഞ്ഞ ശേഷം ഇന്ത്യക്ക് വലിയൊരു ഇടവേള തന്നെ ലഭിക്കും. ജൂലായ് 27നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ഏകദിന പരമ്പര ഓഗസ്റ്റ് രണ്ടിനും ആരംഭിക്കും.
അവസാന ഏകദിന മത്സരം ഏഴാം തിയതിയാണ്. അതിന് ശേഷം ഇന്ത്യ മറ്റൊരു മത്സരത്തിന് കളത്തിലിറങ്ങുന്നതിന് ഇടയില്‍ ആറാഴ്ച്ചത്തെ ഇടവേളയാണ് ഉള്ളത്. സെപ്റ്റംബര്‍ 19ന് ബംഗ്ലാദേശിനെതിരെ ചെന്നൈയില്‍ വെച്ചാണ് ഇന്ത്യയുടെ ്അടുത്ത മത്സരം. അതേസമയം കോലിയും രോഹിത്തും വിദേശത്ത് അവധിയാഘോഷിക്കുകയാണ്.












Click it and Unblock the Notifications