ഹര്‍ദിക്ക് പാണ്ഡ്യക്ക് ക്യാപ്റ്റന്‍ സ്ഥാനം പോയതിന് പിന്നില്‍ ഗംഭീര്‍, കാരണം പറഞ്ഞ് ആശിഷ് നെഹ്‌റ
മുംബൈ: ഇന്ത്യയുടെ അടുത്ത ടി20 ടീം ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയായിരിക്കുമെന്ന് എല്ലാവരും കരുതിയിരുന്നു. പക്ഷേ ഗൗതം ഗംഭീര്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം അടിമുടി മാറിയിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിനെയാണ് ഗംഭീര്‍ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചിരിക്കുന്നത്. ഹര്‍ദിക് അധികം കളിക്കാത്തതും, അതുപോലെ താരത്തിന്റെ ഫിറ്റ്‌നെസുമെല്ലാം ക്യാപ്റ്റന്‍സി നിഷേധിക്കാനുള്ള കാരണമായി ചീഫ് സെലക്ടര്‍ അഗാര്‍ക്കര്‍ പറഞ്ഞു.
അതേസമയം ഹര്‍ദിക്കിന് ക്യാപ്റ്റന്‍സി നഷ്ടപ്പെടാന്‍ വേറെയും കാരണങ്ങളുണ്ട്. ഫിറ്റനെസാണ് ഇതില്‍ ഏറ്റവുംപ്രധാനപ്പെട്ടത്. എല്ലാ ഫോര്‍മാറ്റിലും ഹര്‍ദിക് കളിക്കുന്നില്ല. ഏകദിനത്തില്‍ കൂടുതലായി ഹര്‍ദിക് കളിക്കുന്നില്ല. ഇങ്ങനെയുള്ളപ്പോള്‍ ഹര്‍ദ്ദിക്കിന് ക്യാപ്റ്റന്‍സി നല്‍കുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് മുന്‍ ഇന്ത്യന്‍ താരമായ ആശിഷ് നെഹ്‌റ പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റെടുക്കുന്നത്. ഹര്‍ദിക്കിന് തുടര്‍ച്ചയായി പരുക്കേല്‍ക്കുന്നത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വലിയ ആശങ്കയാണ്. നേരത്തെ ഏകദിന ലോകകപ്പിന്റെ സമയത്ത് പരുക്കിനെ തുടര്‍ന്ന് ഹര്‍ദിക് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനത്തോടെ ഹര്‍ദിക് തിരിച്ചുവന്നിരുന്നു.
ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. അതുകൊണ്ട് ഹര്‍ദിക്കിന് ക്യാപ്റ്റന്‍സി ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം മാത്രമല്ല വൈസ് ക്യാപ്റ്റന്‍ സ്ഥാനവും ഹര്‍ദിക്കിന് ലഭിച്ചില്ല. താരത്തിന് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
അഗാര്‍ക്കറും ഗംഭീറും ഹര്‍ദിക്കിന്റെ ഫിറ്റ്‌നെസിനെ കുറിച്ചാണ് സംസാരിച്ചത്. ഹര്‍ദിക് എല്ലാ ഫോര്‍മാറ്റിലും ഇപ്പോള്‍ കളിക്കുന്നില്ല. നിലവില്‍ ഒരു ഫോര്‍മാറ്റിലാണ് കളിക്കുന്നത്. 50 ഓവര്‍ ക്രിക്കറ്റ് തന്നെ ഹര്‍ദിക് അധികം കളിക്കുന്നില്ല. അതുകൊണ്ട് ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഗംഭീറിന് തീര്‍ച്ചയായും അദ്ദേഹത്തിന്റേതായ രീതിയുണ്ടെന്ന് നെഹ്‌റ പറയുന്നു.
ടി20 ലോകകപ്പില്‍ ഹര്‍ദിക്കായിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റന്‍. എന്നാല്‍ ആ സ്ഥാനം ശുഭ്മാന്‍ ഗില്ലിനാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ശ്രീലയ്‌ക്കെതിരായ ടി20 പരമ്പരയില്‍ മാത്രമാണ് ഹര്‍ദിക് ആകെ കളിക്കുന്നത്. പക്ഷേ ഇതൊന്നും അപ്രതീക്ഷിതമല്ലെന്ന് പറയുകയാണ് നെഹ്‌റ.
ക്രിക്കറ്റില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാം. ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായിരുന്നത് കൊണ്ടാണ് ഈ അമ്പരപ്പ്. എന്നാല്‍ ടീമിന് പുതിയ പരിശീലകനെ ലഭിച്ചിരിക്കുകയാണ്. അതിലൂടെ പുതിയ ചിന്തകളാണ് ഉണ്ടായിരിക്കുന്നത്. പുതിയ പരിശീലകനും ക്യാപ്റ്റനും വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളാണ് ഉണ്ടാവുക.
ഈ സമയം ഗംഭീറിന് സൂര്യകുമാറിനെ ക്യാപ്റ്റനാക്കാനാണ് താല്‍പര്യമെന്നും നെഹ്‌റ പറഞ്ഞു. അതേസമയം പരിശീലക സെഷന്‍ അടക്കം ഹര്‍ദിക് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഗംഭീര്‍ ഹര്‍ദിക്കുമായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൂര്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നാണ് സൂചന.












Click it and Unblock the Notifications