ഷാരൂഖിന്റെ ചെക്കില്ലേലും പ്രശ്‌നമില്ല, ഗംഭീര്‍ കോടീശ്വരന്‍, കാറുകളുടെ വന്‍ ശേഖരം; ആസ്തി ഇത്ര
ന്യൂഡല്‍ഹി: കൊല്‍ത്തത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഗംഭീര ജയതതിന് പിന്നാലെ ചര്‍ച്ചയായിരിക്കുകയാണ് ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ തൊട്ടതെല്ലാം പൊന്നാക്കി ചരിത്രമാണ് ഗംഭീറിനുള്ളത്. ടി20 ലോകകപ്പും ഏകദിന ലോകകപ്പും ഗംഭീറിന്റെ പേരിലുണ്ട്. അത് മാത്രമല്ല ഈ രണ്ട് ലോകകപ്പിന്റെ ഫൈനലിലും ഗംഭീര പ്രകടനം കാഴ്ച്ചവെച്ചതും ഗംഭീറാണ്.
അതുപോലെ ഗംഭീര്‍ കൊല്‍ക്കത്ത ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ രണ്ട് തവണയാണ് കെകെആര്‍ കപ്പടിച്ചത്. ഇപ്പോഴിതാ ടീമിന്റെ മെന്‍ഡര്‍ സ്ഥാനത്ത് വന്നപ്പോഴും കെകെആര്‍ കിരീടം ചൂടിയിരിക്കുകയാണ്. പത്ത് വര്‍ഷത്തിന് ശേഷമാണ് കൊല്‍ക്കത്ത കിരീടം ചൂടുന്നത്. കെകെആറിന്റെ ഉടമ ഷാരൂഖ് ഖാന്‍ നേരത്തെ ഗംഭീറിന് ബ്ലാങ്ക് ചെക്ക് നല്‍കി എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം ടീമിന്റെ വിജയത്തിന് പിന്നാലെ ഷാരൂഖ് ഖാന്‍ ഗംഭീറിനായി നല്‍കിയ ചെക്കില്‍ 25 കോടി വരെ താരത്തിന് പ്രതിഫലമായി എടുക്കാനുള്ള അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഗംഭീര്‍ തുകയൊന്നും എഴുതിയെടുത്തിട്ടില്ല. അതിന് പ്രധാന കാരണം ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ഗംഭീറിന് താല്‍പര്യമുള്ളത് കൊണ്ടാണ്.
അടുത്ത പത്ത് വര്‍ഷം ടീമിനൊപ്പം നില്‍ക്കാനായിരുന്നു ഷാരൂഖ് ഗംഭീരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഗംഭീര്‍ ഇത് കൈയ്യൊഴിയാനാണ് സാധ്യത. കാരണം അല്ലാതെ വലിയ സമ്പത്തിന്റെ ഉടമയാണ് ഗംഭീര്‍. 2012, 2014 വര്‍ഷങ്ങളിലായിരുന്നു ഗംഭീര്‍ കെകെആറിന് കിരീടം നേടിക്കൊടുത്തത്.
2018 വരെ കെകെആറിനൊപ്പം നിന്ന ഗംഭീര്‍ പിന്നീട് വിരമിക്കുകയായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററായി 2022, 2023 സീസണുകളില്‍ ഗംഭീര്‍ പ്രവര്‍ത്തിച്ചിരുന്നു. ക്യാപ്റ്റനെന്ന നിലയിലും റണ്‍വേട്ടക്കാരനെന്ന നിലയിലും ഗംഭീറിന് കെകെആറില്‍ വലിയ നേട്ടങ്ങളുടെ കെകെആറിന്റെ ദത്തുപുത്രന്‍ എന്ന വിളിപ്പേരും താരത്തിനുണ്ട്.
അതേസമയം 2003 മുതല്‍ 2016 വരെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഗംഭീര്‍. 205 കോടിയാണ് ഗംഭീറിന്റെ ആസ്തി. 2003ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ടെസ്റ്റ് അരങ്ങേറ്റം ഓസ്‌ട്രേലിയക്കെതിരെയും. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഗംഭീര്‍ രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു.
ബിജെപി ടിക്കറ്റ് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയിരുന്നു ഗംഭീര്‍. വിരമിക്കലിന് ശേഷം ഗംഭീര്‍ കമന്റേറ്ററായിരുന്നു. ഒന്നര കോടിയാണ് കമന്ററിക്ക് പ്രതിഫലമായി ഗംഭീറിന് ലഭിച്ചിരുന്നത്. ഡല്‍ഹിയില്‍ 20 കോടിയുടെ ബംഗ്ലാവ് താരത്തിനുണ്ട്.
ഓള്‍ രജീന്ദര്‍ നഗര്‍, കരോള്‍ ബാഗ് എന്നിവിടങ്ങളിലും വസ്തുവുണ്ട്. 15 കോടിയാണ് ഇവയുടെ മൂല്യം. ഓഡി ക്യൂ 5, ബിഎംഡബ്ല്യു 530 ഡി, ടൊയോട്ട കൊറോള, മഹീന്ദ്ര ബൊലേറോ സ്റ്റിംഗര്‍, എന്നിവ ഗംഭീറിന്റെ കൈവശമുള്ള ചില കാറുകളാണ്.












Click it and Unblock the Notifications