കെകെആര്‍ ഇപ്പോഴും മുംബൈക്കും സിഎസ്കെയ്ക്കും പിറകിലാണ്; വീണ്ടും ട്വിസ്റ്റ്, ഗംഭീര്‍ ഐപിഎല്‍ വിടില്ല?
മുംബൈ: ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിന് പിന്നാലെ വമ്പന്‍ ട്വിസ്റ്റ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഇനിയും കിരീടങ്ങള്‍ നേടാനുണ്ടെന്ന തരത്തില്‍ ഗംഭീര്‍ നേടിയ പരാമര്‍ശമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഐപിഎല്‍ വിടില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
ബിസിസിഐ ഏറ്റവും സജീവമായി പരിഗണിക്കുന്ന പേര് ഗംഭീറിന്റേതാണ്. വിദേശ പരിശീലകര്‍ ആരും ഇന്ത്യയുടെ കോച്ചാവാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി വിവിഎസ് ലക്ഷ്മണിനെ കണ്ടെങ്കിലും അദ്ദേഹത്തിനും അതില്‍ താല്പര്യമില്ല. കെകെആറിനെ കിരീടനേട്ടത്തിലേക്ക് നയിച്ചതോടെയാണ് ഗംഭീറിനെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി പരിഗണിക്കാന്‍ കാരണം.

ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി ഗംഭീര്‍ നേരത്തെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൊല്‍ക്കത്തയില്‍ ഗംഭീറിന്റെ ഭാവിയെന്താണെന്ന് മാധ്യമങ്ങള്‍ ചോദിച്ചിരുന്നു. നിങ്ങള്‍ എന്നോട് ചോദിക്കുകയാണെങ്കില്‍, കെകെആര്‍ ഇപ്പോഴും മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്സിനും രണ്ട് കിരീടങ്ങള്‍ പിന്നിലാണ്. ഇപ്പോള്‍ ശരിക്കും സന്തോഷത്തിലാണ്. എന്നാല്‍ കൂടുതല്‍ കിരീടങ്ങള്‍ നേടാനുള്ള ആഗ്രഹം ഇപ്പോഴുമുണ്ട്.
ഐപിഎല്ലിലെ ഏറ്റവും വിജയിച്ച ടീമായി ഞങ്ങള്‍ ഇതുവരെ മാറിയിട്ടില്ല. അങ്ങനെ സംഭവിക്കണമെങ്കില്‍ മൂന്ന് തവണ ഇനിയും കിരീടം നേടേണ്ടതുണ്ട്. അതിനായി ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. അടുത്ത ദൗത്യം ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ടീമായി കെകെആറിനെ മാറ്റുകയാണ്. അതിനേക്കാള്‍ മികച്ചൊരു കാര്യമില്ലെന്നും ഗംഭീര്‍ സ്പോര്‍ട്സ് കീഡയോട് പറഞ്ഞു.
അതേസമയം ഗംഭീറിന്റെ പ്രതികരണത്തിലൂടെ വമ്പന്‍ ട്വിസ്റ്റാണ് പരിശീലകന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഗംഭീര്‍ ഐപിഎല്ലോ കൊല്‍ക്കത്തയോ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഷാരൂഖ് ഖാന് ഗംഭീറിനെ കിരീട നേട്ടത്തിന് ശേഷം ഏറെ പ്രശംസിച്ചിരുന്നു. ബ്ലാങ്ക് ചെക്കും ഷാരൂഖ് ഗംഭീറിന് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത പത്ത് വര്‍ഷത്തേക്ക് കെകെആറിനെ പരിശീലിപ്പിക്കാന്‍ വേണ്ട തുക എഴുതിയെടുക്കാം എന്നാണ് ഗംഭീറിനോട് ഷാരൂഖ് ആവശ്യപ്പെട്ടത്. 25 കോടിയാണ് താരത്തിന് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമില്‍ പക്ഷേ രാഹുല്‍ ദ്രാവിഡിന് പത്ത് കോടിയാണ് പരിശീലകനായപ്പോള്‍ ലഭിച്ചത്. ഇത് ഗംഭീറിനെ സംബന്ധിച്ച് വലിയ നഷ്ടമാണ്.
അതേസമയം ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ മറ്റ് കാര്യങ്ങളൊന്നും ഗംഭീര്‍ കാര്യമായി എടുക്കുന്നില്ല. കൊല്‍ക്കത്ത പത്ത് വര്‍ഷം മുമ്പ് അവസാന കിരീടം നേടിയതും ഗംഭീറിന് കീഴിലായിരുന്നു. രണ്ട് കിരീടങ്ങളാണ് ഗംഭീര്‍ ടീമിന് നേടിക്കൊടുത്തത്. 2011ല്‍ കെകെആറിലെത്തിയ ഗംഭീര്‍ 2017 വരെ ടീമില്‍ കളിച്ചിരുന്നു. അതേസമയം ഈ പരിചയസമ്പത്തെല്ലാം പരിഗണിച്ചാണ് ബിസിസിഐ ഗംഭീറിനെ കോച്ചാവാന്‍ പരിഗണിക്കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications