ചില ആളുകൾക്ക് പൊരുത്തപ്പെടാൻ കഴിയില്ലെന്ന് ഗംഭീർ; ഇത് കോഹ്‌ലിക്കും രോഹിതിനുമുള്ള മുന്നറിയിപ്പോ?
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഗൗതം ഗംഭീർ ഏറ്റെടുക്കുന്നത് അപ്രതീക്ഷിതമായല്ല. ഏറെ നാളത്തെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് ഗംഭീറിനെ ബിസിസിഐ അമരത്തേക്ക് കൊണ്ടു വന്നത്. ഇതിന് പിന്നാലെ പല വിഷയങ്ങളിലും അഭ്യൂഹങ്ങളും പ്രചരണങ്ങളും ഒക്കെ സജീവമാണ്. പ്രത്യേകിച്ച് മുതിർന്ന താരങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.
ഗംഭീർ ഇക്കാര്യത്തിൽ ഔദ്യോഗികമായ ഒരു വിശദീകരണമോ പദ്ധതിയെ അറിയിച്ചിട്ടില്ലെങ്കിലും ഈ രണ്ട് താരങ്ങളും ടി20യിൽ നിന്ന് വിരമിച്ചതിന് ശേഷം അവർ മറ്റ് ഫോർമാറ്റുകളിൽ കളിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലോകകപ്പ് വിജയത്തിന് ശേഷമാണ് ഇരുവരും ചെറിയ ഫോർമാറ്റിൽ വിരമിക്കൽ പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റിൽ ഗംഭീറിന് കീഴിൽ ഒരു പുതിയ യുഗം ആരംഭിക്കാനിരിക്കെ താരത്തിന്റെ ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോൾ നടപ്പാക്കുന്ന രീതികളെയും അദ്ദേഹത്തിന്റെ തന്ത്രങ്ങളിലേക്കും വിരൽ ചൂണ്ടുന്നതാണ് ഈ വാക്കുകൾ എന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
സ്‌റ്റാർ സ്പോർർട്‌സ് 2023ലെ ഗൗതം ഗംഭീറിന്റെ ഒരു വീഡിയോ പോസ്‌റ്റ് ചെയ്‌തതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായത്, ഇതിൽ അദ്ദേഹം ഏകദിന ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുകയും രസകരമായ ചില നിരീക്ഷണങ്ങൾ നടത്തുകയും ചെയ്‌തിരുന്നു. ഇതിനെ ഗംഭീറിന്റെ കോച്ചിംഗ് രീതികളുമായി കൂട്ടിയിണക്കി കൊണ്ടാണ് ഇപ്പോഴത്തെ ചർച്ചകൾ മുഴുവൻ.
"ആദ്യം നിങ്ങൾ കളിക്കാരെ തിരിച്ചറിയേണ്ടതുണ്ട്, അവരുടെ നിർഭയമായ സമീപനവും, പ്രത്യേകിച്ച് 50 ഓവർ ഫോർമാറ്റിൽ. നിങ്ങൾക്ക് കളിക്കാരുടെ ഒരു കൃത്യമായ മിശ്രിതം ഉണ്ടാവണം. നങ്കൂരമിടാൻ കഴിയുന്ന കളിക്കാരെ വേണം. നിയമം മാറിയത് വലിയ കാര്യമാണ്. ആ സമയത്ത് ഞങ്ങൾക്ക് ഒരു ന്യൂ ബോൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അഞ്ച് ന്യൂബോൾ ഉണ്ട്. വേണ്ടത്ര റിവേഴ്‌സ് സ്വിംഗ് ലഭിക്കുന്നില്ല. ഫിംഗർ സ്‌പിന്നർമാർക്കും വേണ്ടത്ര അവസരമില്ല" ഗംഭീർ പറയുന്നു.
"മാറ്റവുമായി വളരെ എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന കളിക്കാരെ നിങ്ങൾ തിരിച്ചറിയണമെന്ന് എനിക്ക് എപ്പോഴും തോന്നുന്നു. ചില ആളുകൾക്ക് ടെംപ്ലേറ്റുമായി പൊരുത്തപ്പെടാൻ കഴിയില്ല, അവർക്ക് സ്വാഭാവികമായി സാധിക്കാത്ത രീതിയിൽ കളിക്കാൻ അവരെ പ്രേരിപ്പിക്കുന്നത് കൊണ്ട് കാര്യമില്ല. അതിനാൽ, എന്നെ സംബന്ധിച്ചിടത്തോളം കളിക്കാരെ തിരിച്ചറിയുന്ന വളരെ പ്രധാനമാണ്, അതിനാൽ ടീമിലെ 15 പേരെയും സമാന ചിന്താഗതി നോക്കി വേണം തിരഞ്ഞെടുക്കാൻ" എന്നായിരുന്നു ഗംഭീർ പറഞ്ഞത്.
ഇത് ഗംഭീറിന്റെ കോച്ചിംഗ് രീതികളിലേക്കുള്ള സൂചനയാണ് എന്നതാണ് കൂടുതൽ പേരും ചൂണ്ടികാണിക്കുന്നത്. എന്നാൽ ഗംഭീറിന്റെ രീതികളുമായി കോഹ്‌ലിയും രോഹിത് ശർമ്മയും എങ്ങനെ ഒത്തുപോവും, അവർക്കുള്ള മുന്നറിയിപ്പാണോ ഈ വാക്കുകൾ എന്നിങ്ങനെ ആരാധകരുടെ സംശയം നീളുന്നു.
വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനം മുതലാണ് ഗൗതം ഗംഭീർ ചുമതല ഏറ്റെടുക്കുക. എങ്കിലും ടീമിനെ കുറിച്ചുള്ള ഏകദേശ ധാരണ ഇപ്പോഴേ ഗംഭീർ ഉണ്ടാക്കിയെടുത്തുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഗംഭീറിന്റെ ടീമിൽ കോഹ്‌ലിക്കും രോഹിത്തിനും ഇടമുണ്ടാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അതിന് ഏകദിന ടീം ഗംഭീർ എങ്ങനെ ഒരുക്കുമെന്നാണ് അറിയാനുള്ളത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications