Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗംഭീര്‍ അക്കാര്യം ഉറപ്പിച്ചു, ദ്രാവിഡിന് പകക്കാരനായി എത്തും; പരിശീലകനാവാന്‍ ഡീല്‍ ഉറപ്പിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍ എത്തും. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാഹുല്‍ ദ്രാവിഡിന് പകരക്കാരനായിട്ടാണ് അദ്ദേഹം എത്തുന്നത്. ദ്രാവിഡ് ടി20 ലോകകപ്പ് കഴിയുന്നതോടെ ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയും ദ്രാവിഡിന് കരാര്‍ നീട്ടി കൊടുക്കാന്‍ ബിസിസിഐ തയ്യാറായിരുന്നു.

എന്നാല്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. നേരത്തെ ഏകദിന ലോകകപ്പിന് ശേഷം ദ്രാവിഡിന്റെ കരാര്‍ നീട്ടിയിരുന്നു. ഗംഭീറുമായി ബിസിസിഐ ഡീല്‍ ഉറപ്പിച്ചെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഇക്കാര്യത്തില്‍ അന്തിമ ചര്‍ച്ചകള്‍ നടന്നതെന്നും, ഗംഭീറിന്റെ ഡിമാന്‍ഡുകള്‍ ബിസിസിഐ അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

gautam-gambhir

ഈ ആഴ്ച്ച അവസാനത്തോടെ ഗംഭീറിന്റെ പേര് ബിസിസിഐ പരിശീലകനായി പ്രഖ്യാപിക്കുമെന്നാണ് ദൈനിക് ജാഗരണ്‍ രിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം പുതിയ ടീമിനെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ഇതിനൊപ്പം ഗംഭീര്‍ പ്രഖ്യാപിക്കും. ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച്, ഫീല്‍ഡിംഗ് കോച്ച് എന്നിവരെ ഗംഭീര്‍ തന്നെ തിരഞ്ഞെടുക്കും.

നിലവില്‍ രാഹുല്‍ ദ്രാവിഡിന്റെ ടീമില്‍ വിക്രം റാത്തോറാണ് ബാറ്റിംഗ് കോച്ച്. പരസ് മഹാബ്രെ ബൗളിംഗ് കോച്ചും ടി ദിലീപ് ഫീല്‍ഡിംഗ് കോച്ചുമാണ്. രവി ശാസ്ത്രിയുടെ ടീമില്‍ സഞ്ജയ് ബാംഗറായിരുന്നു ബാറ്റിംഗ് കോച്ച്. അതിന് ശേഷം റാത്തോറാണ് ടീമിന്റെ ബാറ്റിംഗ് പരിശീലകന്‍.

മഹാബ്രെയും ദിലീപുമാണ് ദ്രാവിഡ് തിരഞ്ഞെടുത്ത മറ്റ് പരിശീലകര്‍. അതേസമയം ഗംഭീറിന് ഇതുവരെ പരിശീലക റോളില്‍ പരിചയസമ്പത്തൊന്നുമില്ല. എന്നാല്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ മെന്‍ഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഗംഭീര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ രണ്ട് വര്‍ഷമായി ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് ശേഷമാണ് കെകെആറിലേക്ക് മടങ്ങിയെത്തിയത്.

ആദ്യത്തെ സീസണില്‍ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലെത്തിക്കാനും ഗംഭീറിന്റെ മികവിന് സാധിച്ചിരുന്നു. പരിശീലകനായാല്‍ മൂന്ന് വര്‍ഷം ഇന്ത്യന്‍ ടീമിനൊപ്പം ഗംഭീര്‍ നില്‍ക്കേണ്ടി വരും. അതോടെ കൊല്‍ക്കത്തയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ സാധിക്കില്ല. അത് ഉപേക്ഷിക്കേണ്ടി വരും.

ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത് ഗംഭീറിനെയല്ല. നിരവധി പേരെ ആ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗായിരുന്നു പ്രഥമ പരിഗണന കിട്ടിയ വ്യക്തി. മുന്‍ ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍, മുന്‍ ഇംഗ്ലണ്ട് കോച്ച് ആന്‍ഡി ഫ്‌ളവര്‍, നിലവിലെ രാജസ്ഥാന്‍ റോയല്‍സ് കോച്ച് കുമാര്‍ സംഗക്കാര എന്നിവരെയെല്ലാം പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

അതില്‍ ഗംഭീറും ഉണ്ടായിരുന്നു. എന്നാല്‍ ഗംഭീര്‍ ഒഴിച്ചുള്ളവരെല്ലാം ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാനില്ലെന്ന് അറിിക്കുകയായിരുന്നു. എല്ലാവരും ഐപിഎല്‍ ടീമിനാണ് പ്രാധാന്യം നല്‍കിയത്. ഇതാണ് ഗംഭീറിന് ടീമിന്റെ പരിശീലകനാവാനുള്ള വഴി തുറന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+