Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗംഭീറിനെ ആർക്കും തൊടാനാവില്ല..! ഡൽഹിയിൽ 18 കോടിയുടെ ആഡംബര വസതി, വരുമാനം കോടികൾ...

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നാണ് ഗൗതം ഗംഭീർ. നാൽപത്തിരണ്ടുകാരനായ ഇടംകൈയൻ ബാറ്റർ ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ്. 2007ൽ ധോണിക്ക് കീഴിൽ ടി20 ലോകകപ്പ് നേടി ടീം ചരിത്രം കുറിച്ചപ്പോൾ, അതിൽ ഏറ്റവും പ്രധാന ഘടകമായത് ഗംഭീറിന്റെ ഫൈനലിലെ ഇന്നിംഗ്‌സ് ആയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ സ്വത്തുവിവരങ്ങളും ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ്.

ഏകദേശം പത്ത് വർഷത്തിൽ അധികം ഇന്ത്യൻ ടീമിന് വേണ്ടിയും ഐപിഎല്ലിലും കളിച്ചിട്ടുള്ള താരത്തിന്റെ സമ്പാദ്യം കുറച്ചൊന്നുമല്ല. സമ്പത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ കായിക സംഘടനകളിൽ ഒന്നായ ബിസിസിഐയുമായി സഹകരിച്ച താരം ഒരു കാലത്ത് ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലലോ.

gambhir

ഗംഭീറിന്റെ ആസ്‌തി

ഒരു ക്രിക്കറ്റ് താരത്തിനുമപ്പുറം നിലവിൽ ഒരു രാഷ്‌ട്രീയക്കാരൻ കൂടിയാണ് ഗംഭീർ, അതും അദ്ദേഹത്തിന്റെ ആസ്‌തിയെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നായിരിക്കാം. നിലവിൽ ഈ ഇന്ത്യൻ താരത്തിന്റെ ആകെ ആസ്‌തി 32 മില്യൺ യുഎസ് ഡോളർ അഥവാ 250 കോടി രൂപയാണ്. അദ്ദേഹത്തിന്റെ വരുമാനത്തിന്റെയും ആസ്‌തിയുടെയും ഭൂരിഭാഗവും ക്രിക്കറ്റിൽ നിന്നാണ്.

വിവിധ അന്താരാഷ്ട്ര, ദേശീയ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും (ഐ‌പി‌എൽ) അദ്ദേഹം വലിയ പ്രതിഫലമാണ് ഈടാക്കുന്നത്. വകൂടാതെ വൻകിട ബ്രാൻഡുകളുടെ പരസ്യങ്ങളിലും മറ്റും അദ്ദേഹം പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഇൻസ്‌റ്റഗ്രാമിൽ ഏഴര മില്യൺ ഫോളോവേഴ്‌സും, എക്‌സിൽ 12 കോടിയിലധികം ഫോളോവേഴ്‌സും അദ്ദേഹത്തിന് സ്വന്തമായുണ്ട്.

2008ലാണ് അദ്ദേഹം ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2018 വരെ ഏകദേശം പതിനൊന്ന് സീസണുകളോളം ഐപിഎല്ലിൽ ഗംഭീർ കളിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പണക്കൊഴുപ്പുള്ള ലീഗിലെ വരുമാനം തന്നെയാണ് അദ്ദേഹത്തിന്റെ ആസ്‌തിയിലെ വലിയൊരു പങ്കും.

അദ്ദേഹത്തിന്റെ ആസ്‌തിയിൽ ബിസിസിഐയിൽ നിന്നുള്ള വാർഷിക വരുമാനവും, മാച്ച് ഫീയും കൂടി ഉൾപ്പെടുന്നു. എന്നാൽ നിലവിലെ അദ്ദേഹം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരമായതിനാൽ ബിസിസിഐയുമായി വാർഷിക കരാറില്ല. ഗംഭീറിന്റെ ആസ്‌തിയിൽ രണ്ട് കോടിയുടെ ലക്ഷ്വറി കാറും, 18 കോടിയോളം മൂല്യം വരുന്ന ഡൽഹിയിലെ ആഡംബര വസതിയും ഉൾപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+