Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിള്‍ പാകിസ്താനിലെ ട്രെന്‍ഡിംഗ് സെര്‍ച്ചില്‍ ബാബര്‍ അസമില്ല; അത്ഭുതപ്പെടുത്തി ഈ ഇന്ത്യന്‍ താരം

പാകിസ്താന്‍ ഗൂഗിളിന്റെ ഈ വര്‍ഷത്തെ ടോപ് ട്രെന്‍ഡില്‍ ഇടംപിടിക്കാതെ ക്രിക്കറ്റ് താരം ബാബര്‍ അസം. ട്രെന്‍ഡിംഗ് സെര്‍ച്ചില്‍ ഇന്ത്യയില്‍ നിന്ന് ഒരു ബാറ്റ്‌സ്മാന്‍ ഇടംപിടിച്ചതാണ് അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് വിരാട് കോലിയല്ല ട്രെന്‍ഡിംഗ് സെര്‍ച്ചില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് സെര്‍ച്ചില്‍ എട്ടാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്.

പാകിസ്താന്റെ യുവ ക്രിക്കറ്റര്‍മാരായ അബ്ദുള്ള ഷഫീഖ്, സൗദ് ഷക്കീല്‍, വളര്‍ന്നു വരുന്ന യുവതാരം ഹസീബുല്ല ഖാന്‍ എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ സെന്‍സേഷണായ ഉസ്മാന്‍ ഖാനും ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തവരുടെ പട്ടികയിലുണ്ട്. പാകിസ്താന്‍ താരങ്ങളെ കൂടാതെ ഓസ്‌ട്രേലിയ താരം ഗ്ലെന്‍ മാക്‌സ്വെല്ലാണ് ടീമില്‍ ഇടംപിടിച്ച മറ്റൊരു താരം.

virat-kohli-shubman-gill

വ്‌ളോഗര്‍മാരായ ഹരീം ഷാ, അലീസ സെഹര്‍ എന്നിവരാണ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ട മറ്റുള്ളവര്‍. അതേസമയം 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചെയ്യപ്പെട്ട ടോപ്പിക്കുകളും ഗൂഗിള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗൂഗിള്‍ ആരംഭിച്ചത് മുതലുള്ള ലിസ്റ്റാണിത്. വിരാട് കോലിയാണ് ക്രിക്കറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. അതേസമയം ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങള്‍ സെര്‍ച്ചില്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, രോഹിത് ശര്‍മ, എന്നിവരെല്ലാം ഗൂഗിളിന്റെ ചരിത്രത്തില്‍ മികച്ച സെര്‍ച്ച് സ്വന്തമാക്കിയവരാണ്. അതേസമയം ഗൂഗിളിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട അത്‌ലറ്റ് കോലിയല്ല. റയല്‍ മാഡ്രിഡിന്റെ മുന്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് അക്കാര്യത്തില്‍ മുമ്പന്‍. 38ാം വയസ്സിലും സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്സറില്‍ കരുത്തനായി തുടരുകയാണ് റൊണാള്‍ഡോ.

തന്റെ എതിരാളിയായ ലയണല്‍ മെസ്സിയെ മറികടന്നാണ് റൊണാള്‍ഡോ ബഹുദൂരം മുന്നിലെത്തിയത്. കോലി കടുത്ത ക്രിസ്റ്റാനോ ആരാധകനാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. നേരത്തെ ഫിഫ ലോകകപ്പില്‍ നിന്ന് ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗല്‍ ടീം പുറത്തായപ്പോള്‍ അദ്ദേഹത്തിനായി കോലി ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

അതേസമയം കോലി ഇപ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ബ്രേക്കെടുത്തിരിക്കുകയാണ്. ഭാര്യ അനുഷ്‌കയ്ക്കും, മകള്‍ വാമിഖയ്ക്കുമൊപ്പം അവധി ആഘോഷിക്കുകയാണ് താരം. ലോകകപ്പ് തോല്‍വിക്ക് ശേഷം നടന്ന ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ടി20 പരമ്പരയില്‍ കോലി കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും കോലി കളിക്കില്ല. എന്നാല്‍ ടെസ്റ്റ് പരമ്പര കളിക്കാനായി കോലി തിരിച്ചെത്തും. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലും കോലി ടീമിലുണ്ടാവാനുള്ള സാധ്യത ശക്തമാണ്. പകരം ഇഷാന്‍ കിഷനെ ടീമിലേക്ക് പരിഗണിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+