IPL 2021: ഫ്രാഞ്ചൈസികള്‍ ഹാപ്പി, ലേലത്തിന് മുമ്പ് ന്യൂസിലാന്‍ഡിന്റെ നിര്‍ണായക തീരുമാനം
വ്യാഴാഴ്ചയാണ് താരലേലം നടക്കുന്നത്
ഐപിഎല്ലിന്റെ 14ാം സീസണിലേക്കുള്ള താരലേലം വ്യാഴാഴ്ച നടക്കാനിരിക്കെ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും ആഹ്ലാദമേകുമെന്ന തീരുമാനവുമായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് (എന്‍സെഡ്‌സി). ഐപിഎല്ലിന്റെ അടുത്ത സീസണ്‍ മുഴുവന്‍ ന്യൂസിലാന്‍ഡ് താരങ്ങളുടെ സേവനം ഫ്രാഞ്ചൈസികള്‍ക്കു ലഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്ലിന്റെ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങളില്‍ കിവീസ് താരങ്ങള്‍ക്കു കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂണ്‍ ആദ്യവാരം ഇംഗ്ലണ്ടുമായി ന്യൂസിലാന്‍ഡിന്റെ ടെസ്റ്റ് പരമ്പര ഷെഡ്യൂള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.

എന്നാല്‍ ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ള മുഴുവന്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ക്കും ടൂര്‍ണമെന്റ് കഴിയുന്നത് വരെ കളിക്കാന്‍ എന്‍ഒസി നല്‍കിയതായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് വക്താവ് റിച്ചാര്‍ഡ് ബ്രൂക്ക് അറിയിച്ചു. ഒരു ദേശീയ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ഐപിഎല്ലിന്റെ അടുത്ത സീസണ്‍ എപ്പോള്‍ ആരംഭിക്കുമെന്ന കാര്യം അവ്യക്തമാണ്. എങ്കിലും ഏപ്രിലില്‍ തുടങ്ങി ജൂണിലായിരിക്കും ടൂര്‍ണമെന്റ് അവസാനിക്കുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്. മല്‍സരങ്ങള്‍ക്കായി സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം
വ്യാഴാഴ്ച നടക്കാനിരിക്കുന്ന ലേലത്തില്‍ ന്യൂസിലാന്‍ഡിന്റെ 20 താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. യുവ ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണാണ് അക്കൂട്ടത്തിലെ പ്രധാന ആകര്‍ഷണം. ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത താരം കൂടിയാണ് അദ്ദേഹം. ഗ്ലെന്‍ ഫിലിപ്‌സ്, ആദം മില്‍നെ, ഫിന്‍ അലന്‍, ടിം സോത്തി, മിച്ചെല്‍ മക്ലെനഗന്‍ തുടങ്ങിയ ന്യൂസിലാന്‍ഡ് താരങ്ങളും ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications