ഹര്‍ഭജന്‍ ഇന്ത്യന്‍ ടീം കോച്ചാവുമോ? വന്നാല്‍ സഞ്ജുവിന് നേട്ടം; കേരള താരത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ലോകകപ്പ് ടീമിനെ നേരത്തെ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. എന്നാല്‍ പുതിയൊരു കാര്യമാണ് ഇപ്പോള്‍ ബിസിസിഐയിലും ടീമിലും ഒരുപോലെ ചര്‍ച്ചയായിരിക്കുന്നത്. ടീമിന് പുതിയ പരിശീലകനെ കുറിച്ചാണത്. ടി20 ലോകകപ്പ് കഴിയുന്നതോടെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് പദവി ഒഴിയും. എന്നാല്‍ ദ്രാവിഡിന് വേണമെങ്കില്‍ ഈ പദവിയിലേക്ക് വീണ്ടും അപേക്ഷിക്കാം.
പക്ഷേ ദ്രാവിഡിന് വീണ്ടും അപേക്ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വെറ്ററന്‍ താരവും മുന്‍ സ്പിന്നറുമായ ഹര്‍ജന്‍ സിംഗ് ചിലപ്പോള്‍ ആ സ്ഥാനത്തേക്ക് മത്സരിച്ചേക്കും. അദ്ദേഹം മത്സരിക്കാനുള്ള താല്‍പര്യം അറിയിച്ചിരിക്കുകയാണ്. മലയാളികളെ സംബന്ധിച്ച് ഹര്‍ഭജന്‍ വരുന്നതിനാണ് താല്‍പര്യപ്പെട്ടത്.

അതിന് കാരണം ഇങ്ങനെയാണ്.ഇന്ത്യയുടെ മുഖ്യപരിശീലന സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ കാത്തിരിക്കുകയാണ് താനെന്ന് മുന്‍ ഇന്ത്യന്‍ താരം കൂടിയായ ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ഗൗതം ഗംഭീറിന് ശേഷം ടീമിന്റെ പരിശീലകനായി ആഗ്രഹം പ്രകടിപ്പിക്കുന്ന രണ്ടാമത്തെ താരമാണ് ഹര്‍ഭജന്‍. അതേസമയം ടീമിന്റെ ഇലവനെ കുറിച്ചും ഭാജി സംസാരിച്ചു.
റിഷഭ് പന്തല്ല സഞ്ജു സാംസണാണ് ആദ്യ പന്തില്‍ കളിക്കാന്‍ ഇറങ്ങേണ്ടതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗിനെ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഹേന്ദ്ര സിംഗ് ധോണിയുടെ സഹായം ഇക്കാര്യം തേടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ധോണിയെ കൊണ്ട് ഫ്‌ളെമിംഗിനെ നിര്‍ബന്ധിപ്പിച്ച് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മത്സരപ്പിക്കാനാണ് ബിസിസിഐ ആഗ്രഹി്കുന്നത്. ഈ സാഹചര്യത്തിലാണ് താന്‍ പരിശീലക സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നതായി ഹര്‍ഭജന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതുവരെ താന്‍ അപേക്ഷിച്ചിട്ടില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.
എന്നാല്‍ അവസരം വരികയാണെങ്കില്‍ രണ്ട് കൈയ്യും നീട്ടി താനത് സ്വീകരിക്കും. ക്രിക്കറ്റാണ് തനിക്ക് എല്ലാം തന്നത്. തന്നെ ഇന്ന് കാണുന്ന ഹര്‍ഭജനാക്കിയത് ക്രിക്കറ്റത്. അതുകൊണ്ട് തനിക്ക് ചില കാര്യങ്ങള്‍ തിരിച്ചുനല്‍കേണ്ടതുണ്ടെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.
പരിശീലക സ്ഥാനത്തേക്ക് താന്‍ അപേക്ഷിക്കുമോ എന്ന് പറയാനാവില്ല. ടീമിലെ താരങ്ങളെ എങ്ങനെ പരിശീലിപ്പിക്കുന്നു എന്നതല്ല ആ റോള്‍ കൊണ്ട് അര്‍ഥമാക്കുന്നത്. ടീമലുള്ളവരെ കൃത്യമായി മുന്നോട്ട് കൊണ്ടുപോകാനാണ് പരിശീലകനെ ആവശ്യം. അതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. പന്ത് ഈ സീസണില്‍ നന്നായി കളിച്ചു.
ഫിറ്റ്‌നെസിന്റെ കാര്യത്തിലും മികവ് പുലര്‍ത്തി. എന്നാല്‍ സഞ്ജു കൂടുതല്‍ നന്നായി കളിച്ചു. സഞ്ജുവിന് അവസരം നല്‍കണമെന്നാണ് ഞാന്‍ പറയുക. അത്രയും സ്ഥിരതയോടെയാണ് സഞ്ജു കളിച്ചത്. പഴയ സഞ്ജുവല്ല ഇപ്പോള്‍. നിരന്തരം അര്‍ധ സെഞ്ച്വറികള്‍ നേടുന്നുണ്ട്. പന്തിനെ തിരികെ വിളിക്കാന്‍ തിരക്കില്ല. പക്ഷേ നന്നായി തന്നെ കളിച്ചിട്ടുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.












Click it and Unblock the Notifications