ഹര്‍ദിക് പാണ്ഡ്യ വിവാഹമോചിതനാകുന്നു? 91 കോടി ആസ്തിയില്‍ 63 കോടി നഷ്ടമാകും; അഭ്യൂഹങ്ങള്‍ ഇങ്ങനെ
മുംബൈ ഇന്ത്യന്‍സിലെ മോശം സീസണിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യയെ തേടി അടുത്ത തിരിച്ചടി വരുന്നുവെന്ന് അഭ്യൂഹങ്ങള്‍. ഹര്‍ദിക്കും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിയുന്നുവെന്നാണ് അഭ്യൂഹം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും വേര്‍പിരിയുന്നതിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.
2020 മെയിലാണ് ഇരുവരും വിവാഹിതരായത്. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ സമയത്തായിരുന്നു വിവാഹം. ഇരുവര്‍ക്കും അഗസ്ത്യ പാണ്ഡ്യ എന്ന് പേരുള്ള മൂന്ന് വയസ്സുള്ള കുട്ടിയുമുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നടാഷ പാണ്ഡ്യ എന്ന പേര് നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെയാണ് സോഷ്യല്‍ മീഡിയ ഇരുവരും വേര്‍പിരിയുകയാണെന്ന് അഭിപ്രായപ്പെട്ടത്.

അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ റെഡിറ്റില്‍ നടാഷയും ഹര്‍ദിക്കും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ ഒരു പോസ്റ്റും വന്നിരുന്നു. ഇത് വൈറലായിരുന്നു. ഇരുവരും തമ്മില്‍ ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും, നടാഷ മുംബൈ ഇന്ത്യന്‍സിന്റെ മത്സരങ്ങള്‍ കാണാനായി എത്തിയിരുന്നില്ലെന്നും ഈ പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ഇത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. സ്ഥിരീകരണമൊന്നും ലഭിച്ചില്ല. എന്നാല്‍ ഇന്‍സ്റ്റഗ്രാം ഇരുവരും അടുത്തൊന്നും പോസ്റ്റുകളൊന്നും ഷെയര്‍ ചെയ്തിട്ടില്ല. പരസ്പരമുള്ള ചിത്രങ്ങളുമില്ല. നേരത്തെ നടാഷ സ്റ്റാന്‍കോവിച്ച് പാണ്ഡ്യ എന്നായിരുന്നു ഇന്‍സ്റ്റഗ്രാം പേര്. ഈ പേര് മാറ്റിയതായും റെഡിറ്റ് പോസ്റ്റില്‍ പറയുന്നുണ്ട്.
നടാഷയുടെ ജന്മദിനം മെയ് നാലിനായിരുന്നു. എന്നാല്‍ ഹര്‍ദിക് ആശംസകളൊന്നും ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കിയിട്ടില്ല. അടുത്തിടെയുള്ള ഇരുവരും തമ്മിലുള്ള എല്ലാ പോസ്റ്റുകളും നടാഷ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അഗസ്ത്യ ഇവരുടെ ഒപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്തിട്ടില്ല. ഐപിഎല്‍ സ്റ്റോറികളൊന്നും നടാഷയുടെ അക്കൗണ്ടില്‍ നിന്ന് ഇത്തവണ വന്നിട്ടില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരും യാതൊന്നും പറഞ്ഞിട്ടില്ല. ഈ പോസ്റ്റില്‍ പറയുന്നത് പോലെ എല്ലാ ചിത്രങ്ങളും ഡിലീറ്റ് ചെയ്തിട്ടുമില്ല. ഒരുപക്ഷേ ഹര്‍ദിക് ട്രോള്‍ ചെയ്യപ്പെടുന്നത് കൊണ്ട് നടാഷയും അതിന്റെ ഭാഗമായേക്കാമെന്ന് താരം കരുതിയിട്ടാവണം ഐപിഎല്ലിനെ കുറിച്ച് അവര്‍ മിണ്ടാതിരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം വിവാഹ മോചനം യാഥാര്‍ത്ഥ്യമായാല്‍ വലിയൊരു തുക തന്നെ ഹര്‍ദിക്കിന് നഷ്ടമാവും. നിലവില്‍ 91 കോടിയുടെ ആസ്തിയാണ് ഹര്‍ദിക് പാണ്ഡ്യക്കുള്ളത്. എന്നാല്‍ നടാഷയ്ക്ക് ഇതില്‍ 63.7 കോടി രൂപ നല്‍കേണ്ടി വരും. വെറും 27.3 കോടി രൂപയായിരിക്കും ആസ്തിയായി ഹര്‍ദിക്കിനുണ്ടാവും. 63 കോടിയില്‍ അധികം രൂപ ജീവനാംശമായിട്ടാണ് നല്‍കേണ്ടത്.
മുംബൈ ഇന്ത്യന്‍സില്‍ നിന്ന് 15 കോടി രൂപയാണ് പ്രതിഫലമായി ഹര്‍ദിക്കിന് ലഭിക്കുന്നത്. വഡോദരയില്‍ 3.1 കോടി രൂപയുടെ വമ്പന്‍ വീടും ഇവര്‍ക്കുണ്ട്. ബാന്ദ്രയില്‍ മുപ്പത് കോടിയുടെ മറ്റൊരു അപ്പാര്‍ട്ട്മെന്റും ഹര്‍ദിക്കിനും നടാഷയ്ക്കുമായിട്ടുണ്ട്. ഒരു കോടി രൂപ പരസ്യത്തിനും താരം ഈടാക്കാറുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications