അഭ്യൂഹങ്ങള്‍ക്ക് വിട, ഹര്‍ദിക് പാണ്ഡ്യയും നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിഞ്ഞു
മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിഞ്ഞു. നാല് വര്‍ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഇതോടെ തിരശ്ശീല വീണിരിക്കുന്നത്. നേരത്തെ തന്നെ താരം വിവാഹ മോചിതനാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
നടാഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. അജ്ഞാത പെണ്‍സുഹൃത്തിനൊപ്പം ഹര്‍ദിക്കിനെ കണ്ടതോടെ ഇരുവരും വിവാഹമോചിതരാവുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ലോകകപ്പില്‍ നടക്കുമ്പോള്‍ നടാഷ യുഎസ്സിലേക്ക് വെസ്റ്റിന്‍ഡീസിലേക്കും വന്നിരുന്നില്ല.

വ്യാഴാഴ്ച്ചയാണ് ഹര്‍ദിക് താന്‍ വിവാഹ മോചിതനാവുന്ന കാര്യം സ്ഥിരീകരിച്ചത്. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങളായിരുന്നു ഇക്കാര്യത്തില്‍ ഉണ്ടായിരുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ തീരുമാനം ഹര്‍ദിക് അറിയിച്ചത്. നടാഷയും ഹര്‍ദിക്കും സംയുക്ത പ്രസ്താവനയിലൂടെയാണ് വിവാഹ മോചനം പ്രഖ്യാപിച്ചത്. ഐപിഎല്ലിന്റെ സമയത്താണ് ഹര്‍ദിക്കിന്റെ വിവാഹ മോചന അഭ്യൂഹങ്ങള്‍ ശക്തമായത്.
റെഡിറ്റില്‍ വന്ന ഒരു പോസ്റ്റില്‍ നടാഷ ഇന്‍സ്റ്റഗ്രാം ചാനലില്‍ നിന്ന് ഹര്‍ദിക്കുമായുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തതായി ചൂണ്ടിക്കാണിച്ചിരുന്നു. പ്രൊഫൈലില്‍ നിന്ന് ഹര്‍ദിക്കിന്റെ പേരും നടാഷ ഒഴിവാക്കിയിരുന്നു. പരസ്പര സമ്മതത്തോടെയാണ് പിരിയാന്‍ തീരുമാനിച്ചത്. മകന് അഗസ്ത്യയുടെ കാര്യത്തില്‍ ഒരുമിച്ച് തീരുമാനമെടുക്കുമെന്നും ഇരുവരും പ്രസ്താവനയില്‍ അറിയിച്ചു.
നാല് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഞാനും നടാഷയും പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നു ഒന്നിച്ച് പോകാന്‍. ഞങ്ങളുടെ രണ്ടുപേരുടെയും താല്പര്യത്തിന് വേര്‍പിരിയുന്നതാണ് നല്ലത്. തീര്‍ച്ചയായും ഇതൊരു കഠിനമായ തീരുമാനമായിരുന്നു. ഒരു കുടുംബമെന്ന നിലയില്‍ പരസ്പര ബഹുമാനവും സൗഹൃവുമെല്ലാം ഉണ്ടായിരുന്നു. അഗസ്ത്യ ഞങ്ങളുടെ ജീവിതത്തിലെ സുപ്രധാന കണ്ണിയാണ്.
ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തില്‍ അവന് തുടര്‍ന്നുമുണ്ടാവും. അവന് സന്തോഷം സമ്മാനിക്കാന്‍ വേണ്ട കാര്യങ്ങള്‍ ഉറപ്പാക്കും. ഈ സമയം ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ഹര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2020 മെയ് 31നായിരുന്നു ഹര്‍ദിക്കും നടാഷയും വിവാഹം കഴിച്ചത്.
അതേ വര്‍ഷം ജൂണ്‍ 30ന് തന്നെ ഇവര്‍ക്ക് കുഞ്ഞ് പിറന്നിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗും നടത്തിയിരുന്നു. ടി20 ലോകകപ്പിന് ശേഷം പ്രതിസന്ധി സമയത്തിലൂടെയാണ് കടന്നുപോയിരുന്നതെന്ന് ഹര്‍ദിക് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എന്താണ് കാരണമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം ഇന്ന് പ്രഖ്യാപിച്ച ടീമിലും ഹര്‍ദിക്കിന് ക്യാപ്റ്റന്‍സി നല്‍കിയിട്ടില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications