ഹര്‍ദിക് പാണ്ഡ്യ ടി20 ലോകകപ്പിനുണ്ടാവില്ലേ? രോഹിത്തിനും താല്‍പര്യമില്ല; ആ രണ്ട് കാര്യങ്ങളും പോരായ്മ
മുംബൈ: ടി20 ലോകകപ്പ് ടീമിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കായി മുംബൈയില്‍ ഒത്തുചേര്‍ന്ന് രോഹിത് ശര്‍മ. മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവരും രോഹിത്തിനൊപ്പം ഉണ്ടായിരുന്നു. ഐപിഎല്ലിലെ പ്രകടനത്തെ തുടര്‍ന്ന് ടീമിനെ തിരഞ്ഞെടുക്കാമെന്നായിരുന്നു നേരത്തെ സെലക്ടര്‍മാര്‍ കരുതിയത്.
എന്നാല്‍ അപ്രതീക്ഷിതമായി പല താരങ്ങളും മികവുറ്റ പ്രകടനങ്ങളാണ് നടത്തുന്നത്. പ്രതീക്ഷിച്ച പലരും നിരാശപ്പെടുത്തുന്ന കാഴ്ച്ചയുമാണ് കണ്ടുവരുന്നത്. എന്നാല്‍ ടീം സെലക്ഷനെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഉടനീളം ഹര്‍ദിക് പാണ്ഡ്യയായിരുന്നു നിറഞ്ഞുനിന്നത്. പരുക്ക് മാറി കളത്തിലെത്തിയെങ്കിലും ഹര്‍ദിക്കിന്റെ പ്രകടനം വളരെ മോശമാണ്.

ടി20 ലോകകപ്പിനുള്ള ടീമില്‍ ഹര്‍ദിക് പാണ്ഡ്യ ഉണ്ടാവുമോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നത്. പരുക്ക് മാറി മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം എടുത്തത് മുതല്‍ ഹര്‍ദിക്കിന്റെ പ്രകടനം താഴേക്കാണ്. രോഹിത്തും ഹര്‍ദിക്കിന്റെ മോശം ഫോമില്‍ തൃപ്തനല്ല. മുംബൈ ഇന്ത്യന്‍സില്‍ ബാറ്റുകൊണ്ടോ പന്തുകൊണ്ടോ എന്തെങ്കിലും മികവ് കാണാാന്‍ ആഹ്രിക്കുന്നുണ്ട്. എന്നാല്‍ രണ്ടിലും നേട്ടങ്ങള്‍ ഉണ്ടായിട്ടില്ല.
ഫോം ഉണ്ടെങ്കില്‍ മാത്രം ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ കളിപ്പിക്കാമന്നാണ് രോഹിത്തിന്റെ നിലപാട്. ഹര്‍ദിക്കിന്റെ ബൗളിംഗ് ഫിറ്റ്‌നെസിനെ കുറിച്ചാണ് രോഹിത്തും അഗാര്‍ക്കറും ചര്‍ച്ച ചെയ്തത്. ഐപിഎല്‍ കഴിയുന്നത് വരെ ടീമിനെ പ്രഖ്യാപിക്കില്ല.
ടി20 ലോകകപ്പില്‍ ഹര്‍ദിക്കിന്റെ സ്ഥാനം ഉറപ്പായിട്ടില്ല. താരത്തെ ഉള്‍പ്പെടുത്തണോ എന്നാണ് അഗാര്‍ക്കര്‍ രോഹിത്തിനോട് അടക്കം ചോദിക്കുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് നേടിയത് 131 റണ്‍സാണ്. ഹര്‍ദിക്കിന്റെ ബൗളിംഗും അതുപോലെ അവസരത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. മുംബൈ ഇന്ത്യന്‍സ് ടീമിന് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും അതുപോലെ ബാധ്യതയായിരിക്കുകയാണ്.
മധ്യനിരയില്‍ ആരെ കളിപ്പിക്കുമെന്നതാണ് പ്രശ്‌നം. മികച്ച സ്‌ട്രൈക്ക് റേറ്റോടെ കളിക്കുന്നതിലും ഹര്‍ദിക് പരാജമായിരിക്കുകയാണ്. ഹര്‍ദിക്കിന്റെ ബൗളിംഗിലാണ് രോഹിതും സെലക്ടറും അടക്കം ആശങ്കപ്പെടുന്നത്. കാരണം പേസ് ബൗളിംഗ് ഓള്‍റൗണ്ടറെന്ന ഗുണം പാണ്ഡ്യക്കുണ്ട്.
അതേസമയം പാണ്ഡ്യ ബാറ്റ് ചെയ്തില്ലെങ്കിലും പ്രശ്‌നമില്ല. നിരവധി ബാറ്റ്‌സ്മാന്‍മാര്‍ ടീമിലുണ്ട്. പക്ഷേ ബൗളിംഗില്‍ അത്തരം ആളുകളില്ല. പക്ഷേ ബൗളിംഗിലും ഹര്‍ദിക്ക് നിരാശപ്പെടുത്തിയിരിക്കുകയാണ്. എല്ലാ മത്സരത്തിലും ഹര്‍ദിക് ധാരാളം റണ്‍സ് വഴങ്ങുന്നുണ്ട്. ഇതുവരെ എറിഞ്ഞ 11 ഓവറുകളില്‍ ആകെ മൂന്ന് വിക്കറ്റുകളാണ് പാണ്ഡ്യ വീഴ്ത്തിയത്. 12 ആണ് ഇക്കോണമി.
ഐപിഎല്ലില്‍ തുടര്‍ന്നും പന്തെറിയുകയാണെങ്കില്‍ മാത്രമേ ഹര്‍ദിക്കിനെ സെലക്ടര്‍മാര്‍ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കൂ. ഡല്‍ഹിക്കും രാജസ്ഥാനുമെതിരെ താരം പന്തെറിഞ്ഞിരുന്നില്ല. അതാണ് സെലക്ടര്‍മാരുടെ നോട്ടപ്പുള്ളിയാവാന്‍ കാരണം. ഹര്‍ദിക്കില്ലെങ്കില്‍ ശിവം ദുബെയായിരിക്കും ടീമിന്റെ പ്രധാന ചോയ്‌സ്.












Click it and Unblock the Notifications