ഇതുവരെ കേട്ടതൊന്നുമല്ല, ഹര്‍ദിക്കിനായി മുംബൈ ചെലവിട്ടത് 15 കോടിയല്ല; ഐപിഎല്ലിലെ റെക്കോര്‍ഡ്?
ഐപിഎല്ലിലെ ഏറ്റവും വലിയ സര്‍പ്രൈസായിരുന്നു മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍സി ഹര്‍ദിക് പാണ്ഡ്യക്ക് നല്‍കിയത്. അഞ്ച് തവണ കിരീടം മുംബൈക്ക് സമ്മാനിച്ച രോഹിത് ശര്‍മയെ മാറ്റിയായിരുന്നു ക്യാപ്റ്റന്‍സി ഹര്‍ദിക്കിനെ ഏല്‍പ്പിച്ചത്. ഹര്‍ദിക്കിനെ ടീമിലെത്തിച്ചതും ഇതേ പോലൊരു സര്‍പ്രൈസിലായിരുന്നു. 15 കോടിയാണ് ഹര്‍ദിക്കിനായി മുംബൈ മുടക്കിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
വലിയ ഡീലിനൊടുവിലായിരുന്നു ഹര്‍ദിക്കിനെ മുംബൈയ്ക്ക് ടീമിലെത്തിക്കാനായത്. അതിനായി ക്യാപ്റ്റന്‍സി സ്ഥാനം തന്നെ ഹര്‍ദിക്ക് ആവശ്യപ്പെട്ടിരുന്നു. മുംബൈ ഇക്കാര്യം രോഹിത്തിനെ അറിയിക്കുകയും ചെയ്തിരുന്നു. രോഹിത്തിന്റെ കൂടി അറിവോടെയാണ് ഹര്‍ദിക് ക്യാപ്റ്റനായത് എന്നാണ് മുംബൈ പറയുന്നത്.

അതേസമയം ഹര്‍ദിക്കിനായുള്ള മുംബൈയുടെ ഡീല്‍ 15 കോടിയില്‍ ഒതുങ്ങുന്നതല്ല എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനാണ് ഈ ഡീല്‍ ഏറെ ആവശ്യമായി വന്നിരുന്നത്. കാരണം അവര്‍ക്ക് നിലനില്‍ക്കണമെങ്കില്‍ അത്തരമൊരു ലാഭം ആവശ്യമായിരുന്നു. വന്‍ ലാഭമാണ് അതുകൊണ്ട് ഗുജറാത്തിന് ഇതില്‍ നിന്ന് ലഭിച്ചത്. അതിന് പ്രധാന കാരണം ഗുജറാത്ത് ഐപിഎല്ലിലെ പുതിയ ടീമാണ്.
അവര്‍ക്ക് ടീം ലഭിക്കാനായി മുടക്കേണ്ടി വന്നത് 5625 കോടി രൂപയാണ്. ഇത് തിരിച്ചുപിടിക്കാന്‍ ഗുജറാത്തിന് ലാഭകരമായ ഡീല്‍ നടത്തിയേ തീരൂ. പരസ്യങ്ങളും മറ്റും ഉണ്ടെങ്കിലും താരങ്ങളുടെ കൈമാറ്റം അവരെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. പുതിയ ടീമായ ഗുജറാത്തിന് ബ്രാന്‍ഡ് മൂല്യമെല്ലാം വര്‍ധിച്ച് വരുന്നതേയുള്ളൂ. വലിയ ലാഭം അവരെ തേടി വരണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും, മുംബൈയും പോലെ വളര്‍ച്ച സ്വന്തമാക്കാനാവണം.
ഗുജറാത്തിനും മുംബൈയ്ക്കും രണ്ട് വ്യത്യസ്ത ലക്ഷ്യങ്ങളാണ് ഐപിഎല്‍ കൊണ്ടുള്ളത്. ഗുജറാത്തിന്റെ മാനേജമെന്റായ സിവിസി ക്യാപിറ്റല്‍ ഒരു ഇന്‍വെസ്റ്റ് കമ്പനിയാണ്. ഇതില്‍ 40 മാനേജിംഗ് പാര്‍ട്ണര്‍മാരുണ്ട്. ആഗോള കമ്പനിയെന്ന് ഇതിനെ പറയാം. ഇവര്‍ ഐപിഎല്ലിനെ കാണുന്നത് ലാഭം ഉണ്ടാക്കാനുള്ള സ്രോതസ്സ് മാത്രമായിട്ടാണ്. ക്രിക്കറ്റില്‍ എന്ത് സംഭവിച്ചാലും ഇവര്‍ക്ക് പ്രശ്‌നമില്ല.
മുംബൈ ഇന്ത്യന്‍സ് പക്ഷേ ഒരു ബിസിനസ് കുടുംബമാണ് നിയന്ത്രിക്കുന്നത്. രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബങ്ങളിലൊന്നാണിത്. മുംബൈക്ക് അതുകൊണ്ട് ലാഭം ഉണ്ടാക്കുക മാത്രമല്ല ലക്ഷ്യം. മറ്റ് കാര്യങ്ങളും അതില്‍ വരും. ഹര്‍ദിക്കിനെ മുംബൈക്ക് കൈമാറിയത് കൊണ്ട് 15 കോടി മാത്രമല്ല അവരുടെ കീശയിലേക്ക് എത്തുക. വമ്പന്‍ ട്രാന്‍സ്ഫര്‍ ഫീസാണ് ഗുജറാത്തിന് ലഭിച്ചിരിക്കുന്നത്. 100 കോടിയോളം രൂപയാണ് ഈ ഇടപാടില്‍ നിന്ന് ഗുജറാത്തിന് ലഭിച്ചിരിക്കുന്നത്.
ഇത് ഐപിഎല്‍ ട്രാന്‍സ്ഫറിലെ സര്‍വകാല തുകയാണ്. 2021ല്‍ 15 കോടിക്കാണ് ഹര്‍ദിക്ക് മുംബൈയിലെത്തിയത്. ഗുജറാത്ത് താരത്തെ ക്യാപ്റ്റനാക്കുകയും ചെയ്തു. ആദ്യ സീസണില്‍ കിരീടം നേടിയ ഗുജറാത്ത്, രണ്ടാം സീസണില്‍ ഫൈനലില്‍ എത്തുകയും ചെയ്തു. എല്ലാം ഹര്‍ദിക്കിന്റെ മികവിലായിരുന്നു. ഹര്‍ദിക്കിന് 2022 സീസണ്‍ ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഗുജറാത്തിനായി 833 റണ്‍സും 11 വിക്കറ്റും 31 മത്സരങ്ങളില്‍ നിന്ന് ഹര്‍ദിക് നേടിയിട്ടുണ്ട്.












Click it and Unblock the Notifications