Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗംഭീറിന്റെ ആദ്യ പണി ഹര്‍ദിക്കിന്, ടി20 ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും; പകരം വരുന്നത് ഈ സൂപ്പര്‍ താരം

മുംബൈ: ടി20 ലോകകപ്പ് നേടിയ ശേഷം ക്യാപ്റ്റന്‍ സ്ഥാനം നേരത്തെ രോഹിത് ശര്‍മ ഒഴിഞ്ഞതാണ്. ഇനി പുതിയ ക്യാപ്റ്റനായി ആരാകും എത്തുക. ഈ ചോദ്യം ഇന്ത്യന്‍ ക്രിക്കറ്റില്‍ ചൂടുപിടിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഹര്‍ദിക് പാണ്ഡ്യ നിരാശപ്പെടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

ഗൗതം ഗംഭീര്‍ പരിശീലകനായി വരുമ്പോള്‍ വലിയ മാറ്റം ക്യാപ്റ്റന്‍സിയിലുണ്ടാവും. സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി വരുമെന്നാണ് സൂചന. ഹര്‍ദിക്കിനെ ഗംഭീര്‍ തഴയുമെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ സൂര്യകുമാര്‍ തന്നെയായിരിക്കും ക്യാപ്റ്റന്‍. ഹര്‍ദിക്ക് ബിസിസിഐയോട് വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ട്.

gautam-gambhir

രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതാണ്. ഇവര്‍ക്ക് പകരക്കാരനെയും കണ്ടെത്തേണ്ടതുണ്ട്. സിംബാബ്‌വെക്കെതിരെ ടി20 ടീമിന്റെ ക്യാപ്റ്റനായത് ശുഭ്മാന്‍ ഗില്ലാണ്. ഹര്‍ദിക് തിരിച്ചെത്തുന്നതോടെ ഗില്‍ ക്യാപ്റ്റന്‍ സ്ഥാനം താരത്തിന് കൈമാറുമെന്നായിരുന്നു സൂചന. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതോടെ ക്യാപ്റ്റന്‍സി താരത്തിന് നല്‍കുമെന്നാണ് സൂചന.

ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഹിത്തിന് പകരം ക്യാപ്റ്റന്‍ സ്ഥാനം ഹര്‍ദിക്കിന് ലഭിച്ചേക്കാന്‍ സാധ്യതയുണ്ട്. പക്ഷേ ഹര്‍ദിക്കിന്റെ പരുക്കാണ് ഗംഭീറിനെ അടക്കം അലട്ടുന്നത്. എങ്ങനെ താരത്തെ നിര്‍ണായക പരമ്പരകള്‍ക്ക് ഉപയോഗിക്കുമെന്ന് ഗംഭീറിന് ആശങ്കയുണ്ട്.

പരുക്ക് വരുന്നത് കുറയ്ക്കാനായി പ്രമുഖ താരങ്ങളുടെ മത്സരങ്ങളുടെ എണ്ണം കുറയ്ക്കുന്ന രീതിയില്‍ തനിക്ക് താല്‍പര്യമില്ലെന്ന് നേരത്തെ തന്നെ ഗംഭീര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ദിക്കിനെ ഈ രീതിയില്‍ കളിപ്പിക്കാനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചത്. എല്ലാ മത്സരങ്ങളിലും ഹര്‍ദിക്കിനെ പന്തെറിയിപ്പിക്കുന്നത് അടക്കം വേഗത്തില്‍ പരുക്ക് വരാന്‍ കാരണമാകുമെന്ന ആശങ്കയുണ്ട്.

പരുക്ക് വേഗത്തില്‍ വരാന്‍ സാധ്യതയുള്ള ശരീര ഘടനയാണ് ഹര്‍ദിക്കിനുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളിലായി താരത്തിന് നിരവധി മത്സരങ്ങള്‍ ഇതുപോലെ നഷ്ടമായിരുന്നു. ഏകദിന ലോകകപ്പിനിടെ പാതിവഴിയില്‍ പരുക്കേറ്റ് താരത്തിന് മടങ്ങേണ്ടി വന്നിരുന്നു. ഫൈനലില്‍ അടക്കം ഹര്‍ദിക് കളിച്ചിരുന്നില്ല. ഇതെല്ലാം പരിഗണിച്ചാണ് സൂര്യകുമാറിനെ ക്യാപ്റ്റനാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ഗംഭീറും സെലക്ടര്‍ അഗാര്‍ക്കറും ടീമിലെ ക്യാപ്റ്റന്‍ സ്ഥാനത്തിലെ മാറ്റത്തെ കുറിച്ച് ഹര്‍ദിക്കിനെ കഴിഞ്ഞ ദിവസം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ക്യാപ്റ്റനായി ഹര്‍ദിക്കിനെയാണ് പരിഗണിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. നിര്‍ണായക ടൂര്‍ണമെന്റുകളില്‍ ടീമിനെ നയിക്കുക ഹര്‍ദിക്കായിരിക്കും.

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയായിരുന്നു ഹര്‍ദിക്. ഫൈനലില്‍ മൂന്ന് വിക്കറ്റുകള്‍ അടക്കം താരം വീഴ്ത്തിയിരുന്നു. ഹര്‍ദിക് എന്തായാലും ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കില്ല. ജൂലായ് 27നാണ് ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരം ആരംഭിക്കുക. ഓഗസ്റ്റ് രണ്ടിനാണ് ഏകദിന പരമ്പര തുടങ്ങുക. ഏഴിന് അവസാനിക്കും. ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+