Get Updates
Get notified of breaking news, exclusive insights, and must-see stories!

ലംബോർഗിനി മുതൽ റോൾസ് റോയ്‌സ് വരെ, ഗുജറാത്തിലെ ആഡംബര വസതി; ഹർദിക് പാണ്ഡ്യയുടെ ആസ്‌തി നിങ്ങളെ ഞെട്ടിക്കും

ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി താരങ്ങളിൽ ഒരാളാണ് ഹർദിക് പാണ്ഡ്യ. ഫിനിഷർ റോളിൽ ടീമിൽ കളിക്കുന്ന ഹർദിക് നിലവിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള ഓൾറൗണ്ടറാണ്. ഇത്രയൊക്കെ ആണെങ്കിലും ഏകദിന ലോകകപ്പിൽ ടീമിനൊപ്പം മുഴുവൻ മത്സരങ്ങളും കളിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. പരിക്കേറ്റ താരം പാതി വഴിയിൽ വച്ച് പിന്മാറുകയായിരുന്നു.

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനാണ് ഈ മുപ്പതുകാരൻ. കന്നി സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ച പാണ്ഡ്യ നിലവിൽ വിശ്രമത്തിലാണ്. രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യൻ ടീമിന്റെ നായകനാവുമെന്ന് പരക്കെ കരുതപ്പെടുന്ന ഹർദിക് പാണ്ഡ്യയുടെ വരുമാനവും, ആസ്‌തിയും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

pandya

പാണ്ഡ്യയുടെ ആകെ ആസ്‌തി 11 മില്യൺ ഡോളർ ആണെന്ന് കണക്കാക്കപ്പെടുന്നു, ഇത് ഏകദേശം 91 കോടി ഇന്ത്യൻ രൂപ വരും. ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായ ഹർദിക് പാണ്ഡ്യയ്ക്ക് ബിസിസിഐയുമായി വാർഷിക കരാറുണ്ട്. ഇതിന് പുറമെയാണ് കളിക്കുന്ന മത്സരങ്ങളിൽ നിന്ന് ലഭിക്കുന്ന മാച്ച് ഫീസ്. ഇത് ദേശീയ ടീമിൽ നിന്ന് മാത്രം ലഭിക്കുന്ന വരുമാനമാണ്.

ഇതിലധികമാണ് ലോകത്തിലെ ഏറ്റവും വലിയ പണംവാരി ലീഗുകളിൽ ഒന്നായ ഐപിഎല്ലിൽ നിന്ന് താരത്തിന് ലഭിക്കുന്ന പ്രതിഫലം. ഗുജറാത്ത് ടൈറ്റൻസിന്റെ നെടുംതൂണായ ഹർദിക് പാണ്ഡ്യയുടെ ഐപിഎൽ വരുമാനം 15 കോടിയാണെന്നാണ് കണക്കാക്കപ്പെടുന്നത്.

കരിയർ അധിഷ്‌ഠിത വരുമാനത്തിന് പുറമെ നിരവധി പരസ്യ ചിത്രങ്ങളിലൂടെയും താരം വരുമാനം ഉണ്ടാക്കുന്നുണ്ട്. ഒന്നിലേറെ ബ്രാൻഡുകളുടെ മുഖം കൂടിയാണ് ഹർദിക്. വൻ തുക തന്നെയാണ് ഇതിനായി ഹർദിക് ഈടാക്കുന്നത്.

ഗുജറാത്തിൽ ഒരു ലക്ഷ്വറി ഡിസൈനർ ഹൗസിന്റെ ഉടമയാണ് ഹർദിക് പാണ്ഡ്യ, 2016ലാണ് ഈ വീട് അദ്ദേഹം സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ വീടിന്റെ ഇപ്പോഴത്തെ മൂല്യം 2 കോടി രൂപയാണ്. കൂടാതെ, രാജ്യത്തുടനീളം ഒന്നിലധികം റിയൽ എസ്‌റ്റേറ്റ് പ്രോപ്പർട്ടികളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.

മറ്റൊരു പ്രധാന സ്വത്തുവക അദ്ദേഹത്തിന്റെ വാഹന ശേഖരമാണ്. വൻകിട ബ്രാൻഡുകളുടെ ഏറ്റവും പ്രീമിയം കാറുകളുടെ ശേഖരം തന്നെ ഹർദിക് പാണ്ഡ്യക്ക് സ്വന്തമായുണ്ട്. അതിൽ ലംബോർഗിനി മുതൽ റോൾസ് റോയ്‌സ് വരെയുള്ള ബ്രാൻഡുകൾ ഉണ്ടെന്നതാണ് പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+