പ്രഗ്നാനന്തയ്ക്ക് മുന്നില്‍ ലോക മൂന്നാം നമ്പര്‍ വീണു; ഫൈനലില്‍, ഇനി കാള്‍സനൊപ്പം കലാശപ്പോര്
ന്യൂഡല്‍ഹി: ചെസ് ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യയുടെ ആര് പ്രഗ്നാനന്ത. ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ചിരിക്കുകയാണ് പ്രഗ്നാനന്ത. അസാധ്യമായ മികവോടെയാണ് കരുവാനയെ പ്രഗ്നാനന്ത വീഴ്ത്തിയത്. 3-5, 2-5, എന്നീ സ്കോറിനായിരുന്നു വിജയം. ടൈ ബ്രേക്കറിലായിരുന്നു വിജയം. അസര്‍ബൈജാനിലെ ബാകുവിലാണ് ലോക ചെസ് ലോകകപ്പ് നടക്കുന്നത്.
ചെസ് ചരിത്രത്തില്‍ തന്നെ ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് പ്രഗ്നാനന്ത. ഇതിഹാസ താരങ്ങളായ ബോബി ഫിഷര്‍, മാഗ്നസ് കാള്സന് എന്നിവരുടെ അതേ വഴിയിലൂടെയാണ് പ്രഗ്നാനന്ത ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം ഫൈനലില്‍ കാള്‍സനെ നേരിടാന്‍ ഒരുങ്ങുകയാണ് ഈ ഇന്ത്യന്‍ ബാലന്.അത്യന്തം ആവേശകരമായിരുന്നു പ്രഗ്നാനന്തയും, കരുവാനയും തമ്മിലുള്ള മത്സരം. ക്ലാസിക്ക് എന്ന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇതിനെ വിശേഷിപ്പിക്കാം.

1-1ന് സമനിലയില്‍ അവസാനിച്ചിരുന്നു മത്സരം. എന്നാല്‍ ടൈബ്രേക്കറിലേക്ക് നീങ്ങിയ മത്സരത്തില്‍ പതിനെട്ടുകാരനായ പ്രഗ്നാനന്തയുടെ മാജിക്കല്‍ നീക്കങ്ങള്‍ കരുവാനയെ ഞെട്ടിക്കുകയായിരുന്നു. എല്ലാ അര്‍ഥത്തില്‍ ടൈബ്രേക്കറില്‍ മികച്ച് നിന്നത് പ്രഗ്നാനന്തയായിരുന്നു. അതേസമയം ഫൈനലില്‍ കാള്‍സനെ നേരിടുന്ന പ്രഗ്നാനന്ത ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ ചെസ് ഇതിഹാസം വിശ്വനാഥന് ആനന്ദ് പ്രഗ്നാനന്തയെ അഭിനന്ദിച്ചു. എന്തൊരു പ്രകടനമാണ് ഇതെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. കാള്‍സനെ നേരിടുമെന്ന് ഞാന്‍ വിചാരിച്ചതേയില്ല. കാരണം ഫൈനലില്‍ മാത്രമേ കാള്‍സനെ നേരിടാന്‍ സാധിക്കൂ. ഞാന്‍ ഫൈനലില്‍ എത്തുമെന്ന് കരുതിയില്ല. എന്റെ മികച്ച പ്രകടനം കാഴ്ച്ച വെക്കാനാണ് ശ്രമിക്കാറുള്ളതെന്നും പ്രഗ്നാനന്ത പറഞ്ഞു.
കരുവാനയ്ക്കെതിരെ ഏറ്റവും സമര്‍ത്ഥമായ ഗെയിമാണ് പ്രഗ്നാനന്ത പുറത്തെടുത്തത്. ടൈ ബ്രേക്കിലെ ആദ്യ ഗെയിം സമ്മര്‍ദം നിറഞ്ഞതായിരുന്നു പോരാട്ടം. അതില്‍ തുല്യമായിരുന്നു സ്കോര്‍. രണ്ടാം ഗെയിമിലും അതേ കാര്യം തന്നെ സംഭവിച്ചു. ഇതോടെ 10 പ്ലസ് 10 സീരീസിലേക്ക് മത്സരം നീളുകയായിരുന്നു. ചെസ് ലോകകപ്പില്‍ കിടിലന്‍ ഫോമിലാണ് പ്രഗ്നാനന്ത.
നേരത്തെ അമേരിക്കയുടെ ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയെയും താരം പരാജയപ്പെടുത്തിയിരുന്നു. മുന്‍ വനിതാ ലോക ഒന്നാം നമ്പര്‍ ചെസ് താരം സൂസന് പോള്സറും പ്രഗ്നാനന്തയെ അഭിനന്ദിച്ചു. വിശ്വനാഥന് ആനന്ദ് കഴിഞ്ഞാല്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി മാറിയിരുന്നു നേരത്തെ പ്രഗ്നാനന്ത.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications