സഞ്ജു അടുത്ത എംഎസ് ധോണിയാവേണ്ടതായിരുന്നു; സംഭവിച്ചത് എന്ത്? ശശി തരൂര്‍ പറയുന്നത് ഇങ്ങനെ
സഞ്ജു സാംസണിന്റെ ഏറ്റവും വലിയ ആരാധകരില്‍ ഒരാളാണ് തിരുവനന്തപുരം എംപി ശശി തരൂര്‍. ബിസിസിഐ താരത്തെ പലപ്പോഴും അവഗണിക്കുമ്പോഴും പിന്തുണയ്ക്കാറുണ്ടായിരുന്നു തരൂര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജു അന്താരാഷ്ട്ര കരിയറിലെ ആദ്യ സെഞ്ച്വറി നേടിയപ്പോള്‍ ആഘോഷിക്കുകയാണ് തരൂര്‍. എന്തുകൊണ്ടാണ് സഞ്ജുവിന്റെ കരിയറില്‍ സെഞ്ച്വറി വൈകിയത് എന്നതില്‍ അടക്കം അദ്ദേഹം വിശദീകരണം നല്‍കുകയാണ്.
സഞ്ജു ഏറ്റവും ദൗര്‍ഭാഗ്യവാനാണ് ക്രിക്കറ്റ് താരമാണെന്ന് തരൂര്‍ പറയുന്നു. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടും ഒരു നേട്ടം തേടിയെത്താന്‍ ഇത്രയും വര്‍ഷങ്ങള്‍ എടുത്തുവെന്ന് പറയുകയാണ് തരൂര്‍. ഏകദിനത്തില്‍ സഞ്ജുവിന് പരിമിതമായ അളവിലാണ് ഇതുവരെ അവസരം ലഭിച്ചിരുന്നത്. 2021ലായിരുന്നു സഞ്ജുവിന്റെ ഏകദിന ടീമിലെ അരങ്ങേറ്റം. ഇതുവരെ ആകെ 16 ഏകദിനങ്ങളാണ് കളിച്ചത്.

56.67 ശരാശരിയില്‍ 512 റണ്‍സും സഞ്ജു അടിച്ചെടുത്തിട്ടുണ്ട്. മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച ശരാശരിയാണിത്. അതേസമയം തരൂര്‍ സഞ്ജുവിനെ വളരെ ചെറുപ്പം മുതല്‍ കാണുന്നത്. അടുത്ത മഹേന്ദ്ര സിംഗ് ധോണിയാകും സഞ്ജുവെന്ന് താന്‍ എപ്പോഴും സ്വപ്നം കണ്ടിരുന്നുവെന്ന് തരൂര്‍ പറയുന്നു. ഫസ്റ്റ് പോസ്റ്റുമായുള്ള അഭിമുഖത്തിലായിരുന്നു ശശി തരൂര്‍ ഒരിക്കല്‍ കൂടി സഞ്ജുവിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയത്.
സഞ്ജു അടുത്ത ധോണിയാവുമെന്ന് ഞാന്‍ പറയുമ്പോള്‍, വെറും പതിനഞ്ച് വയസ്സുള്ള പയ്യനാണ് അദ്ദേഹമെന്ന് തരൂര്‍ ഓര്‍ത്തെടുക്കുന്നു. ഒരു ഇതിഹാസ താരത്തിന്റെ പകരക്കാരനാവുമെന്ന് പറയുന്നത് സഞ്ജുവിനോട് ചെയ്യുന്ന അന്യായമാണെന്ന് എനിക്കറിയാം. ഓരോ വ്യക്തിയും വ്യത്യസ്തമാണ്. അവര്‍ പലവിധ സവിശേഷതകളുണ്ടാവും. എന്നാല്‍ സഞ്ജു ഏത് തരം ഷോട്ടും, ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്ക് കളിക്കാനും കഴിവുള്ള താരമാണ്.
അസാധ്യമായ കഴിവുകള്‍ ഒപ്പമുള്ള കളിക്കാരനാണ് സഞ്ജുവെന്നും തരൂര്‍ പറയുന്നു. അതുകൊണ്ടാണ് അടുത്ത ധോണിയെന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ അപ്രതീക്ഷിത കാര്യങ്ങളാണ് സഞ്ജുവിന്റെ കരിയറില്‍ സംഭവിച്ചതെന്ന് തരൂര്‍ പറയുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് റിഷഭ് പന്തിനെ പോലൊരു മികച്ച താരം ഉയിര്‍ത്തെഴുന്നേറ്റത്. ഇപ്പോള്‍ ഇഷാന് കിഷനും ആ സ്ഥാനത്തുണ്ട്.
അങ്ങനെ മത്സരിക്കേണ്ടവരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. അന്പതിന് മുകളില്‍ സഞ്ജുവിനുള്ള ഏകദിന ശരാശരി ചെറിയ കാര്യമല്ല. തീര്‍ച്ചയായും അപ്രതീക്ഷിതമായ കാര്യങ്ങളാണ് സഞ്ജുവിന്റെ കരിയറില്‍ സംഭവിച്ചത്. മികവേറിയ താരമാണ് സഞ്ജു. പക്ഷേ അതുപോലെ തന്നെ തീര്‍ത്തും ദൗര്‍ഭാഗ്യവാനാണ് താരം.
കാരണം ആരുടെ മുമ്പിലെങ്കിലും കാണിക്കാന്‍ ചെറിയ നേട്ടങ്ങള്‍ മാത്രമാണ് സഞ്ജുവിനുള്ളത്. എട്ടര വര്‍ഷത്തോളം പിന്നിട്ടിട്ടും ഇരുപത് ടി20കളും, 16 ഏകദിനങ്ങളുമാണ് പറയാനുള്ളത്. പലപ്പോഴും ബാറ്റംഗ് ആറാം നമ്പറിലാണ്. അതല്ലെങ്കില്‍ ഏഴാം നമ്പറില്‍. അവിടെ ഒരിക്കലും സെഞ്ച്വറി അടിക്കാനാവില്ല. ഓപ്പണിംഗോ അതല്ലെങ്കില്‍ രണ്ടോ മൂന്നോ സ്ഥാനങ്ങളിലാണ് സഞ്ജു കളിക്കാറുള്ളത്. ഇപ്പോള്‍ ഏകദിനത്തില്‍ അത്തരമൊരു അവസരം മൂന്നാം സ്ഥാനത്ത് കിട്ടിയപ്പോള്‍ സഞ്ജു സെഞ്ച്വറിയടിച്ചെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications