Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ ചുഴിയില്‍ പാകിസ്ഥാന്‍; പിസിബി അംഗവും ബാബര്‍ അസമും തമ്മിലുള്ള സ്വകാര്യ ചാറ്റ് ചോര്‍ന്നു..!

ലോകകപ്പ് ക്രിക്കറ്റിലെ മോശം പ്രകടനത്തിന്റെ പേരില്‍ ആടിയുലയുകയാണ് പാകിസ്ഥാന്‍. തങ്ങളേക്കാള്‍ ദുര്‍ബലരായ ടീമുകളോട് പോലും നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന്റെ സെമി സാധ്യത കയ്യാലപ്പുറത്തെ തേങ്ങ കണക്കെയാണ്. ഇതിനിടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റിനുള്ളില്‍ ആഭ്യന്തര വിവാദങ്ങളും ഉയര്‍ന്ന് വരുന്നത്. തുടര്‍ തോല്‍വികളില്‍ മുന്‍താരങ്ങളെല്ലാം കുറ്റപ്പെടുത്തുന്നത് നായകന്‍ ബാബര്‍ അസമിനെയാണ്.

ബാറ്റിംഗില്‍ തിളങ്ങുമ്പോഴും ബാബര്‍ അസമിന്റെ മോശം ക്യാപ്റ്റന്‍സിയാണ് ടീമിന്റെ പരാജയത്തിലേക്ക് നയിക്കുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം. ബാബര്‍ അസമിന്റെ ഫീല്‍ഡിംഗ് വിന്യാസും ബോളിംഗ് ചെയ്ഞ്ചുമെല്ലാം പിഴയ്ക്കുകയാണ്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബാബര്‍ അസമിനെ മാറ്റണം എന്ന് വരെ മുറവിളി ഉയരുന്നുണ്ട്. ഇതിനിടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവനുമായി ബന്ധപ്പെട്ടുള്ള വിവാദത്തിലും ബാബര്‍ അസമിന്റെ പേര് ഉയര്‍ന്ന് വന്നത്.

ICC World Cup 2023

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണം എന്ന ആവശ്യങ്ങള്‍ക്കിടെ ബാബര്‍ അസം പി സി ബി ചീഫ് സക്ക അഷ്റഫിനെ വിളിച്ചെന്നും എന്നാല്‍ സക്ക അഷ്‌റഫ് ഫോണ്‍ കോളുകളോട് പ്രതികരിച്ചില്ലെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച് ബാബര്‍ അസമും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഒഒ സല്‍മാന്‍ നസീറും നടത്തിയ സ്വകാര്യ ഫോണ്‍ സംഭാഷണം ചോര്‍ന്നിരിക്കുകയാണ്.

സക്ക അഷ്‌റഫിനെ ബാബര്‍ വിളിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി എന്താണ് സത്യാവസ്ഥ എന്നാണ് സല്‍മാന്‍ നസീര്‍ ടചോദിക്കുന്നത്. ഇതിന് ബാബര്‍ അസം താന്‍ സക്ക അഷ്‌റഫിനെ വിളിച്ചിട്ടില്ല എന്നാണ് മറുപടി പറയുന്നത്. ഈ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സല്‍മാന്‍: ബാബര്‍, ടിവിയിലും സോഷ്യല്‍ മീഡിയയിലും നിങ്ങള്‍ ചെയര്‍മാനെ വിളിച്ചെന്നും അദ്ദേഹം നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ല എന്നുമുള്ള വാര്‍ത്ത പ്രചരിക്കുന്നുണ്ട്, നിങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നോ?
ബാബര്‍: സലാം സല്‍മാന്‍ ഭായ്, ഞാന്‍ സാറിനെ വിളിച്ചിട്ടില്ല.
സല്‍മാന്‍: ശരി നന്ദി

ബാബറിന്റെ ഫോണ്‍ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കുന്നത് പി സി ബി മേധാവി നിര്‍ത്തിയതായി മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ് അവകാശപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ നാലോ അഞ്ചോ മാസമായി പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും റാഷിദ് ലത്തീഫ് ആരോപിച്ചിരുന്നു.

അതേസമയം ആറ് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള പാകിസ്ഥാന്‍ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. നെതര്‍ലന്‍ഡ്സിനും ശ്രീലങ്കയ്ക്കുമെതിരെ വിജയിച്ചാണ് അവര്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്. പക്ഷേ അവരുടെ അവസാന നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി തോല്‍ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+