ഗയാനയില്‍ മഴ ഭീഷണി, സെമി നടന്നില്ലെങ്കിലും ഇന്ത്യക്ക് ഫൈനലിലെത്താം; കാരണം ഇതാണ്
ബാര്‍ബഡോസ്: ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നാളെ നേരിടും. എന്നാല്‍ മഴയുടെ കനത്ത ഭീഷണി തന്നെ ഗയാനയില്‍ കളിക്കാതിരിക്കുന്ന മത്സരത്തിനുണ്ട്. മത്സരം മുടങ്ങിയാലും ഫൈനലില്‍ എത്താനുള്ള വഴി ഇന്ത്യക്ക് മുന്നിലുണ്ടാവും. കഴിഞ്ഞ ലോകകപ്പ് സെമിയുടെ ആവര്‍ത്തനമെന്ന് പറയാവുന്ന മത്സരമായിരിക്കും ഇത്.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ഏകപക്ഷീമായിട്ടായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. അഡ്‌ലെയിഡില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഫൈനലിലെത്തിയിരുന്നു. പത്ത് വിക്കറ്റിനായിരുന്നു ജയം. ഇന്ത്യക്ക് സെമി ജീവന്‍മരണ പോരാട്ടം കൂടിയാണ്. ഇംഗ്ലണ്ടിനെ എളുപ്പത്തില്‍ തോല്‍പ്പിക്കുക അസാധ്യമാണ്. അവരുടെ താരങ്ങളെല്ലാം ഫോമിലുമാണ്.

അതേസമയം മറ്റൊരു സെമിയില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയും നേരിടും. അഫഗാനിസ്ഥാന്റെ ആദ്യ ടി20 ലോകകപ്പ് സെമി ഫൈനല്‍ പ്രവേശനമാണിത്. ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാന്‍ മത്സരം ട്രിനിഡാഡിലാണ് നടക്കുന്നത്. ഇന്ത്യയുടെ മത്സരം അതിന് ശേഷമാണ്. സെമി ഫൈനലിനും ഫൈനലിനും വ്യത്യസ്തമായ നിയമങ്ങളുണ്ട്.
മഴ പെയ്ത് സെമി ഫൈനല്‍ മുടങ്ങിയാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ നേട്ടമാണ്. ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മത്സരം മുടങ്ങിയാല്‍ റിസര്‍വ് ദിനം നല്‍കും. എന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ മഴ കൊണ്ടുപോയാല്‍ റിസര്‍വ് ദിനം ഉണ്ടാകില്ല. അതിന് കാരണം വേറെയുണ്ട്.
ഇന്ത്യയുടെ മത്സരം ഗയാനയിലാണ് നടക്കുന്നത്. ഇത് നേരത്തെ തീരുമാനിച്ചതാണ്. ഫൈനല്‍ ബാര്‍ബഡോസിലാണ് നടക്കുക. എന്നാല്‍ സെമിക്കും ഫൈനലിനും ഇടയില്‍ ഒരു ദിവസത്തെ ഇടവേള മാത്രമാണ് ഉള്ളത്. അതുകൊണ്ട് റിസര്‍വ് ദിനമില്ല. എന്നാല്‍ 250 മിനുട്ടുകള്‍ അധികമായി ഇന്ത്യ-ഇംഗ്ലണ്ട് സെമിക്ക് ലഭിക്കും.
ഇത് ആവശ്യമായി വന്നാല്‍ മാത്രമേ ഉപയോഗിക്കൂ. കാരണം ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം നടക്കുന്നത് പകലാണ്. അതുകൊണ്ട് അധിക സമയം ഉണ്ടായിരിക്കും. പക്ഷേ ഗയാനയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നല്ല മഴ പെയ്യുന്നുണ്ട്. അതുകൊണ്ട് ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിന് മഴ ഭീഷണിയുണ്ടെന്ന് തന്നെ പറയാം.
ഗയാനയില്‍ ഏത് നിമിഷവും മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മത്സരം ഉപേക്ഷിക്കേണ്ടി വരും. മഴ പെയ്യാന്‍ 90 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. റിസര്‍വ് ദിനമില്ലാത്തത് കൊണ്ടാണ് 250 മിനുട്ടുകള്‍ അധികമായിട്ടുള്ളത്. ഇവ ഉപയോഗിച്ച് മത്സരം പൂര്‍ത്തിയാക്കണം. എന്നാല്‍ ഈ പറഞ്ഞ സമയത്തില്‍ മത്സരം നടന്നില്ലെങ്കില്‍ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും.
കാരണം ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റുകള്‍ നേടിയത് ഇന്ത്യയാണ്. എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് എത്തിയത്. അതേസമയം അഫ്ഗാനിസ്ഥാന്‍-ദക്ഷിണാഫ്രിക്ക മത്സരത്തിനും ഇതേ നിയമമമുണ്ട്. റിസര്‍വ് ദിനത്തിലും മത്സരം നടന്നിട്ടില്ലെങ്കില്‍ സൂപ്പര്‍ എട്ടിലെ കൂടുതല്‍ പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തും.












Click it and Unblock the Notifications