Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-പാക് പോരാട്ടത്തിന്റെ വേദി വെറും പുൽമൈതാനം..? കണ്ടംകളിക്ക് പോലും പറ്റില്ലെന്ന് വിമർശനം, യാഥാർഥ്യമറിയാം..

എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ടി20 ലോകകപ്പ് മത്സരക്രമം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഏകദിന ലോകകപ്പിന് ശേഷം നടക്കുന്ന ഈ കുട്ടിക്രിക്കറ്റിന്റെ മാമാങ്കത്തിന് ടീമുകളെല്ലാം കോപ്പുകൂട്ടുമ്പോൾ എല്ലാ കണ്ണുകളും ഇന്ത്യ-പാക് പോരാട്ടത്തിന് മേലായിരിക്കും എന്നുറപ്പാണ്. ജൂൺ 9ന് ന്യൂയോർക്കിലാണ് ഇന്ത്യ ചിരവൈരിയായ പാകിസ്ഥാനെ നേരിടുക. ഇരു ടീമുകളും എ ഗ്രൂപ്പിലാണ്.

എന്നാൽ, മത്സര ക്രമം പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇന്ത്യ-പാക് പോരാട്ടം നടക്കുന്ന വേദിയെന്ന പേരിൽ പല ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ന്യൂയോർക്കിലെ ഐസൻഹോവർ പാർക്കിൽ വച്ചാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുക.

 indiapak

എന്നാൽ ഈ വേദിയുമായി ബന്ധപ്പെട്ട് ചില വീഡിയോകളും ഫോട്ടോകളുമാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഈ സ്‌റ്റേഡിയം ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് പലരുടെയും വാദം. സ്‌റ്റേഡിയത്തിൽ സ്‌റ്റാൻഡോ ആവശ്യത്തിന് ഫ്ലഡ് ലൈറ്റുകളോ വീഡിയോകളിൽ കാണാനില്ലായിരുന്നു. ഇതോടെയാണ് ആരാധകർ ഓൺലൈനിൽ വിമർശനം ആരംഭിച്ചത്.

ഏറ്റവും ഒടുവിൽ ലഭ്യമായ വിശദാംശങ്ങളനുസരിച്ച്, ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ പുതിയ നാസൗ കൗണ്ടി ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ ഇരു ടീമുകളും പരസ്‌പരം ഏറ്റുമുട്ടും, അവിടെ 34,000 പേർക്ക് ഇരിക്കാവുന്ന താൽക്കാലിക സ്‌റ്റേഡിയം നിർമ്മിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ നിലവിലെ സ്ഥിതിയിൽ ഇരു രാജ്യങ്ങളുടെയും ആരാധകർ തൃപ്‌തരല്ല.

നാസൗ കൗണ്ടി ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്ന് അമേരിക്കൻ ക്രിക്കറ്റ് ജേണലിസ്റ്റ് പീറ്റർ ഡെല്ല പെന്ന അവകാശപ്പെട്ടതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്. പിച്ചിന്റെ നിലവിലെ സ്ഥിതി അന്താരാഷ്ട്ര നിലവാരത്തിനടുത്തെങ്ങും ഇല്ലെന്നാണ് അദ്ദേഹം പുറത്തുവിട്ട വീഡിയോയിൽ പറയുന്നത്.

എന്നാൽ ഫെബ്രുവരിയോടെ നിലവിലെ ഗ്രൗണ്ട് പൂർണമായും പൊളിച്ചുനീക്കി, ഗ്ലാമർ പോരാട്ടത്തിനുള്ള വേദി തയ്യാറാക്കും എന്നാണ് വിവിധ ശ്രോതസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 2024ലെ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ നാസൗ കൗണ്ടി വേദി തിരഞ്ഞെടുത്തത് മുതൽ മേയർ ഉൾപ്പെടെയുള്ളവർക്ക് വലിയ രീതിയിൽ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു, ഇതിന്റെ ഭാഗമായാണോ ഒരുക്കങ്ങൾ വൈകുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

ജൂൺ ഒന്നിന് ന്യൂയോർക്കിലാണ് അമേരിക്കയും വെസ്‌റ്റ് ഇൻഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിന് തുടക്കമാവുക. ഉദ്ഘാടന മത്സരം യുഎസും കാനഡയും തമ്മിലാണ്. ജൂൺ 29ന് ബാർബഡോസിൽ വച്ചാണ് ഫൈനൽ നടക്കുക. ഇന്ത്യയുടെ എ ഗ്രൂപ്പിൽ പാകിസ്ഥാൻ, അയർലൻഡ്, കാനഡ, യുഎസ്എ ടീമുകളും കൂടിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+