Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത് കളത്തില്‍ ഹിറ്റ്മാന്‍, കളത്തിന് പുറത്ത് റോയല്‍ ലൈഫ്; സമ്പത്ത് വര്‍ധിപ്പിച്ചത് 6 കാര്യങ്ങള്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇപ്പോള്‍ ടി20യിലെ അഞ്ചാം സെഞ്ച്വറി തിളക്കത്തിലാണ്. അഫ്്ഗാനിസ്ഥാനെതിരെ മൂന്നാം ടി20യിലായിരുന്നു രോഹിത്തിന്റെ ഈ റെക്കോര്‍ഡ് നേട്ടം. ഇതുവരെ ആരും ടി20യില്‍ അഞ്ച് സെഞ്ച്വറി നേടിയിട്ടില്ല. അത് മാത്രമല്ല മത്സരത്തില്‍ രണ്ട് സൂപ്പര്‍ ഓവറുകളും ഉണ്ടായിരുന്നു. രണ്ടിലും തിളങ്ങിയത് രോഹിത് തന്നെയായിരുന്നു.

അതേസമയം ക്രിക്കറ്റ് കളത്തിന് പുറത്ത് രോഹിത് ഒരു ആഡംബര പ്രിയനാണ്. വിരാട് കോലിയെ പോലെ തന്നെയാണ് രോഹിത്തും. താരത്തിന്റെ സമ്പത്തും അതോടൊപ്പം കുതിച്ചുയരുന്നുണ്ട്. എന്തൊക്കെയാണ് രോഹിത്തിന്റെ സമ്പത്ത് വര്‍ധിപ്പിക്കുന്ന കാര്യങ്ങളെന്ന് നോക്കാം.

rohit-sharma

രോഹിത് ശര്‍മയ്ക്ക് 214 ആസ്തിയാണ് ഉള്ളത്. ഇത്ര വലിയ ആസ്തിയുണ്ടാവാന്‍ രോഹിത്തിനെ സഹായിച്ചത് ആറ് കാര്യങ്ങളാണ്. അതില്‍ ആദ്യത്തേത് ബിസിസിഐയുടെ വാര്‍ഷിക കരാറാണ്. രോഹിത് ബിസിസിയുടെ എപ്ലസ് കരാറിലാണ് ഉള്ളത്. ഇതുപ്രകാരം ഏഴ് കോടിയാണ് താരത്തിന് ലഭിക്കുക. നാല് താരങ്ങള്‍ മാത്രമാണ് ഈ പട്ടികയിലുള്ളത്.

രവീന്ദ്ര ജഡേജ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവരാണ് മറ്റ് മൂന്ന് താരങ്ങള്‍. അതുപോലെ മാച്ച് ഫീസും രോഹിത്തിന് ഈ കരാറിന് പുറമേ ലഭിക്കുന്നതാണ്. ഇതും ആസ്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഒരു ടെസ്റ്റ് കളിച്ചാല്‍ 15 ലക്ഷവും, ഏകദിനത്തിന് ആറ് ലക്ഷവും, ടി20ക്ക് മൂന്ന് ലക്ഷവുമാണ് ലഭിക്കുക.

ഐപിഎല്ലില്‍ നിന്ന് വലിയ പ്രതിഫലം തന്നെ രോഹിത്തിന് ലഭിക്കുന്നുണ്ട്. നിലവില്‍ 16 കോടിയാണ് മുംബൈ ഇന്ത്യന്‍സ് രോഹിത്തിന് നല്‍കുന്ന പ്രതിഫലം. 2011ലാണ് രോഹിത് മുംബൈയില്‍ എത്തുന്നത്. ഡെക്കാന്‍ ചാര്‍ജേഴ്‌സില്‍ നിന്ന് 9.2 കോടിക്കാണ് താരത്തെ മുംബൈ വാങ്ങിയത്.അതിന് ശേഷം മുംബൈക്കായി അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

മുംബൈ താരത്തിന്റെ പ്രതിഫലവും പലപ്പോഴായി ഉയര്‍ത്തി. ഐപിഎല്ലില്‍ ഇതുവരെ 16 സീസണുകള്‍ കളിച്ച രോഹിത് 178 കോടി രൂപയാണ് മൊത്തം പ്രതിഫലമായിനേടിയത്. ഐപിഎല്ലില്‍ വിരാട് കോലിയേക്കാളും എംഎസ് ധോണിയേക്കാളും മൊത്ത പ്രതിഫലം ലഭിച്ചിരിക്കുന്നതും രോഹിത്തിനാണ്.

നിരവധി പരസ്യചിത്രങ്ങളുടെയും ഭാഗമാണ് രോഹിത്, ഹബ്ലറ്റ്, അഡിഡാസ്, ഓക്ലി, ഓപ്പോ പോലുള്ള ബ്രാന്‍ഡുകളുടെ പരസ്യത്തിലും രോഹിത് അഭിനയിച്ചിട്ടുണ്ട്. അഞ്ച് കോടിയാണ് പരസ്യ ചിത്രങ്ങള്‍ക്കായി രോഹിത് വാങ്ങുന്നത്.നിരവധി നിക്ഷേപങ്ങളും രോഹിത്തിനുണ്ട്.

റോബോട്ടിക് ഓട്ടോമേഷന്‍ സൊല്യുഷന്‍ കമ്പനിയായ റാപ്പിഡോബോട്ടിക്‌സില്‍ രോഹിത്തിന് നിക്ഷേപമുണ്ട്.മൊത്തം 89 കോടിയുടെ നിക്ഷേപം സ്റ്റാര്‍ട്ടപ്പുകളിലായി രോഹിത്തിനുണ്ട്. സ്വന്തം ക്രിക്കറ്റ് അക്കാദമിയും രോഹിത്തിനുണ്ട്. സിംഗപ്പൂര്‍, ജപ്പാന്‍, യുഎസ്എ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഇപ്പോള്‍ അക്കാദമിയുണ്ട്. ഇതെല്ലാം രോഹിത്തിന് വരുമാനം നല്‍കുന്നവയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+