ആഡംബര വസതി, ലക്ഷ്വറി കാറുകൾ; ശ്രേയസ് അയ്യറിന്റെ ആസ്‌തി നിങ്ങളെ ഞെട്ടിക്കും...
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളാണ് ശ്രേയസ് അയ്യർ. പരിമിത ഓവർ ഫോർമാറ്റുകളിൽ നാലാം നമ്പറിൽ ബാറ്റേന്തുന്ന ശ്രേയസ് ഐപിഎല്ലിലും മുൻനിരയിൽ തന്നെയുണ്ട്. ഏവർക്കും അറിയാവുന്നത് പോലെ തന്നെ ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിൽ ഒന്നാണ് ബിസിസിഐ. അതിനാൽ അവരുമായി സഹകരിക്കുന്ന താരങ്ങളുടെ ആസ്‌തിയിലും ഇത് പ്രകടമാവുന്നത് സ്വാഭാവികമാണ്.
ഇത്തരത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരമായ ശ്രേയസ് അയ്യറിന്റെ ഈ വർഷത്തെ സമ്പാദ്യവും ആസ്‌തിയും നമുക്ക് പരിശോധിക്കാം. പലർക്കും അറിയാത്തൊരു വസ്‌തുത കൂടി ഇവിടെ പങ്കുവയ്ക്കാം. മുംബൈയിലാണ് സ്ഥിര താമസമെങ്കിലും ശ്രേയസിന്റെ കുടുംബ വേരുകൾ ചെന്നെത്തുന്നത് നമ്മുടെ സ്വന്തം തൃശൂരാണ്.

ശ്രേയസ് അയ്യറിന്റെ ആസ്‌തി
നിലവിൽ ഏകദേശം 9 മില്യൺ യുഎസ് ഡോളറാണ് ശ്രേയസിന്റെ ആസ്‌തി, അതായത് 70 കോടി രൂപ. ബിസിസിഐ ശമ്പളം, ഐപിഎൽ കരാറുകൾ, സ്വകാര്യ ബിസിനസുകൾ എന്നിവയിൽ നിന്നാണ് അദ്ദേഹം ഇത്രയും വലിയ തുക സമ്പാദിച്ചത്. ഈ വർഷത്തിന്റെ വലിയൊരു ഭാഗം പരിക്ക് മൂലം നഷ്ട്ടപ്പെട്ട താരം കൂടിയായിരുന്നു ശ്രേയസ് അയ്യർ. എന്നിട്ടും താരത്തിന്റെ സമ്പാദ്യത്തിൽ കാര്യമായ ഇടിവ് ഉണ്ടായിട്ടില്ല.
ഐപിഎല്ലിൽ നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് ശ്രേയസ് അയ്യർ. ഏകദേശം 12.25 കോടി രൂപയാണ് ലോകത്തിലെ ഏറ്റവും പണംവാരി ലീഗിൽ നിന്ന് ശ്രേയസിന് ലഭിക്കുന്ന പ്രതിഫലം. ഇതുവരെ ഐപിഎല്ലിലെ ഒൻപത് സീസണുകളിൽ നിന്നായി അറുപത് കോടിയോളം രൂപയാണ് ശ്രേയസ് പ്രതിഫലമായി കൈപ്പറ്റിയെതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഐപിഎല്ലിലെ പ്രതിഫലമാണ് ശ്രേയസിന്റെ 2023ലെ ആകെ ആസ്‌തി എഴുപത് കോടി കടക്കാനുള്ള പ്രധാന കാരണം. ഇതിന് പുറമേ പരസ്യ ചിത്രങ്ങളിലെ അഭിനയം, മറ്റ് സ്വകാര്യ ബിസിനസുകൾ എന്നിവയിൽ നിന്നും, ബിസിസിഐ വാർഷിക കരാറിൽ നിന്നും, മാച്ച് ഫീകളിൽ നിന്നും ശ്രേയസ് വരുമാനം നേടുന്നുണ്ട്.
മുംബൈയിൽ അതീവ ആഡംബര സൗകര്യങ്ങൾ ഉള്ള വസതിയുണ്ട് ശ്രേയസ് അയ്യർക്ക്. ഇതുകൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒന്നിലധികം റിയൽ എസ്‌റ്റേറ്റ് പ്രോപ്പർട്ടികളും താരത്തിന് സ്വന്തമായുണ്ട്. ഓഡി, എസ്‌യുവി തുടങ്ങിയ കാറുകളും ശ്രേയസ് അയ്യറുടെ കളക്ഷനിലുണ്ട്. എന്നാൽ മറ്റ് പല താരങ്ങൾക്കും ള്ളത് പോലെ വിപുലമായ വാഹന ശേഖരം താരത്തിനില്ല എന്നതാണ് വാസ്‌തവം.
എങ്കിലും താരത്തിന്റെ വരുമാനത്തിൽ കുറവൊന്നുമില്ല. ഐപിഎൽ തന്നെയാണ് ശ്രേയസ് അയ്യറിന്റെ മുഖ്യ വരുമാന ശ്രോതസ്. ഇതിന് പുറമെ ബിസിസിഐയുടെ വാർഷിക കരാറിൽ ഉൾപ്പെടുന്ന താരങ്ങൾക്ക് മുടക്കമില്ലാതെ ലഭിക്കുന്ന പ്രതിഫലവും ലഭിക്കും. കൂടാതെ ഏകദിന, ടി20 മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമായ ശ്രേയസിന് മാച്ച് ഫീയും കിട്ടും.












Click it and Unblock the Notifications