Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ രഹാനെയേയും പൂജാരയേയും കണ്ടുപഠിക്ക്'; യുവതാരങ്ങളെ പാഠം പഠിപ്പിക്കണമെന്ന് ആകാശ് ചോപ്ര

മുംബൈ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റുകളെ അവഗണിച്ച് ഐ പി എല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന യുവതാരങ്ങളെ വിമര്‍ശിച്ച് മുന്‍താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇത്തരം താരങ്ങള്‍ക്ക് ഒരു മികച്ച സന്ദേശം നല്‍കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കണം എന്ന് ആകാശ് ചോപ്ര പറഞ്ഞു. അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നതിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് പങ്കാളിത്തത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങള്‍ യഥാക്രമം സൗരാഷ്ട്രയെയും മുംബൈയെയും പ്രതിനിധീകരിച്ച് ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടര്‍ന്നു. എന്നാല്‍ വളര്‍ന്നുവരുന്ന ചില താരങ്ങള്‍ ഇപ്പോള്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇവിടെ ചേതേശ്വര്‍ പൂജാരയുടേയും അജിങ്ക്യ രഹാനെയുടേയും പ്രതിബദ്ധത അഭിനന്ദിക്കാതിരിക്കാനാകില്ല.

Aakash Chopra

'ഒരുപാട് ചെറുപ്പക്കാര്‍ കളിക്കുന്നില്ല എന്നാണ് കേള്‍ക്കുന്നത്. ഐപിഎല്ലില്‍ അവരുടെ പേരുകള്‍ ഇതിനകം വന്നതിനാല്‍ അവര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നില്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ അവരെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കുമെന്ന് ആളുകള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു, അത്തരം ആളുകളെ ഒരു പാഠം പഠിപ്പിക്കണം'' ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ നിന്ന് ഇഷാന്‍ കിഷന്‍ മാനസിക ക്ഷീണം ചൂണ്ടിക്കാട്ടി ഇടവേള തിരഞ്ഞെടുത്തിരുന്നു. അതേസമയം ബറോഡയിലെ കിരണ്‍ മോറെ അക്കാദമിയില്‍ ഐപിഎല്ലിന് വേണ്ടി അദ്ദേഹം പരിശീലിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ദേശീയ ടീമിന്റെ പരിഗണനയ്ക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ആവശ്യകത ആകാശ് ചോപ്ര എടുത്ത് പറഞ്ഞു.

അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയോട് ഈ മാനദണ്ഡം ഉയര്‍ത്തിപ്പിടിക്കാനും ചോപ്ര ആവശ്യപ്പെട്ടു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് നടക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഫിറ്റാണെങ്കില്‍ പോയി കളിക്കൂ എന്നും ചോപ്ര യുവതാരങ്ങളോട് പറഞ്ഞു. കളിക്കാതിരിക്കുന്നവരെ പരിഗണിക്കുന്നില്ല എന്ന ശക്തമായ സന്ദേശം നല്‍കാനാകണം.

ഐ പി എല്‍ കളിച്ചാല്‍ മാത്രം ദേശീയ ടീമില്‍ സ്ഥാനമുണ്ടാകില്ല എന്ന് മനസിലാക്കി കൊടുക്കണം എന്നും ആകാശ് ചോപ്ര പറഞ്ഞു. വിരാട് കോലി, ജസ്പ്രീത് ബുംറ പോലെ ടീമില്‍ അമിത ജോലിഭാരമുള്ളവര്‍ക്ക് മാത്രമെ ഇതില്‍ ഇളവ് അനുവദിക്കാന്‍ പാടുള്ളൂ എന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+