രാജകീയ വരവേല്‍പ്പ്, നൃത്തം ചെയ്ത് രോഹിത്തും സൂര്യകുമാറും, മോദിയെ കാണും; മുംബൈയില്‍ ബസ് പരേഡ്
ന്യൂഡല്‍ഹി: ടി20 ലോകകപ്പിന് ശേഷം ബാര്‍ബഡോസില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ ടീം നാട്ടിലെത്തി. ആവേശോജ്വലമായ സ്വീകരണമാണ് ടീമിന് ലഭിച്ചത്. വ്യാഴാഴ്ച്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തിലാണ് ഇവ ഇറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് കൈയ്യില്‍ ലോകകപ്പുമായി പുറത്തേക്ക് വന്നത്. കാത്തിരുന്ന ആരാധകര്‍ വലിയ സ്വീകരണമാണ് വിമാനത്താവളത്തില്‍ നല്‍കിയത്.
ബാര്‍ബഡോസില്‍ ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീം കുടുങ്ങിപ്പോയത്. എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തിലാണ് ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിച്ചത്. നിരവധി വീഡിയോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിരാട് കോലി അടക്കമുള്ള ക്രിക്കറ്റര്‍മാര്‍ ആരാധകര്‍ക്കൊപ്പം ചിത്രങ്ങളെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പേസര്‍ അര്‍ഷ്ദീപ് സിംഗ് ആരാധകര്‍ക്ക് നന്ദി പയുന്നത് കാണാം. കഴുത്തില്‍ മെഡലും അണിഞ്ഞാണ് അര്‍ഷ്ദീപ് നാട്ടിലെത്തിയത്. ഐടിസി മൗര്യയിലാണ് ഇന്ത്യന്‍ ടീമിന് സ്വീകരണമൊരുക്കിയത്. ഷെഫ് ശിവനീത് പഹോജ ടീമിനായി പ്രത്യേക കേക്കും തയ്യാറാക്കിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയുടെ നിറത്തിലുള്ളതാണ് ഈ കേക്ക്. ഇതിന് മുകളില്‍ ഒരു കേക്കും വെച്ചിട്ടുണ്ട്.
ചോക്ലേറ്റ് കൊണ്ട് തീര്‍ത്ത ലോകകപ്പാണിത്. ടീമിനായി പ്രഭാതഭക്ഷണവും പ്രത്യേക വേദിയില്‍ ഐടിസി മൗര്യയില്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം ദീര്‍ഘനേരം വിമാനത്തില്‍ ഇരിക്കേണ്ടി വന്നിട്ടും താരങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല. ടീം ബസ്സില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ നൃത്തം ചെയ്യുന്ന സൂര്യകുമാറിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. ഭാംഗ്ര നൃത്തചുവടുകള്‍ താളത്തിനൊത്ത് വെച്ചാണ് സൂര്യകുമാര്‍ ആഘോഷിച്ചത്.
അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒട്ടും പിന്നിലായിരുന്നു. രോഹിത് ശര്‍മയും ഓപ്പണര്‍ യശസ്വി ജെയ്സ്വാളും സൂര്യകുമാറിനൊപ്പം നൃത്തചുവടുകള്‍ വെച്ചു. ഇന്ത്യന്‍ ടീമിന് നിരവധി പരിപാടികള്‍ തലസ്ഥാന നഗരിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐയാണ് എയര്‍ ഇന്ത്യയുടെ എഐസി24ഡബ്ല്യുസി എന്ന ചാര്‍ട്ടര്‍ വിമാനം ഇന്ത്യന്‍ ടീമിനായി ഒരുക്കിയത്.
ഫ്ളൈറ്റ് റഡാര്‍ വെബ്സൈറ്റില്‍ ഏറ്റവും കൂടുതല്‍ ട്രാക്ക് ചെയ്യപ്പെട്ട വിമാനവും ഇത് തന്നെയായിരുന്നു. ആരാധകര്‍ അത്രത്തോളം ഇന്ത്യന്‍ ടീമിന്റെ വരവിനായി കാത്തിരിക്കുകയാണ്. ജൂലായ് രണ്ടിന് ന്യൂജഴ്സിയില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്. തുടര്‍ന്ന് ബാര്‍ബഡോസിലെ ഗ്രാന്റ്ലി ആഡംസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് വ്യാഴാഴ്ച്ച രാവിലെയോടെയാണ് ഈ വിമാനം ഡല്‍ഹിയിലെത്തിയത്.
ബുധനാഴ്ച്ച വൈകിയാണ് വിമാനം ബാര്‍ബഡോസില്‍ എത്തിയത്. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകകപ്പ് ജേതാക്കള്‍ കാണുന്നത്. അതിന് ശേഷം ഇവരെ ആദരിക്കുന്ന ചടങ്ങുകളുണ്ടാവും. അത് മണിക്കൂറുകള്‍ നീണ്ടുനിന്നേക്കും.
അതിന് ശേഷം ഇന്ത്യന്‍ ടീം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മുംബൈയിലേക്ക് തിരിക്കും. അതേസമയം മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് ടീം വാംഖഡെ സ്റ്റേഡിയത്തിലേക്ക് തിരിക്കുക. അവസാന ഒരു കിലോമീറ്റര്‍ യാത്ര തുറന്ന ബസ്സിലായിരിക്കും. താരങ്ങള്‍ ആരാധകരെ അഭിസംബോധന ചെയ്യും.
വാംഖഡെ സ്റ്റേഡിയത്തില്‍ താരങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ലോകകപ്പ് ട്രോഫി രോഹിത് ശര്‍മ ഇവിടെ വെച്ച് ബിസിസിഐ സെക്രട്ടറിക്ക് കൈമാറും. അടുത്ത രണ്ട് വര്‍ഷം ബിസിസിഐ ആസ്ഥാനത്തായിരിക്കും ലോകകപ്പ് കിരീടമുണ്ടായിരിക്കുകയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യന്‍ താരങ്ങള്‍ വീട്ടിലേക്ക് മടങ്ങും. അതേസമയം ഓപ്പണ്‍ ബസ് പരേഡ വെള്ളിയാഴ്ച്ച നടക്കാനാണ് സാധ്യതയെന്നും ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. താരങ്ങള്‍ ക്ഷീണിതരായത് കൊണ്ടാണിത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications