ഐപിഎല്‍: ആര്‍സിബിയില്‍ ഡിവില്യേഴ്സിന് പുതിയൊരു റെക്കോര്‍ഡ്..... 200 സിക്സറടിക്കുന്ന താരം
ദുബായ്: റോയല്‍ ചലഞ്ചേഴ്സ് നിരയില്‍ എബി ഡിവില്യേഴ്സിന് വീണ്ടുമൊരു റെക്കോര്‍ഡ്. ആര്‍സിബിക്ക് വേണ്ടി 200 സിക്സര്‍ അടിക്കുന്ന താരമായി മാറിയിരിക്കുകയാണ് ഡിവില്യേഴ്സ്. ടീമിന് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയ ഡിവില്യേഴ്സ് മികച്ച സ്കോര്‍ ഒരുക്കാനും ആര്‍സിബിയെ സഹായിച്ചു. സന്ദീപ് സിംഗിനെതിരെ നേടിയ ആദ്യ സിക്സറാണ് 200ാം സിക്സറായി മാറിയത്. 2011 മുതല്‍ ആര്‍സിബിക്കൊപ്പമുള്ള എബി ടീമിന്റെ കരുത്തുറ്റ താരമാണ്. ക്യാപ്റ്റന്‍ വിരാട് കോലിയുമൊത്തുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ടുകള്‍ ടീമിനെ പല ഘട്ടങ്ങളിലും സഹായിച്ചിട്ടുണ്ട്.

അതേസമയം ജേഴ്സികളുടെ കാര്യത്തിലും വിരാട് കോലിയുമൊത്ത് പുതിയൊരു ട്രെന്‍ഡ് ഡിവില്യേഴ്സ് ഉണ്ടാക്കിയെടുത്തിരിക്കുകയാണ്. ആര്‍സിബി ജേഴ്സിയില്‍ ഇവരുടെ പേരിന് പകരം മികച്ചൊരു കോവിഡ് പോരാളികളുടെ പേരുകളാണ് എഴുതി ചേര്‍ത്തത്. ഇവര്‍ ട്വിറ്ററിലെ പ്രൊഫൈല്‍ ഫോട്ടോയും ഇതിനനുസരിച്ച് മാറ്റിയിരുന്നു. സിമ്രാന്‍ജീത്ത് സിംഗെന്നും, പരിതോഷ് പന്തെന്നുമാണ് ഇവരുടെ ട്വിറ്റര്‍ പേരുകള്‍ മാറ്റിയത്. പരിതോഷിനെ സല്യൂട്ട് ചെയ്യുന്നത്. ആവശ്യമുള്ളവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് ഭക്ഷണം നല്കാന് കാണിച്ച അവരുടെ പോരാട്ടത്തെ അഭിനന്ദിക്കുന്നുവെന്നും ഡവില്യേഴ്സ് കുറിച്ചു.
അതേസമയം ആര്‍സിബിക്ക് മത്സരത്തില്‍ പുതിയൊരു യുവതാരത്തെ കൂടി ലഭിച്ചു. കര്‍ണാടക ക്രിക്കറ്റര്‍ ദേവദത്ത് പടിക്കലാണ് ആ താരം. ആദ്യ മത്സരത്തില്‍ തന്നെ താരം അര്‍ധ സെഞ്ച്വറി കുറിച്ചു. മലപ്പുറത്തിന് നിന്നുള്ള താരമാണ് ദേവദത്ത്. കര്‍ണാടകത്തിലെ ആര്‍കെ പുരത്താണ് ഇവരുടെ താമസം. ഭുവനേശ്വര്‍ കുമാറിനെയും സന്ദീപ് സിംഗിനെയും താരം അതിര്‍ത്തി കടത്തി. മത്സരത്തില്‍ 164 റണ്‍സ് വിജയലക്ഷ്യമാണ് ഹൈദരാബാദിനായി ആര്‍സിബി ഒരുക്കിയത്. മികച്ച പോരാട്ടം നടത്തിയാണ് ആര്‍സിബി ഭേദപ്പെട്ട സ്കോറിലെത്തിയത്.
ദേവദത്ത് പടിക്കല്‍ തുടങ്ങിവെച്ച പോരാട്ടത്തിന് അതിലും വലിയ വെടിക്കെട്ടോടെ അവസാനമിടുകയായിരുന്നു ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ്. ഓപ്പണിംഗില്‍ പടിക്കലും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് 11 ഓവറില്‍ 90 റണ്‍സാണ് ചേര്‍ത്തത്. ആര്‍സിബിക്ക് വേണ്ടി ആദ്യ മത്സരത്തിനിറങ്ങിയ ദേവദത്ത് ശരിക്കും ഞെട്ടിച്ചു. ആദ്യ അര്‍ധ സെഞ്ച്വറി കൂടിയാണ് താരം കുറിച്ചത്. എബി ഡിവില്യേഴ്സ് കളി മാറ്റി മറിക്കുന്നതാണ് കണ്ടത്. 30 പന്തില്‍ 51 റണ്‍സായിരുന്നു ഡിവില്യേഴ്സ് അടിച്ച് കൂട്ടിയത്. നാല് ബൗണ്ടറിയും രണ്ട് സിക്സറും താരം അടിച്ചെടുത്തു. ഈ ഇ്ന്നിംഗ്സാണ് ആര്‍സിബിയുടെ സ്കോര്‍ 150 കടത്തിയത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications