കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: ആ വെടിക്കെട്ട് താരം നേരത്തെ ഇറങ്ങും, മുന്നറിയിപ്പ്, 2019 52 സിക്‌സറടിച്ചെന്ന് ഓര്‍ക്കണം!!

Google Oneindia Malayalam News

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡ് റൈഡേഴ്‌സ് ഇത്തവണ എല്ലാ ടീമുകളെയും ഞെട്ടിക്കുമെന്ന് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം. ടീമിന് ഫ്‌ളെക്‌സിബിലിറ്റി ഇത്തവണ നല്ല രീതിയില്‍ ഉണ്ട്. ബാറ്റിംഗ് നിരയില്‍ സര്‍പ്രൈസുകള്‍ ഉണ്ടാകും. വെടിക്കെട്ട് താരത്തെയാണ് മുന്‍നിരയില്‍ ഇറക്കാന്‍ പോകുന്നതെന്നും മക്കല്ലം പറഞ്ഞു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ താരമാണ് മക്കല്ലം. ന്യൂസിലന്‍ഡിനെ ലോകകപ്പ് ഫൈനലിലും എത്തിച്ചിട്ടുണ്ട്. മക്കല്ലത്തിന്റെ വാക്കുകള്‍ വെറുതെയാവില്ലെന്നാണ് കെകെആര്‍ ലൈനപ്പ് സൂചിപ്പിക്കുന്നത്.

കരിബീയന്‍ കരുത്തെത്തും

കരിബീയന്‍ കരുത്തെത്തും

കെകെആര്‍ ലൈനപ്പില്‍ ആന്ദ്രേ റസ്സല്‍ വളരെ നിര്‍ണായകമാണ്. അദ്ദേഹത്തെ മത്സരത്തിന്റെ തന്ത്രങ്ങളുടെ ഭാഗമായി നേരത്തെ ഇറക്കാനാണ് തീരുമാനമെന്ന് മക്കല്ലം പറഞ്ഞു. ആന്ദ്ര റസ്സല്‍ കഴിഞ്ഞ ഐപിഎല്ലില്‍ 52 സിക്‌സറുകളാണ് അടിച്ചത്. അത്രയും വലിയ വെടിക്കെട്ട് താരത്തിന് മത്സരത്തില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിക്കും. അവസാന പത്തോവറില്‍ റസ്സലിന്റെ ഗെയിം സ്‌റ്റൈല്‍ ടീമിന് ഗുണം ചെയ്യും. ചില മത്സരങ്ങളില്‍ അദ്ദേഹത്തെ നേരത്തെയിറക്കുന്നത് ഗുണം ചെയ്യും. എന്നാല്‍ അത്തരമൊരു സാഹചര്യം ഉണ്ടെങ്കില്‍ മാത്രമേ അതുണ്ടാവൂ എന്നും മക്കല്ലം പറഞ്ഞു.

മധ്യനിര കരുത്തുറ്റത്

മധ്യനിര കരുത്തുറ്റത്

ടീമില്‍ ഒരുപാട് മികച്ച താരങ്ങളുണ്ട്. അതുകൊണ്ട് തിരഞ്ഞെടുപ്പ് വലിയ പ്രശ്‌നമല്ല. ഇംഗ്ലണ്ടിന് വേണ്ടി ലോകകപ്പ് നേടിക്കൊടുത്താണ് ഓയിന്‍ മോര്‍ഗന്‍ കൊല്‍ക്കത്തയില്‍ എത്തുന്നത്. മധ്യനിര കരുത്തുറ്റതായി ഇതോടെ മാറിയെന്നും മക്കല്ലം പറഞ്ഞു. റസ്സലിനെ കരുത്ത് ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. ദിനേഷ് കാര്‍ത്തിക്കില്‍ നിന്ന് കൂടുതല്‍ മികച്ച ക്യാപ്റ്റന്‍സി ആവശ്യമാണ്. മോര്‍ഗന്‍ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാപ്റ്റനായിരുന്നു. കാര്‍ത്തിക്കിന് കൂടുതല്‍ പിന്തുണ നല്‍കാന്‍ മോര്‍ഗന് സാധിക്കും. കാര്‍ത്തിക്കിനും റസ്സലിനുമൊപ്പം മോര്‍ഗന്‍ കൂടി വരുന്നതോടെ മധ്യനിര അതിശക്തമാകുമെന്നും മക്കല്ലം പറഞ്ഞു.

ഓപ്പണര്‍ ഇന്ത്യന്‍ താരം

ഓപ്പണര്‍ ഇന്ത്യന്‍ താരം

കെകെആറിന് വേണ്ടി ഐപിഎല്ലില്‍ മുഴുവനും ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍ ഓപ്പണ്‍ ചെയ്യുമെന്ന് മക്കല്ലം വ്യക്തമാക്കി. യുഎഇയിലെ സാഹചര്യങ്ങളില്‍ കെട്ടുറപ്പ് നല്‍കാന്‍ ഗില്ലിനെ ഓപ്പണറാക്കുന്നതിലൂടെ സാധിക്കും. പേസ് ബൗളിംഗിനെ നന്നായി പിന്തുണയ്ക്കുന്ന പിച്ചായിരിക്കും യുഎഇയിലേത്. തുടക്കത്തില്‍ ഇത് ബാറ്റ്‌സ്മാന്മാരെ കുഴക്കുന്നതായിരിക്കും. അങ്ങനെയെങ്കില്‍ മികച്ച സാങ്കേതികത്വമുള്ള കളിക്കാരാണ് അവിടെ കളിക്കേണ്ടത്. ശുഭ്മാന്‍ ഗില്‍ അത്തരത്തിലുള്ള താരമാണെന്നും മക്കല്ലം പറഞ്ഞു.

എന്താണ് റോള്‍

എന്താണ് റോള്‍

ശുഭ്മാന്‍ ഗില്ലിന് ടീമില്‍ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം തന്നെയും ഒപ്പം ജൂനിയര്‍ താരങ്ങളെയും വളര്‍ത്തി കൊണ്ടുവരാന്‍ ശ്രമിക്കണം. ദിനേഷ് കാര്‍ത്തിക്ക് ഗില്ലിനെ വളരെയധികം ബഹുമാനിക്കുന്നുണ്ട്. ദിനേഷ് വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ശുഭ്മാന്‍. കഴിഞ്ഞ തവണത്തെ മോശം തവണ മികച്ച തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. തുടക്കത്തില്‍ ആദ്യ നാല് മത്സരവും കെകെആര്‍ വിജയിച്ചിരുന്നു. എന്നാല്‍ പിന്നീട് ആറ് മത്സരങ്ങള്‍ തോറ്റ് കെകെആര്‍ സെമിയിലെത്താതെ പുറത്തായിരുന്നു.

ഐപിഎല്‍: ചെന്നൈക്ക് ജയമൊരുക്കിയത് ധോണിയുടെ 3 തീരുമാനങ്ങള്‍, ആദ്യ മത്സരത്തില്‍ ഞെട്ടിച്ചതും 3 പേര്‍!!ഐപിഎല്‍: ചെന്നൈക്ക് ജയമൊരുക്കിയത് ധോണിയുടെ 3 തീരുമാനങ്ങള്‍, ആദ്യ മത്സരത്തില്‍ ഞെട്ടിച്ചതും 3 പേര്‍!!

English summary
IPl 2020: brendron mccullum says kkr may play andre russel at top order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X