IPL 2020: ഡല്‍ഹിക്ക് 46 റണ്‍സ് ജയം, രാജസ്ഥാനെ തരിപ്പണമാക്കി,ഓള്‍റൗണ്ട് മികവുമായി സ്റ്റോയിനിസ്
ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന് വീണ്ടും തോല്‍വി. നിര്‍ണായകമായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 46 റണ്‍സിനാണ് രാജസ്ഥാന് തോറ്റത്. തുടര്‍ച്ചയായ നാലാം തോല്‍വിയാണ് രാജസ്ഥാന്റേത്. ഡല്‍ഹി ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് 138 റണ്‍സിന് കൂടാരം കയറി. ഒരിക്കല്‍ കൂടി ദുര്‍ബലമായ രാജസ്ഥാന് ബാറ്റിംഗ് നിര തുറന്നു കാണിക്കപ്പെട്ട മത്സരം കൂടിയായിരുന്നു ഇത്. തുടക്കത്തില്‍ തന്നെ 13 റണ്‍സെടുത്ത ജോസ് ബട്ലറെ ടീമിന് നഷ്ടമായി. യശസ്വി ജെസ്വാള് പിടിച്ച് നിന്നെങ്കിലും പന്തുകള്‍ ധാരാളം പാഴാക്കി. 36 പന്തില്‍ 34 റണ്‍സാണ് താരം എടുത്തത്.

സ്റ്റീവന്‍ സ്മിത്ത് 24 റണ്‍സെടുത്ത് പുറത്തായതോടെ തന്നെ രാജസ്ഥാന് തോല്‍വി ഉറപ്പിച്ചിരുന്നു. സഞ്ജു സാംസണ് ഒരിക്കല്‍ കൂടി പരാജയമായി. അഞ്ച് റണ്‍സാണ് ഒമ്പത് പന്തില്‍ നിന്ന് എടുത്തത്. രാഹുല്‍ തേവാത്തിയ മാത്രമാണ് പിന്നീട് പിടിച്ച് നിന്നത്. തേവാത്തിയ 29 പന്തില്‍ 38 റണ്‍സടിച്ച് ടീമിന്റെ ടോപ് സ്കോററായി. ആന്‍ഡ്രൂ ടൈ, ലോംറോര്‍ എന്നിവരും പരാജയമായി. ഡല്‍ഹി ബൗളര്‍മാരില്‍ റബാദ മൂന്ന് വിക്കറ്റെടുത്തു. മാര്‍ക്ക് സ്റ്റോയിനിസ് രണ്ടും അശ്വിന് രണ്ടും നോര്‍ത്ത്ജെ, ഹര്‍ഷല്‍ പട്ടേല്‍, അക്ഷര്‍ പട്ടേല്‍, എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടിയ രാജസ്ഥാന് ഡല്‍ഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ നല്ല തുടക്കമല്ല ഡല്‍ഹിക്ക് ലഭിച്ചത്. സ്കോര്‍ 12 റണ്‍സില്‍ നില്ക്കുമ്പോള് ശിഖര്‍ ധവാന് പുറത്തായി. നാല് പന്തില്‍ അഞ്ച് റണ്‍സായിരുന്നു സമ്പാദ്യം. അടുത്ത ഊഴം ഫോമിലുള്ള പൃഥ്വി ഷായുടേതായിരുന്നു. പത്ത് പന്തില്‍ 19 റണ്സെടുത്താണഅ ഷാ പുറത്തായത്. പേസ് ബൗളിംഗിനെ കളിക്കുമ്പോള്‍ ഷായുടെ ഫൂട്ട് വര്‍ക്ക് പലപ്പോഴും മോശമാണ്. അത് തന്നെയാണ് ഇവിടെയും പ്രശ്നക്കാരനായത്. അത് പരിഹരിച്ചില്ലെങ്കിലും ഷാ വൈകാതെ തന്നെ കളത്തിന് പുറത്താവും. പിന്നീട് രണ്ട് റണ്ണൗട്ടുകളാണ് പിറന്നത്.
ആദ്യ ഊഴം ശ്രേയസ് അയ്യര്‍ക്കായിരുന്നു. ഗംഭീരമായ ഫീല്‍ഡിംഗില്‍ യശസ്വി ജെസ്വാളാണ് അയ്യരെ പുറത്താക്കിയത്. 18 പന്തില്‍ 22 റണ്‍സായിരുന്നു സമ്പാദ്യം. പിന്നീട് റിഷഭ് പന്ത് അലസമായി റണ്ണിനോടി പുറത്തായി. മാര്‍ക്കസ് സ്റ്റോയിനിസും ഷിമ്രോണ്‍ ഹെറ്റ്മയറും ചേര്‍ന്നാണ് പ്രതിസന്ധിയിലായ ടീമിനെ നല്ല സ്കോറിലേക്ക് നയിച്ചത്. സ്റ്റോയിനിസ് 30 പന്തില്‍ 39 റണ്‍സടിച്ചു. നാല് സിക്സറടിച്ചു താരം. ഹെറ്റ്മയര്‍ 24 പന്തില്‍ 45 റണ്‍സെടുത്തു. അഞ്ച് സിക്സറും ഒരു സിക്സറും ആ ബാറ്റില്‍ നിന്ന് പിറന്നു. അവസാനം ഹര്‍ഷല്‍ പട്ടേലും അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് സ്കോര്‍ 180 കടത്തിയത്. എട്ട് പന്തില്‍ 17 റണ്‍സടിച്ചു അക്ഷര്‍ പട്ടേല്‍. ഹര്‍ഷല്‍ 16 റണ്‍സടിച്ചു. മൂന്ന് വിക്കറ്റെടുത്ത ആര്‍ച്ചറാണ് രാജസ്ഥാന് നിരയില്‍ തിളങ്ങിയത്. കാര്‍ത്തിക് ത്യാഗി, ആന്ദ്രു ടൈ, തേവാത്തിയ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications