കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: യുവനിരയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍, സഞ്ജുവിനെ പുകഴ്ത്തി ഗംഭീര്‍!!

Google Oneindia Malayalam News

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ വെടിക്കെട്ട് ബാറ്റിംഗില്‍ സഞ്ജു സാംസണെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സഞ്ജു സാംസണ്‍ ഇന്ത്യയിലെ ബെസ്റ്റായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്രമല്ല, യുവനിരയില്‍ ഇന്ത്യയിലുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്നും ഗംഭീര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആരെങ്കിലും ചര്‍ച്ചയ്ക്കുണ്ടോ എന്നും ഗംഭീര്‍ ചോദിച്ചു. ഇന്ത്യന്‍ ടീമിലേക്കുള്ള വരവ് കൂടിയാണ് സാംസണ്‍ തന്റെ പ്രകടനത്തിലൂടെ ലക്ഷ്യമിട്ടത്. 19 പന്തിലാണ് താരം അര്‍ധ സെഞ്ച്വറി കുറിച്ചത്. ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയാണിത്.

1

നേരത്തെ ഡല്‍ഹി ക്യാപ്റ്റില്‍സിന് വേണ്ടി 24 പന്തില്‍ അര്‍ധ സെഞ്ച്വരി കുറിച്ചിരുന്നു സഞ്ജു. 2017ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെയായിരുന്നു പോരാട്ടം. ഇതാണ് സഞ്ജു ചെന്നൈക്കെതിരെ തിരുത്തിയത്. ഐപിഎല്ലില്‍ പതിനൊന്നാമത്തെ അര്‍ധ സെഞ്ച്വറിയാണ് താരം കുറിക്കുന്നത്. രണ്ട് സെഞ്ച്വറികളും സഞ്ജുവിന്റെ പേരിലുണ്ട്. ചെന്നൈ നിരയില്‍ പിയൂഷ് ചൗളയെയാണ് സഞ്ജു പ്രധാനമായും ലക്ഷ്യമിട്ടത്. മൊത്തം ആറ് സിക്‌സറുകളാണ് ചൗളയ്‌ക്കെതിരെ സാംസണ്‍ നേടിയത്. മത്സരത്തില്‍ ടോസ് സ്‌കോര്‍ ആയും സഞ്ജു തന്നെയാണ്.

ഐപിഎല്‍ ചരിത്രത്തിലെ ആറാമത്തെ വേഗമേറിയ സെഞ്ച്വറിയാണ് സഞ്ജു കുറിച്ചത്. ക്രിസ് ലിന്‍, കെഎല്‍ രാഹുല്‍, ഹര്‍ഭജന്‍ സിംഗ്, ഒവൈസ് ഷാ, ഡേവിഡ് മില്ലര്‍, ആേ്രന്ദ റസ്സല്‍, റോബിന്‍ ഉത്തപ്പ എന്നിവരാണ് 19 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയത്. രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ സഞ്ജു രണ്ടാമത്തെത്തി. ജോസ് ബട്‌ലര്‍ നേടിയ 18 ബോള്‍ അര്‍ധ സെഞ്ച്വറിയാണ് വേഗത്തിലുള്ളത്. ഒവൈസ് ഷായും സഞ്ജുവും രണ്ടാം സ്ഥാനത്തുണ്ട്.

രാഹുലാണ് ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയത താരം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 14 പന്തിലായിരുന്നു രാഹുലിന്റെ അതിവേഗ ഫിഫ്റ്റി. സഞ്ജു 32 പന്തില്‍ 74 റണ്‍സെടുത്താണ് മത്സരത്തില്‍ പുറത്തായത്. 12ാം ഓവറില്‍ ലുങ്കി എന്‍ഗിഡിയുടെ പന്തിലാണ് പുറത്തായത്. അതേസമയം സോഷ്യല്‍ മീഡിയയിലും സഞ്ജുവിന് അഭിനന്ദങ്ങള്‍ നിരവധി എത്തുകയാണ്. സഞ്ജു ക്ലാസ് ബാറ്റ്‌സ്മാനാണെന്നും റിഷഭ് പന്തിന് ഭീഷണിയാണെന്നും ആരാധകര്‍ പറയുന്നു. സഞ്ജുവിന്റെ സിക്‌സറുകള്‍ എല്ലാം ഒന്നിനൊന്ന് മെച്ചമാണെന്നും ഇവര്‍ പറഞ്ഞു.

English summary
IPl 2020: gautam gambir praises sanju samson, calls him best young batsman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X