Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാന് ആദ്യ മത്സരത്തിന് മുമ്പ് തിരിച്ചടി... വെടിക്കെട്ട് താരം ജോസ് ബട്‌ലര്‍ കളിക്കാനിറങ്ങില്ല!!

ദുബായ്: ഐപിഎല്ലില്‍ ആദ്യ മത്സരത്തിനിറങ്ങും മുമ്പ് രാജസ്ഥാന്‍ റോയല്‍സിന് വന്‍ തിരിച്ചടി. പ്രമുഖ താരം ജോസ് ബട്‌ലര്‍ ആദ്യ മത്സരത്തിനിറങ്ങില്ല. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കാത്തത് കൊണ്ടാണ് അദ്ദേഹത്തിന് ആദ്യ മത്സരം കളിക്കാനാവാതെ പോയത്. സെപ്റ്റംബര്‍ 22നാണ് രാജസ്ഥാന്റെ ആദ്യത്തെ മത്സരം. ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായിട്ടാണ് രാജസ്ഥാന്റെ ആദ്യ മത്സരം. അതേസമയം ബട്‌ലറില്ലാത്തത് വലിയ തലവേദനയാണ് രാജസ്ഥാന്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇംഗ്ലീഷ് താരം വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട കളിക്കാരനാണ്.

1

ഇംഗ്ലണ്ടിന് വേണ്ടി ഏകദിന പരമ്പരയിലും ടി20യിലും മികച്ച പ്രകടനം നടത്തിയാണ് ബട്‌ലര്‍ യുഎഇയിലെത്തിയത്. ഐപിഎല്ലില്‍ കളിക്കണമെങ്കുില്‍ 36 മണിക്കൂര്‍ ക്വാറന്റൈനില്‍ കഴിയണം. വ്യാഴാഴ്ച്ച രാത്രി തന്നെ യുഎഇയിലെത്തിയിരുന്നു ബട്‌ലര്‍. എന്നാല്‍ ഈ സമയത്തിനുള്ളില്‍ തന്നെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കുമെങ്കിലും, കുടുംബത്തോടൊപ്പം കുറച്ച് സമയം അദ്ദേഹം ചെലവിടുമെന്നാണ് സൂചന. ദൗര്‍ഭാഗ്യവശാല്‍ എനിക്ക് രാജസ്ഥാന്റെ ആദ്യ മത്സരം നഷ്ടമാകും. ഞാന്‍ എന്റെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാത്തത് കൊണ്ടാണ് കളിക്കാതിരിക്കുന്നതെന്നും ബട്‌ലര്‍ പറഞ്ഞു.

യുഎഇയില്‍ താന്‍ കുടുംബത്തോടൊപ്പമാണ് എത്തിയത്. കുടുംബത്തെ ഒപ്പം നിര്‍ത്താന്‍ അനുവദിച്ച റോയല്‍സിന് ഞാന്‍ നന്ദി പറയുന്നു. അത് ഒരുപാട് ഗുണം ചെയ്യുമെന്ന് ബട്‌ലര്‍ പറഞ്ഞു. രാജസ്ഥാന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട പേജിലാണ് ബട്‌ലര്‍ ആദ്യ മത്സരത്തിന് ഉണ്ടാകില്ലെന്ന് ആരാധകരെ അറിയിച്ചത്. രാജസ്ഥാന്‍ സീസണില്‍ വലിയ നഷ്ടമാണ് നേരിടുന്നത്. നേരത്തെ തന്നെ പ്രമുഖ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് കളിക്കാനുണ്ടാവില്ലെന്ന് അറിയിച്ചതാണ്. ടൂര്‍ണമെന്റില്‍ തന്നെ സ്‌റ്റോക്‌സ് കളിക്കുമോ എന്ന് വ്യക്തമല്ല.

അതേസമയം പിതാവിന് അര്‍ബുദ ബാധ ഉള്ളത് കൊണ്ടാണ് സ്റ്റോക്‌സ് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ടൂര്‍ണമെന്റ് പകുതി പിന്നിടുമ്പോള്‍ സ്‌റ്റോക്‌സ് എത്തുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍. മറ്റൊരു പ്രമുഖ താരം സ്റ്റീവന്‍ സ്മിത്തും കളിക്കാനിറങ്ങില്ലെന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ താരത്തിന് മാഞ്ചസ്റ്ററിലെ മത്സരം നഷ്ടമായിരുന്നു. താരം ആദ്യ മത്സരത്തിനിറങ്ങില്ലെന്നാണ് സൂചന. സ്മിത്തിന് ഇനിയും സമയം വേണ്ടി വരുമെന്ന് കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് പറഞ്ഞു. സ്റ്റോക്‌സിന്റെ കുടുംബത്തിനൊപ്പം തന്റെ പ്രാര്‍ത്ഥന ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+