Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്‍: അടിക്ക് തിരിച്ചടിയുമായി പഞ്ചാബ്, ഹൈദരാബാദിനെ എറിഞ്ഞിട്ടു, 12 റണ്‍സ് ജയം, ഗംഭീര തിരിച്ചുവരവ്

ദുബായ്: ഐപിഎല്ലിലെ സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 12 റണ്‍സിന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വീഴ്ത്തി. തോറ്റെന്ന് കരുതിയ മത്സരത്തിലാണ് പഞ്ചാബ് ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റത്. പഞ്ചാബ് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ തന്നെ 56 റണ്‍സ് ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് ചേര്‍ത്തു. വാര്‍ണര്‍ 23 പന്തില്‍ 35 റണ്‍സെടുത്തു. ബെയര്‍‌സ്റ്റോ 20 പന്തില്‍ 19 റണ്‍സെടുത്തു. വാര്‍ണറെ പുറത്താക്കി ബിഷ്‌ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

1

വൈകാതെ തന്നെ ബെയര്‍‌സ്റ്റോയെ മുരുഗന്‍ അശ്വിനും പുറത്താക്കി. അബ്ദുള്‍ സമദ് കൂടി പുറത്തായതോടെ ഹൈദരാബാദ് സ്‌കോറിംഗ് മെല്ലെയായി. വിജയ് ശങ്കറും മനീഷ് പാണ്ഡെയും കൂടി ഇന്നിംഗ്‌സ് മെല്ലെ മുന്നോട്ട് കൊണ്ടുപോയി വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ പാണ്ഡെയെ ഗംഭീര ക്യാച്ചിലൂടെ സുചിത് പുറത്താക്കിയത് കളി മാറ്റിമറിച്ചു. പിന്നാലെ ശങ്കറും മടങ്ങി. അവസാന ഓവറില്‍ കൃത്യമായ ബൗളിംഗിലൂടെയും ഫീല്‍ഡിംഗിലൂടെയും പഞ്ചാബ് മത്സരം നേടിയെടുക്കുകയായിരുന്നു. നാലിന് 100 എന്ന നിലയില്‍ നിന്ന് 114 റണ്‍സിന് പുറത്താവുകയായിരുന്നു ഹൈദരാബാദ്. ജയത്തോടെ പഞ്ചാബിന് പത്ത് പോയിന്റായി. പ്ലേഓഫ് പ്രതീക്ഷകളും സജീവമാക്കാനായി.

നേരത്തെ ടോസ് നേടിയ ഹൈദരാബാദ് പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കുഴപ്പമില്ലാതെ തുടങ്ങിയ പഞ്ചാബ് പിന്നീട് പതറി പോവുകയായിരുന്നു. നിര്‍ണായക മത്സരത്തില്‍ അവര്‍ 126 റണ്‍സില്‍ ഒതുങ്ങി പോവുകയും ചെയ്തു. ഹൈദരാബാദിന്റെ ബൗളര്‍മാരുടെ ഗംഭീര പ്രകടനവും ഇതിന് കാരണമായിരുന്നു. കെഎല്‍ രാഹുല്‍ 27 പന്തില്‍ 27 റണ്‍സെടുത്തു. മന്‍ദീപ് സിംഗ് 17 റണ്‍സെടുത്ത് രാഹുലിനൊപ്പം നല്ല തുടക്കമാണ് നല്‍കിയത്. മന്‍ദീപ് പുറത്താവുമ്പോള്‍ സ്‌കോര്‍ 37 റണ്‍സായിരുന്നു. പിന്നീട് ക്രിസ് ഗെയിലും രാഹുലും ചേര്‍ന്ന് സ്‌കോര്‍ പതിയെ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.

പത്താം ഓവറില്‍ ക്രിസ് ഗെയില്‍ പുറത്തായതോടെ കാര്യങ്ങള്‍ മാറാന്‍ തുടങ്ങി. അടുത്ത ഓവറില്‍ റാഷിദ് ഖാന്‍ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കി. അമ്പരിപ്പിക്കുന്ന പന്തിലായിരുന്നു രാഹുല്‍ പുറത്തായത്. പിന്നീട് ആര്‍ക്കും സ്‌കോര്‍ ഉയര്‍ത്താനായില്ല. നിക്കോളാസ് പൂരാന്‍ 28 പന്തില്‍ 32 റണ്‍സടിച്ച് ടീമിന്റെ ടോപ് സ്‌കോററായി.അവസാനം വരെ പൂരാന്‍ പിടിച്ച് നിന്നെങ്കിലും മുമ്പുള്ള കളിയിലെ പോലെ വെടിക്കെട്ട് ബാറ്റിംഗുണ്ടായില്ല. ഗ്ലെന്‍ മാക്‌സ്‌വെല്‍ വീണ്ടും പരാജയമായി. ദീപക് ഹൂഡ പൂജ്യനായി മടങ്ങി. ഹൈദരാബാദ് നിരയില്‍ നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്‍ മികച്ച് നിന്നു. ജേസന്‍ ഹോള്‍ഡര്‍, സന്ദീപ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+