ഐപിഎല്‍: മിച്ചല്‍ മാര്‍ഷിന് ബൗളിംഗിനിടെ പരിക്ക്, ഹൈദരാബാദിന് വന്‍ തിരിച്ചടി, ഇനി കളിക്കുമോ?
ദുബായ്: ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തിരിച്ചടി. പ്രധാന ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പന്തെറിയുന്നതിനിടെ പരിക്കേറ്റു. കാലിനാണ് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാനാവാതെ താരം ഡഗ് ഔട്ടിലേക്ക് മടങ്ങുകയും ചെയ്തു. തനിക്ക് നേരെ വന്ന ബൗള്‍ കാല് കൊണ്ട് നീട്ടിയ തടയാനുള്ള ശ്രമത്തിലാണ് താരത്തിന് പരിക്കേറ്റത്. മുടന്തിയാണ് മാര്‍ഷ് കളം വിട്ടത്. ഓവര്‍ പൂര്‍ത്തിയാക്കിയത് വിജയ് ശങ്കറാണ്. ബാക്കിയുള്ള പന്തുകളില്‍ രണ്ട് നോബോളുകളും പിറന്നു.

കിട്ടിയ ഫ്രീഹിറ്റുകളില്‍ ഒന്ന് ആരോണ്‍ ഫിഞ്ച് സിക്സറടിക്കുകയും ചെയ്തു. മത്സരത്തിലെ അഞ്ചാം ഓവറാണ് മാര്‍ഷ് എറിയാനെത്തിയത്. ആദ്യ നാല് പന്തുകളും മാര്‍ഷാണ് എറിഞ്ഞത്. ബാക്കിയുള്ള രണ്ട് പന്തുകളില്‍ ഒമ്പത് റണ്‍സും പിറന്നത്. മിച്ചല്‍ മാര്‍ഷ് ഹൈദരാബാദിന്റെ ഇന്നിംഗ്സില്‍ വെറും നാല് പന്തുകള്‍ മാത്രമാണ് എറിഞ്ഞത്. മുമ്പും പല വട്ടം പരിക്കിന്റെ പിടിയിലായിരുന്നു മാര്‍ഷ്. ഐപിഎല്ലിന്റെ പല എഡിഷനുകളിലും മാര്‍ഷിന് ഇതോടെ കളിക്കാന്‍ സാധിക്കാതെ വന്നിരുന്നു.
പരിക്കേറ്റതോടെ കളം വിട്ട മാര്‍ഷ് പിന്നീട് ഫീല്‍ഡ് ചെയ്യാനായി തിരിച്ചുവന്നിരുന്നില്ല. പരിക്ക് ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. അടുത്ത മത്സരത്തിലോ ഈ സീസണിലോ താരം കളിക്കുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. ടീം മാനേജ്മെന്റ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ സ്കോട്ട് സ്റ്റൈറിസ് കോലിയെ പ്രശംസിച്ച് രംഗത്തെത്തി. കോലിയുടെ ശാരീരിക ക്ഷമ മികച്ചതാണെന്നും, അദ്ദേഹം മോശം പ്രകടനമാണ് നടത്തുന്നതെങ്കില്‍ എല്ലാവര്ക്കും ഈ ടൂര്‍ണമെന്റ് അങ്ങനെ തന്നെയായിരിക്കുമെന്നും സ്റ്റൈറിസ് പറഞ്ഞു.
അതേസമയം മത്സരത്തില്‍ ആര്‍സിബി 164 റണ്‍സ് വിജയലക്ഷ്യമാണ് ഹൈദരാബാദിനായി ഒരുക്കിയത്. ദേവദത്ത് പടിക്കല്‍ തുടങ്ങിവെച്ച പോരാട്ടത്തിന് അതിലും വലിയ വെടിക്കെട്ടോടെ അവസാനമിടുകയായിരുന്നു ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ്. ഓപ്പണിംഗില്‍ പടിക്കലും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് 11 ഓവറില്‍ 90 റണ്‍സാണ് ചേര്‍ത്തത്. ആര്‍സിബിക്ക് വേണ്ടി ആദ്യ മത്സരത്തിനിറങ്ങിയ ദേവദത്ത് ശരിക്കും ഞെട്ടിച്ചു. ആദ്യ അര്‍ധ സെഞ്ച്വറി കൂടിയാണ് താരം കുറിച്ചത്. എബി ഡിവില്യേഴ്സ് കളി മാറ്റി മറിക്കുന്നതാണ് കണ്ടത്. 30 പന്തില്‍ 51 റണ്‍സായിരുന്നു ഡിവില്യേഴ്സ് അടിച്ച് കൂട്ടിയത്.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications