കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ലുക്കില്‍ ധോണി....സിംഗമാണോ എന്ന് ആരാധകര്‍, 436 ദിവസത്തിന് ശേഷം കളിക്കളത്തില്‍!!

Google Oneindia Malayalam News

ദുബായ്: ഐപിഎല്ലിലെ ആദ്യ മത്സരത്തിലെ മഹേന്ദ്ര സിംഗ് ധോണിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍. സ്റ്റേഡിയം കാലിയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ അടക്കം ധോണിയുടെ പുതിയ മീശ തരംഗമായിരിക്കുകയാണ്. സിംഗം സ്റ്റൈലാണോ എന്നാണ് ആരാധകരുടെ ചോദ്യം. കമന്റേറ്റര്‍മാര്‍ വരെ അദ്ദേഹത്തിന്റെ ലുക്കിനെ കുറിച്ചാണ് സംസാരിച്ചത്. 436 ദിവസത്തിന് ശേഷമാണ് ധോണി കളിക്കളത്തിലേക്ക് തിരിച്ചുവന്നത് എന്നതും റെക്കോര്‍ഡാണ്. ധോണിയുടെ തിരിച്ചുവരവ് മുംബൈ ടീം ആരാധകരെ വരെ ഒരുപാട് സന്തോഷിപ്പിച്ച കാര്യമാണ്.

1

മത്സരത്തിന്റെ വീറും വാശിയുമൊന്നും ധോണിയെ കളിക്കളത്തില്‍ അലട്ടിയിരുന്നില്ല. വളരെ ശാന്തനായ ധോണിയെയാണ് കളിക്കളത്തില്‍ കണ്ടത്. അബുദാബിയിലെ ഷെയ്ഖ് സയ്യിദ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുന്നത്. വിരമിക്കലിന് ശേഷം ധോണിയുടെ ആദ്യ മത്സരമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. രോഹിത് ശര്‍മയ്‌ക്കൊപ്പം ടോസിന് വന്നതും നിറഞ്ഞ ചിരിയോടെയായിരുന്നു. ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിംഗിന് അയക്കുകയും ചെയ്തു.

ധോണിയുടെ ലുക്ക് കമന്റേറ്ററായ മുരളി കാര്‍ത്തിക്ക് ഏറ്റെടുക്കുകയും ചെയ്തു. നിങ്ങള്‍ക്ക് വേണ്ടി കുറച്ച് സമയം ചെലവിടാന്‍ ലോക്ഡൗണ്‍ സമയത്ത് സാധിച്ചു. ഒരുപാട് ഓടാന്‍ സമയം ലഭിച്ചില്ല എന്നതാണ് സത്യമെന്ന് ധോണി പറഞ്ഞു. അതുകൊണ്ട് ഞാന്‍ ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ആരംഭിച്ചു. സാധ്യമായ അത്രയും ഫിറ്റ് ആയിരിക്കാനാണ് ശ്രമിച്ചതെന്നും ധോണി പറഞ്ഞു. അവതാരകന്‍ ധോണിയുടെ ആരോഗ്യത്തിന് പിന്നിലെ രഹസ്യ എന്താണെന്ന് ചോദിച്ചപ്പോഴായിരുന്നു മറുപടി.

സോഷ്യല്‍ മീഡിയയില്‍ ധോണിയുടെ ആരോഗ്യം വലിയ ചര്‍ച്ചയായി. ധോണിയുടെ മസിലുകള്‍ ശക്തമായെന്നാണ് ഒരാള്‍ കുറിച്ചത്. ജിമ്മില്‍ സമയം ചെലവിട്ടത് കാണാനുണ്ടെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. ബീസ്റ്റ് മോഡിലാണ് ധോണിയുള്ളത്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ധോണിയില്‍ പ്രത്യേകതകള്‍ ഉള്ള പലതും കാണാമെന്ന് മറ്റൊരാള്‍ കുറിച്ചു. ധോണിയുടെ മീശയും മസിലുകളും തന്നെയാണ് ഭൂരിഭാഗം ആരാധകരും ആഘോഷിച്ചത്. മാച്ച് റഫറിയോട് സ്ലിപ്പില്‍ ഫീല്‍ഡ് നില്‍ക്കുമോ എന്ന് തമാശ രൂപേണ ധോണി ചോദിക്കുകയും ചെയ്തു.

English summary
IPl 2020: ms dhoni's new look creates sensation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X