Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2020: സൂപ്പര്‍ ത്രില്ലറില്‍ ഡല്‍ഹിയെ അഞ്ച് വിക്കറ്റിന് കീഴടക്കി മുംബൈ, ഡികോക്കും യാദവും തിളങ്ങി

ദുബായ്: ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി. അവസാന ഓവര്‍ നീണ്ട പോരാട്ടത്തിലാണ് മുംബൈയുടെ ജയം. വിജയത്തോടെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും മുംബൈക്ക് സാധിച്ചു. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്കും അത്ര നല്ല തുടക്കമല്ല ലഭിച്ചത്. അഞ്ച് റണ്‍സെടുത്ത രോഹിത് ശര്‍മയെ അക്ഷര്‍ പട്ടേല്‍ തുടക്കത്തില്‍ തന്നെ പുറത്താക്കി. പിന്നീട് ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ് എന്നിവരുടെ അര്‍ധ സെഞ്ച്വറികള്‍ മുംബൈക്ക് കരുത്തേകി. ഡികോക്ക് 36 പന്തില്‍ 53 റണ്‍സെടുത്തു. യാദവ് 32 പന്തില്‍ ഇത്ര തന്നെ റണ്‍സെടുത്തു. ഡികോക്ക് മൂന്ന ്‌സിക്‌സറും നാല് ബൗണ്ടറിയും അടിച്ചപ്പോള്‍, യാദവ് ആറ് ഫോറും ഒരു സിക്‌സറും അടിച്ചു.

1

ഇരുവരും പുറത്തായ ശേഷം ഇഷാന്‍ കിഷന്‍ മുംബൈയെ വിജയത്തിലേക്ക് അടുപ്പിച്ചെങ്കിലും അവസാന ഓവറില്‍ ചില നാടകീയതകള്‍ വന്നു. 15 പന്തില്‍ 28 റണ്‍സടിച്ച കിഷനെ റബാദ പുറത്താക്കിയതിന് പിന്നാലെ വന്ന ഹര്‍ദിക് പാണ്ഡ്യ റണ്‍സെടുക്കുന്നതിന് മുമ്പ് പുറത്തായി. ഇതോടെ മുംബൈ സമ്മര്‍ദത്തിലായി. ചില നല്ല ഓവറുകള്‍ കൂടി വന്നതോടെ മുംബൈ സമ്മര്‍ദത്തിലായി. ഒടുവില്‍ കിരോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നാണ് മുംബൈയെ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിലെത്തിച്ചത്. ഡല്‍ഹി ബൗളര്‍മാരില്‍ റബാദയും നോര്‍ത്ത്‌ജെയും തിളങ്ങി. റബാദ രണ്ട് വിക്കറ്റെടുത്തു. നോര്‍ത്ത്‌ജെ നാലോവറില്‍ 28 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അക്ഷര്‍ പട്ടേല്‍, അശ്വിന്‍, സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ ഡല്‍ഹി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തുടക്കം തന്നെ പാളി. നാല് റണ്‍സെടുത്ത പൃഥ്വി ഷാ അലസമായ ഷോട്ട് കളിച്ച് ബൂള്‍ട്ടിന് വിക്കറ്റ് നല്‍കി. അജിന്‍ക്യ രഹാനെ നല്ല ഷോട്ടുകള്‍ കളിച്ചെങ്കിലും ആയുസ്സിലായിരുന്നു. 15 പന്തില്‍ 15 റണ്‍സെടുത്ത് രഹാനെയും മടങ്ങി. പിന്നീട് ശിഖര്‍ ധവാന്‍ മത്സരം മുന്നോട്ട് കൊണ്ടുപോകുന്നതാണ് കണ്ടത്. പതിവ് വേഗമില്ലായിരുന്നുവെങ്കിലും ധവാന്‍ നന്നായി തന്നെ കളിച്ചു. 52 പന്തില്‍ 69 റണ്‍സടിച്ചു ധവാന്‍. ഒപ്പം ശ്രേയസ് അയ്യര്‍ കൂടി വന്നതോടെ നല്ല രീതിയില്‍ തന്നെ ഇന്നിംഗ്‌സ് മുന്നോട്ട് നീങ്ങി. അയ്യര്‍ 33 പന്തില്‍ 42 റണ്‍സടിച്ചു.

ധവാന്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചപ്പോള്‍ ശ്രേയസ് അയ്യര്‍ അഞ്ച് ബൗണ്ടറിയടിച്ചു. മാര്‍ക്കസ് സ്‌റ്റോയിനിസും അലക്‌സ് കാരിയുമാണ് പിന്നീടുള്ള സ്‌കോറര്‍മാര്‍. എന്നാല്‍ കഴിഞ്ഞ കളിയിലെ പോലെ വമ്പനടികള്‍ അവസാന ഓവറുകളില്‍ വന്നില്ല. അതാണ് ഡല്‍ഹിയുടെ സ്‌കോര്‍ 170 റണ്‍സില്‍ താഴെ ഒതുങ്ങിയത്. മുംബൈ ബൗളര്‍മാരില്‍ ക്രുണാല്‍ പാണ്ഡ്യ രണ്ടും ബൂള്‍ട്ടും ഒരു വിക്കറ്റുമെടുത്തു. നാലോവറില്‍ 26 റണ്‍സ് മാത്രമാണ് ജസ്പ്രീത് ബുംറ വഴങ്ങിയത്. രാഹുല്‍ ചഹാറും ആകെ 27 റണ്‍സാണ് വഴങ്ങിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+