Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്‍: കൊല്‍ക്കത്തയെ തരിപ്പണമാക്കി ഹിറ്റ്മാന്‍.... മുംബൈ ഇന്ത്യന്‍സിന് 49 റണ്‍സ് വിജയം!!

ദുബായ്: ഐപിഎല്ലിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് നൈറ്റ് റൈഡേഴ്‌സിനെ 49 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തി. ആദ്യ മത്സരം തോറ്റ് പ്രതിരോധത്തിലായിരുന്ന മുംബൈ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. മുംബൈ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആറിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 30 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും 12 പന്തില്‍ 33 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സിനും മാത്രമേ മുംബൈ നിരയില്‍ തിളങ്ങാന്‍ സാധിച്ചുള്ളൂ. മുംബൈയുടെ ഗംഭീര ഫീല്‍ഡിംഗും തകര്‍പ്പന്‍ ബൗളിംഗുമാണ് മത്സരത്തില്‍ നിര്‍ണായകമായത്.

1

ബൗണ്ടറി പോകുമെന്ന് കരുതിയ പല ഷോട്ടുകളും തടുത്ത് നിര്‍ത്താന്‍ മുംബൈയുടെ ഫീല്‍ഡര്‍മാര്‍ക്ക് സാധിച്ചു. ഹര്‍ദിക് പാണ്ഡ്യയുടെ ഫീല്‍ഡിംഗിലെ മികവ് എടുത്ത് പറയേണ്ടതാണ്. നിതീഷ് റാണയെ പുറത്താക്കിയ ക്യാച്ച് അതിഗംഭീരമായിരുന്നു. വലിയ സ്‌കോര്‍ പിന്തുടര്‍ന്ന കെകെആറിന് തുടക്കത്തില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. ഏഴ് റണ്‍സ് മാത്രമാണ് താരം നേടിയത്. ഒരു താരത്തിനും വമ്പനടിക്ക് സാധിച്ചില്ല. സുനില്‍ നരെയ്ന്‍ ഒമ്പത് റണ്‍സിന് പുറത്തായി. കാര്‍ത്തിക്കും റാണയും ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയെങ്കിലും സ്പിന്‍ വന്നതോടെ ഇവരും പുറത്തായി.

മുംബൈ നിരയില്‍ ബൂള്‍ട്ട്, പാറ്റിന്‍സണ്‍, ജസ്പ്രീത് ബുംറ, രാഹുല്‍ ചഹാര്‍, എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്വിന്റണ്‍ ഡി കോക്കിനെ തുടക്കത്തില്‍ തന്നെ പുറത്തായതോടെ മുംബൈ സമ്മര്‍ദത്തിലായി. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനമാണ് മത്സരത്തിലെ ഹൈലൈറ്റ്. 54 പന്തില്‍ ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കം 80 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചുകൂട്ടിയത്. സൂര്യകുമാര്‍ യാദവിന്റെ മികച്ച പിന്തുണയും ഉണ്ടായിരുന്നു. ആറ് ഫോറും ഒരു സിക്‌സറും സഹിതം യാദവ് 47 റണ്‍സെടുത്തു.

കെകെആറിന്റെ ബൗളര്‍മാരെ കടന്നാക്രമിച്ചാണ് രോഹിത് മത്സരത്തില്‍ ആധിപത്യം നേടിയത്. ഏറ്റവും ഉയര്‍ന്ന വിലയക്ക് വാങ്ങിയ ടോപ് ബൗളര്‍ പാറ്റ് കമ്മിന്‍സ് മൂന്നോവറില്‍ 49 റണ്‍സാണ് വഴങ്ങിയത്. കുല്‍ദീപ് യാദവ് നാലോവറില്‍ 39 റണ്‍സ് വഴങ്ങി. ശിവം മാവി 32 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. സുനില്‍ നരെയ്‌നും നാലോവറില്‍ 22 റണ്‍സ് മാത്രമാണ് വഴങ്ങിയത്. 200 റണ്‍സിന് മുകളില്‍ മുംബൈ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാനത്തെ ഓവറുകളില്‍ വലിയ രീതിയില്‍ റണ്‍സ് പിറന്നില്ല. ശിവം മാവി നല്ല രീതിയില്‍ പന്തെറിയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+