Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2020: രാജസ്ഥാനെ തരിപ്പണമാക്കി മുംബൈ, 57 റണ്‍സ് ജയം, സഞ്ജു പരാജയം, യാദവ് തിളങ്ങി

ദുബായ്: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 57 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തി. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ തിളങ്ങിയാണ് മുംബൈ ജയം നേടിയത്. മുംബൈ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 18.1 ഓവറില്‍ 136 റണ്‍സിന് പുറത്താവുകയായിരുന്നു. ഒരിക്കല്‍ കൂടി രാജസ്ഥാന്‍ തകര്‍ച്ച നേരിടുന്നതാണ് സ്‌കോര്‍ പിന്തുടരുമ്പോള്‍ കണ്ടത്. ആദ്യ ഓവറില്‍ തന്നെ യശ്വസി ജെസ്വാള്‍ പുറത്തായി. പിന്നീട് സ്റ്റീവ് സ്മിത്തിനെ ബുംറയും മടക്കിയതോടെ രാജസ്ഥാന്‍ തോല്‍വി മുന്നില്‍ കണ്ടിരുന്നു.

1

സഞ്ജു സാംസണില്‍ വെച്ച പ്രതീക്ഷയും അസ്ഥാനത്തായി. സഞ്ജു പൂജ്യനായിട്ടാണ് മടങ്ങിയത്. ബൂള്‍ട്ടിനായിരുന്നു വിക്കറ്റ്. ലോമ്‌റോര്‍, ടോം കറന്‍ എന്നിവവര്‍ക്കും കാര്യമായി തിളങ്ങാനായില്ല. 44 പന്തില്‍ 70 റണ്‍സടിച്ച ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ തിലങ്ങിയത്. അഞ്ച് സിക്‌സറും നാല് ബൗണ്ടറിയും താരം അടിച്ചു. രാഹുല്‍ തേവാത്തിയ ഒരിക്കല്‍ കൂടി പരാജയമായി. ജോഫ്ര ആര്‍ച്ചര്‍ 11 പന്തില്‍ 24 റണ്‍സെടുത്തു. മുംബൈ നിരയില്‍ നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി. ബൂള്‍ട്ട്, പാറ്റിന്‍സണ്‍ എന്നിവരും രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ടീമിന് ലഭിച്ചത്. രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കും ചേര്‍ന്ന് അഞ്ചോവറിന് മുമ്പ് തന്നെ 49 റണ്‍സ് ഓപ്പണിംഗില്‍ തീര്‍ത്തു. 15 പന്തില്‍ 23 റണ്‍സെടുത്ത ഡികോക്ക് മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. എന്നാല്‍ ഇത്തവണയും അനാവശ്യ ഷോട്ടിന് കളിച്ച് പുറത്തായി. രോഹിത് ശര്‍മയ്‌ക്കൊപ്പം സൂര്യകുമാര്‍ യാദവ് കൂടി വന്നതോടെ സ്‌കോറിംഗിന് നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോയി. എന്നാല്‍ അനാവശ്യ ഷോട്ടിന് കളിച്ച് രോഹിത് ശര്‍മ പുറത്തായതാണ് മുംബൈക്ക് 200 മുകളിലുള്ള സ്‌കോര്‍ നിഷേധിച്ചത്. 23 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സറും അടിച്ച രോഹിത് 35 റണ്‍സെടുത്തു.

രോഹിത് പുറത്തായ ഓവറിന്റെ അടുത്ത പന്തില്‍ അതേ പോലെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഇഷാന്‍ കിഷനും പുറത്തായി. ഇതിനിടയില്‍ ക്രുണാല്‍ പാണ്ഡ്യയും യാദവും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ അവസാന ഓവറുകളില്‍ ഹര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയതോടെയാണ് വമ്പന്‍ സ്‌കോറിലേക്ക് മുംബൈ എത്തിയത്. സൂര്യകുമാര്‍ യാദവ് 47 പന്തില്‍ 79 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. പതിനൊന്ന് ഫോറും രണ്ട് സിക്‌സറും യാദവിന്റെ ബാറ്റില്‍ നിന്ന് പിറന്നു. പാണ്ഡ്യ 19 പന്തില്‍ 30 റണ്‍സടിച്ചു. രണ്ട് ഫോറും ഒരു സിക്‌സറുമടിച്ചു. മുംബൈയുടെ ബൗളര്‍മാരില്‍ ശ്രേയസ് ഗോപാല്‍ നാലോവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ബാക്കിയുള്ളവര്‍ക്ക് മികവിലേക്ക് ഉയര്‍ന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+