ഐപിഎല്‍ 2020: കൊല്‍ക്കത്തയെ പറപ്പിച്ച് മുംബൈ, 8 വിക്കറ്റ് ജയം, ഒന്നാമത്, വിജയനായകനായി ഡികോക്ക്!!
ദുബായ്: ഐപിഎല്ലിലെ ഏകപക്ഷീയമായ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ മുംബൈ മറികടന്നു. സ്കോര്‍ പിന്തുടര്‍ന്ന മുംബൈ ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ ജയം ഉറപ്പിച്ചിരുന്നു. രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കും ചേര്‍ന്ന് 10.3 ഓവറില്‍ 94 റണ്‍സടിച്ചു. രോഹിത് ശര്‍മ 36 പന്തില്‍ 35 റണ്‍സടിച്ചു. ഡികോക്ക് 44 പന്തില്‍ 78 റണ്‍സുമായി പുറത്താവാതെ നിന്നു. ഒമ്പത് ഫോറും മൂന്ന് സിക്സറും ഡികോക്ക് അടിച്ചു. രോഹിത് അഞ്ച് ബൗണ്ടറിയും ഒരു സിക്റും അടിച്ചു.

രോഹിതും സൂര്യകുമാര്‍ യാദവും പുറത്തായെങ്കിലും ഹര്‍ദിക് പാണ്ഡ്യയുമായി ചേര്‍ന്ന് കൂടുതല്‍ പരിക്കില്ലാതെ ഡികോക്ക് ടീമിനെ വിജയത്തിലെത്തിച്ചു. പാണ്ഡ്യ 11 പന്തില്‍ 21 റണ്‍സടിച്ചു. മൂന്ന് ബൗണ്ടറിയും ഒരു സിക്സറും പാണ്ഡ്യ അടിച്ചു. കൊല്‍ക്കത്ത ബാറ്റ് ചെയ്യുമ്പോള്‍ ദുഷ്കരമെന്ന തോന്നിയ പിച്ചിലാണ് മുംബൈ ഗംഭീര പ്രകടനം നടത്തിയത്. കൊല്‍ക്കത്തയും ബൗളര്‍മാരില്‍ വരുണ്‍ ചക്രവര്‍ത്തിയും ശിവം മാവിയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇരുവരും ഓരോ വിക്കറ്റെടുത്തു. ബാക്കിയുള്ളവര്‍ പരാജയമായി.
നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ദയനീയമായിരുന്നു അവരുടെ മുന്‍നിരയുടെ പ്രകടനം. രാഹുല്‍ ത്രിപാഠിയെ തുടക്കത്തില്‍ തന്നെ നഷ്ടമായത് കൊല്‍ക്കത്തയുടെ താളം തെറ്റിച്ചിരുന്നു. ത്രിപാഠി ഒമ്പത് പന്തില്‍ ഏഴ് റണ്‍സാണ് എടുത്തത്. സൂര്യകുമാര്‍ അതിവേഗത്തിലുള്ള ക്യാച്ചാണ് ത്രിപാഠിയെ മടക്കിയത്. മുംബൈയെയും കൊല്‍ക്കത്തയെയും ഒരുപോലെ ഞെട്ടിച്ച ക്യാച്ചായിരുന്നു ഇത്. നിതീഷ് റാണ പിന്നാലെയെത്തിയെങ്കിലും വീണ്ടും പരാജയമായി. റാണ ആറ് പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. പവര്‍പ്ലേയില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് 33 റണ്‍സെന്ന നിലയില്‍ സ്കോറിംഗ് ഇഴഞ്ഞുനീങ്ങുകയായിരുന്നു.
ശുഭ്മാന്‍ ഗില്‍ അധികം വൈകാതെ തന്നെ പുറത്തായി. പേസര്‍മാരെ കടന്നാക്രമിക്കാനുള്ള താരത്തിന്റെ വീക്ക്നെസ് ഈ മത്സരത്തില്‍ പ്രകടമായിരുന്നു. 23 പന്തില്‍ 21 റണ്‍സായിരുന്നു സമ്പാദ്യം. രണ്ട് ബൗണ്ടറിയിട്ടിരുന്നു ഗില്‍. ദിനേഷ് കാര്‍ത്തിക് നാല് റണ്‍സെടുത്ത് മടങ്ങിയതോടെ നാലിന് 42 എന്ന നിലയിലേക്കാണ് കെകെആര്‍ വീണത്. ആന്ദ്ര റസ്സല്‍ ക്രീസിലെത്തി ഒരു സിക്സറും ബൗണ്ടറിയും അടിച്ചത് പ്രതീക്ഷ നല്‍കിയെങ്കിലും അധികം ആയുസ്സുണ്ടായിരുന്നില്ല. ഒമ്പത് പന്തില്‍ 12 റണ്‍സെടുത്ത് മടങ്ങി. പിന്നീട് ഇയാന്‍ മോര്‍ഗനും പാറ്റ് കമ്മിന്‍സുമാണ് ടീം സ്കോര്‍ 148 റണ്‍സിലെത്തിച്ചത്. അഞ്ചിന് 61 എന്ന നിലയിലായിരുന്നു ഭേദപ്പെട്ട സ്കോറിലേക്ക് കെകെആര്‍ എത്തിയത്.
പാറ്റ് കമ്മിന്‍സ് ബാറ്റ് കൊണ്ട് കരുത്ത് കാണിക്കുകയും ചെയ്തു. 36 പന്തില്‍ 53 റണ്‍സാണ് താരം അടിച്ചത്. കമ്മിന്‍സാണ് കെകെആറിന്റെ ടോപ് സ്കോറര്‍. അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. മോര്ഗന് 29 പന്തില്‍ 39 റണ്‍സടിച്ചു. മോര്ഗന് രണ്ട് സിക്സറും രണ്ട് ബൗണ്ടറിയുമടിച്ചു. മുംബൈ നിരയില്‍ രാഹുല്‍ ചഹാര്‍ നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ബുംറ, കൂള്‍ട്ടര്‍ നൈല്‍, ട്രെന്‍ഡ് ബൂള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications