Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്‍: പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി രാജസ്ഥാന്‍, ചെന്നൈയെ ഏഴ് വിക്കറ്റിന് തകര്‍ത്തു!!

ദുബായ്: ഐപിഎല്ലിലെ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് ജയം. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനും രാജസ്ഥാന് സാധിച്ചു. ചെന്നൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 15 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.ജോസ് ബട്‌ലറുടെ അര്‍ധ സെഞ്ച്വറിയാണ് അവര്‍ക്ക് കരുത്തേകിയത്. ബട്‌ലര്‍ 48 പന്തില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് ഫോറും രണ്ട് സിക്‌സറുമടിച്ചു.

1

നേരത്തെ സ്‌കോര്‍ പിന്തുടര്‍ന്ന രാജസ്ഥാന്‍ മൂന്നിന് 28 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നിരുന്നു. ബെന്‍ സ്‌റ്റോക്‌സ് 19 റണ്‍സിന് പുറത്തായി. സഞ്ജു സാംസണ്‍ പൂജ്യത്തിനും റോബിന്‍ ഉത്തപ്പ നാല് റണ്‍സിനും പുറത്തായി. പിന്നീടാണ് വിക്കറ്റ് പോവാതെ രാജസ്ഥാന്‍ വിജയിച്ചത്. സ്റ്റീവ് സ്മിത്ത് 34 പന്തില്‍ 26 റണ്‍സടിച്ച് ബട്‌ലര്‍ക്ക് മികച്ച പിന്തുണ നല്‍കി. അതേസമയം തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിച്ചു. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും അവര്‍ക്ക് 14 പോയിന്റ് മാത്രമേ ലഭിക്കൂ. ബാക്കി ടീമുകള്‍ അബദ്ധങ്ങള്‍ കാണിച്ചില്ലെങ്കില്‍ മാത്രമാണ് ഇനി പ്ലേ ഓഫ് സാധ്യതയുള്ളത്.

നേരത്തെ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ദുരന്തമായിരുന്നു അവരുടെ ബാറ്റിംഗ്. വെറും 125 റണ്‍സാണ് അവര്‍ക്ക് നേടാനായത്. രാജസ്ഥാന്റെ ബൗളിംഗ് അവരെ വരിഞ്ഞുമുറുക്കി. ഡുപ്ലെസി ഒമ്പത് പന്തില്‍ പത്ത് റണ്‍സ് എടുത്ത് മടങ്ങുമ്പോള്‍ തന്നെ ചെന്നൈ റണ്‍സ് നേടാന്‍ ബുദ്ധിമുട്ടുമെന്ന് ഉറപ്പായിരുന്നു. ഷെയ്ന്‍ വാട്‌സണ്‍ തുടരെ ബൗണ്ടറി അടിച്ച് മൂന്നാം പന്തില്‍ പുറത്തായതോടെ കൂടുതല്‍ പ്രതിരോധത്തിലായി സിഎസ്‌കെ. സാം കറന്‍ മാത്രമാണ് കുറച്ചെങ്കിലും പിടിച്ച് നിന്നത്. 25 പന്തില്‍ 22 റണ്‍സെടുത്തു കറന്‍. രണ്ട് ഫോറും രണ്ട് സിക്‌സറും അദ്ദേഹം അടിച്ചു.

കറനും അമ്പാട്ടി റായിഡു കൂടി പുറത്തായതോടെ നാലിന് 56 റണ്‍സെന്ന നിലയിലായിരുന്നു ചെന്നൈ. പത്ത് ഓവറും അവര്‍ക്ക് നഷ്ടമായിരുന്നു. മഹേന്ദ്ര സിംഗ് ധോണി, രവീന്ദ്ര ജഡേജ എന്നിവര്‍ പിന്നീട് സ്‌കോര്‍ പതിയെ ഉയര്‍ത്താനാണ് ശ്രമിച്ചത്. ഇവര്‍ക്കും അതിവേഗം സ്‌കോര്‍ ചെയ്യാനായില്ല. ധോണി 28 പന്തില്‍ 28 റണ്‍സാണ് എടുത്തത്. ജഡേജ 30 പന്തില്‍ 35 റണ്‍സെടുത്തു. ഈ റണ്‍സാണ് സിഎസ്‌കെയെ 120 കടത്തിയത്. രാജസ്ഥാന്‍ നിരയില്‍ എല്ലാവരും നന്നായി പന്തെറിഞ്ഞു. ജോഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക്ക് ത്യാഗി, ശ്രേയസ് ഗോപാല്‍, രാഹുല്‍ തേവാത്തിയ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. രണ്ട് രാജസ്ഥാന്‍ സ്പിന്നര്‍മാരും ഗംഭീരമായി തന്നെ പന്തെറിഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+