Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്‍: കിംഗ്‌സ് ഇലവനെ കണ്ടം വഴി ഓടിച്ച് രാജസ്ഥാന്‍.... നാല് വിക്കറ്റ് ജയം, ഹീറോയായി സഞ്ജു!!

ദുബായ്: ഐപിഎല്ലിലെ അതിഗംഭീരമായ പോരാട്ടത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നാല് വിക്കറ്റ് രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തി. പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സ്് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു രാജസ്ഥാന്‍. തോല്‍ക്കുമെന്ന ഉറപ്പിച്ച മത്സരം അവസാന ഓവറുകളിലെ തകര്‍പ്പന്‍ അടിയിലൂടെയാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. സ്‌കോര്‍ പിന്തുടര്‍ന്ന രാജസ്ഥാന് ജോസ് ബട്‌ലറെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും ചേര്‍ന്ന് തകര്‍ത്തടിച്ച് മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. 27 പന്തിലാണ് സ്മിത്ത് അര്‍ധ സെഞ്ച്വറി തികച്ചത്. ഏഴ് ഫോറും രണ്ട് സിക്‌സറും താരം പറത്തി.

1

സഞ്ജു സാംസണാണ് മത്സരത്തില്‍ തകര്‍പ്പനടികള്‍ നടത്തിയത്.42 പന്തില്‍ 85 റണ്‍സടിച്ച സഞ്ജുവാണ് മത്സരം ലൈവായി നിലനിര്‍ത്തിയത്. ഏഴ് സിക്‌സറും നാല് ഫോറും സഞ്ജുവില്‍ നിന്ന് പിറന്നു. എന്നാല്‍ തുടക്കത്തില്‍ പഞ്ചാബിന്റെ ബൗളര്‍മാരെ നേരിടുന്നതില്‍ പരുങ്ങി നിന്ന രാഹുല്‍ തേവാത്തിയ മത്സരത്തിലെ ഹീറോയായി മാറി. 31 പന്തില്‍ 53 റണ്‍സടിച്ച തേവാത്തിയ ഗംഭീര പ്രകടനമാണ് നടത്തിയത്. ഷെള്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ 18ാം ഓവറില്‍ അഞ്ച് സിക്‌സറാണ് താരം പറത്തി. ഏഴ് സിക്‌സര്‍ മൊത്തം അടിച്ചു. ജോഫ്ര ആര്‍ച്ചരര്‍ മൂന്ന് പന്തില്‍ 13 റണ്‍സടിച്ച് മികച്ച പിന്തുണ നല്‍കി.

കിംഗ്‌സ് ഇലവന്റെ ബൗളര്‍മാരായ മുഹമ്മദ് ഷമിയും കോട്രെലും 50 റണ്‍സിലേറെ വഴങ്ങി. രവി ബിഷ്‌ണോയ് മാത്രമാണ് നല്ല രീതിയില്‍ പന്തെറിഞ്ഞത്. ജയിക്കുമെന്ന് ഉറപ്പിച്ച മത്സരമാണ് കിംഗ്‌സ് ഇലവന്‍ കൈവിട്ട് കളഞ്ഞത്. നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കൊണ്ട് പഞ്ചാബ് തകര്‍ത്തടിക്കുകയായിരുന്നു. മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറിയാണ് പഞ്ചാബിന്റെ കരുത്തായി മാറിയത്. 50 പന്തില്‍ 106 റണ്‍സെടുത്ത മായങ്ക്, 10 ഫോറും ഏഴ് സിക്‌സറും അടിച്ചു. ലോകേഷ് രാഹുല്‍ 54 പന്തില്‍ 69 റണ്‍സടിച്ചു. ഏഴ് ഫോറും ഒരു സിക്‌സറും രാഹുല്‍ പറത്തി.

അവസാന നിമിഷം എട്ട് പന്തില്‍ 25 റണ്‍സടിച്ച നിക്കോളാസ് പൂരാനും ഗ്ലെന്‍ മാക്‌സ്‌വെല്ലും ചേര്‍ന്നാണ് സ്‌കോര്‍ 220ന് മുകളിലെത്തിച്ചത്. രാജസ്ഥാന്‍ ബൗളര്‍മാരില്‍ ഒരാള്‍ക്ക് പോലും നല്ല രീതിയല്‍ പന്തെറിയാന്‍ സാധിച്ചില്ല. ജോഫ ആര്‍ച്ചര്‍ 46 റണ്‍സ് വഴങ്ങി. അങ്കിത് രജപുത്ത് നാലോവറില്‍ 39 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+