ഐപിഎല്‍: സ്റ്റോക്സും സഞ്ജുവും കസറി, മുംബൈയെ എട്ട് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്!!
ദുബായ്: മുംബൈയുടെ വെടിക്കെട്ടിന് അതിലും വലിയ വെടിക്കെട്ട് മറുപടി നല്കിയ മത്സരത്തില്‍ രാജസ്ഥാന് എട്ട് വിക്കറ്റ് ജയം. ബെന്‍ സ്റ്റോക്സിന്റെ സെഞ്ച്വറിയാണ് മുംബൈക്കെതിരെ രാജസ്ഥാന് ജയം സമ്മാനിച്ചത്. 196 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് രണ്ടിന് 44 എന്ന നിലയില്‍ പതറിയിരുന്നു. അവിടെ നിന്ന് സ്റ്റോക്സും സഞ്ജു സാംസണും ചേര്‍ന്ന് മത്സരം മാറ്റി മറിക്കുകയായിരുന്നു. 60 പന്തില്‍ 107 റണ്‍സുമായി സ്റ്റോക്സ് പുറത്താകാതെ നിന്നു. സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ പിന്തുണയും മത്സരത്തില്‍ നിര്‍ണായകമായി.

സഞ്ജു 31 പന്തില്‍ 54 റണ്‍സെടുത്തു. നാല് ഫോറും മൂന്ന് സിക്സറുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. സ്റ്റോക്സ് മൂന്ന് സിക്സറും 14 ബൗണ്ടറിയും അടിച്ചു. പത്ത് പന്തുകള്‍ ബാക്കിയുണ്ടായിരുന്നു എന്നത് മത്സരത്തിന്റെ നേട്ടം വര്‍ധിപ്പിക്കുന്നു. ഷാര്‍ജയ്ക്ക് പുറത്ത് കളിക്കില്ലെന്ന് വിമര്‍ശകരുടെ മറുപടിക്ക് കിടിലന്‍ മറുപടിയും സഞ്ജു മുംബൈക്കെതിരെ നല്കി.
നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കവും ഒടുക്കവും ഗംഭീര പ്രകടനമായിരുന്നു മുംബൈയില്‍ നിന്നുണ്ടായത്. ക്വിന്റണ്‍ ഡികോക്കിനെ ആറ് റണ്‍സിന് നഷ്ടമായെങ്കിലും അതിലൊന്നും മുംബൈ പതറിയില്ല. ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ നന്നായി തന്നെ സ്കോര്‍ മുന്നോട്ട് കൊണ്ടുപോയി. കിഷന് 36 പന്തില്‍ 37 റണ്‍സെടുത്തു. യാദവ് 26 പന്തില്‍ 40 റണ്‍സുമെടുത്തു. നാല് ബൗണ്ടറിയും ഒരു സിക്സറും വീതം ഇരു താരങ്ങളും അടിച്ചു. ഇടയ്ക്ക് വന്നാല്‍ സൗരവ് തിവാരിയും 25 പന്തില്‍ 34 റണ്‍സടിച്ച് ടീമിന്റെ സ്കോറിംഗിന് വേഗം കൂട്ടി.
കിരോണ്‍ പൊള്ളാര്‍ഡ് പെട്ടെന്ന് മടങ്ങിയെങ്കിലും പിന്നീട് വരാനിരുന്നത് വെടിക്കെട്ടായിരുന്നു. ഹര്‍ദിക് പാണ്ഡ്യ രാജസ്ഥാന് ബൗളര്‍മാരുടെ മേല്‍ താണ്ഡവമാടി. 21 പന്തില്‍ 60 റണ്‍സടിച്ച പാണ്ഡ്യ ടീമിന്റെ ടോപ് സ്കോററായി. ഏഴ് സിക്സറുകളാണ് പാണ്ഡ്യ പറത്തിയത്. ഒപ്പം രണ്ട് ബൗണ്ടറിയുമടിച്ചു. രാജസ്ഥാന് ബൗളര്‍മാരില്‍ അങ്കിത് രജ്പുത്തും കാര്‍ത്തിക്ക് ത്യാഗിയും ന്നനായി തല്ലുവാങ്ങി. നാലോവറില്‍ 60 റണ്‍സാണ് രജ്പുത്ത് വഴങ്ങിയത്. ത്യാഗിയാണെങ്കില് നാലോവറില്‍ 45 റണ്‍സ് വഴങ്ങി. ഒരുവിക്കറ്റാണ് ആകെ ലഭിച്ചത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications