Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2020: ചെന്നൈയെ പൊളിച്ചടുക്കി ബാംഗ്ലൂര്‍, 37 റണ്‍സ് ജയം, വെടിക്കെട്ട് തീര്‍ത്ത് വിരാട് കോലി!!

ദുബായ്: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 37 റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരാജയപ്പെടുത്തി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെയ്ക്ക് എട്ട് വിക്കറ്റിന് 132 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഒരാള്‍ക്ക് പോലും ഉത്തരവാദിത്തത്തോടെ സിഎസ്‌കെ നിരയില്‍ ബാറ്റ് ചെയ്യാനായില്ല. സ്‌കോര്‍ പിന്തുടര്‍ന്ന ചെന്നൈ റണ്‍നിരക്ക് ഉയര്‍ത്താന്‍ നന്നായി ബുദ്ധിമുട്ടി. ഡുപ്ലെസി എട്ട് റണ്‍സെടുത്ത് പുറത്തായതോടെ തന്നെ ചേസിംഗ് ബുദ്ധിമുട്ടാവുമെന്ന് ചെന്നൈയ്ക്ക് ബോധ്യപ്പെട്ടിരുന്നു. ഷെയ്ന്‍ വാട്‌സണ്‍ വൈകാതെ തന്നെ പുറത്തായി. 14 റണ്‍സാണ് എടുത്തത്.

1

അമ്പാട്ടി റായിഡുവുമാണ് പിന്നീട് പൊരുതി നോക്കിയത്. ഒപ്പം ജഗദീഷന്‍ കൂടി എത്തിയതോടെ പതിയെ മുന്നോട്ട് പോകാന്‍ തുടങ്ങിയത്. ജഗദീന്‍ റണ്ണൗട്ടായതാണ് മത്സരത്തെ മാറ്റി മറിച്ചത്. 28 പന്തില്‍ 33 റണ്‍സെടുത്തു ജഗദീഷന്‍. നാല് ബൗണ്ടറിയടിച്ചു. റായിഡു 40 പന്തില്‍ 42 റണ്‍സാണ് അടിച്ചത്. നാല് ബൗണ്ടറിയും അടിച്ചു. ചെന്നൈ ഇന്നിംഗ്‌സിലെ ഏക സിക്‌സര്‍ എംഎസ് ധോണിയാണ് അടിച്ചത്. പത്ത് റണ്‍സെടുത്ത് ധോണിയും പുറത്തായി. സാം കറന്‍, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. മൂന്ന് വിക്കറ്റെടുത്ത ക്രിസ് മോറിസ് ആര്‍സിബി ബൗളര്‍മാരില്‍ തിളങ്ങി. വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ടും ഉഡാന, ചാഹല്‍ എന്നിവര്‍ ഒാരോ വിക്കറ്റുമെടുത്തു.

നേരത്തെ ടോസ് നേടിയ ആര്‍സിബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സിഎസ്‌കെയുടെ ബൗളര്‍മാര്‍ നല്ല രീതിയിലാണ് പന്തെറിഞ്ഞത്. റണ്‍സ് വളരെ പതുക്കെയാണ് വന്നത്. രണ്ട് റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിനെ തുടക്കത്തില്‍ തന്നെ ആര്‍സിബിക്ക് നഷ്ടമായി. ദീപക് ചാഹര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു ഫിഞ്ചിനെ. പിന്നീട് ദേവദത്ത് പടിക്കലും വിരാട് കോലിയും ചേര്‍ന്ന് പതിയെ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. പതിനൊന്നാം ഓവറില്‍ ദേവദത്ത് പുറത്താവുമ്പോള്‍ വെറും 66 റണ്‍സാണ് ആര്‍സിബിക്ക് ഉണ്ടായിരുന്നത്. 34 പന്തില്‍ 33 റണ്‍സായിരുന്നു ദേവദത്തിന്റെ സമ്പാദ്യം.

ദേവദത്ത് പോയതിന് പിന്നാലെ തന്നെ എബി ഡിവില്യേഴ്‌സും മടങ്ങി. പിന്നീട് വിരാട് കോലി ടീമിന്റെ രക്ഷനാകുന്നതാണ് കണ്ടത്. പത്ത് റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്തായതോടെ ശിവം ദുബെ ക്രീസിലെത്തി. അവസാന അഞ്ചോവറില്‍ കോലി അടിച്ചുതകര്‍ക്കുന്നതാണ് കണ്ടത്. കോലി 52 പന്തില്‍ 90 റണ്‍സെടുത്തു. നാല് ഫോറും നാല് സിക്‌സറും പറത്തി. ദുബെ 14 പന്തില്‍ 22 റണ്‍സെടുത്തു. അവസാന അഞ്ചോവറില്‍ 74 റണ്‍സാണ് പിറന്നത്. സിഎസ്‌കെ ബൗളര്‍മാരില്‍ രണ്ട് വിക്കറ്റെടുത്ത ശാര്‍ദുല്‍ താക്കൂര്‍ തിളങ്ങി. സാം കറനും ദീപക് ചാഹറും ഓരോ വിക്കറ്റെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+