Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്‍ 2020: സിറാജിന്റെ തീപ്പൊരിയില്‍ തകര്‍ന്ന് കൊല്‍ക്കത്ത, ബാംഗ്ലൂരിന് ജയം, രണ്ടാം സ്ഥാനത്ത്!!

ദുബായ്: ഐപിഎല്ലിലെ തികച്ചും ഏകപക്ഷീയമായ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എട്ട് വിക്കറ്റ് ജയം. നിര്‍ണായകമായ മത്സരത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് തരിപ്പണമാക്കിയാണ് ബാംഗ്ലൂര്‍ വിജയം നേടിയത്. ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് കയറാനും ബാംഗ്ലൂരിന് സാധിച്ചു. കൊല്‍ക്കത്ത ഉയര്‍ത്തിയ 85 റണ്‍സെന്ന തീര്‍ത്തും ചെറിയ വിജയലക്ഷ്യം ആറ് ഓവറോളം ബാക്കി നില്‍ക്കെയാണ് ബാംഗ്ലൂര്‍ മറികടന്നത്. ആദ്യ വിക്കറ്റില്‍ 46 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ ബാംഗ്ലൂര്‍ വിജയം ഉറപ്പിച്ചിരുന്നു. ദേവദത്ത് പടിക്കല്‍(25), ആരോണ്‍ ഫിഞ്ച് (16) എന്നിവരാണ് പുറത്തായത്. വിരാട് കോലിയും ഗുര്‍കിരാത്തും കൂടുതല്‍ നഷ്ടമില്ലാതെ ടീമിനെ വിജയിപ്പിച്ചു.

1

നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മോശം തീരുമാനമായിരുന്നു ഇത്. പന്ത് നന്നായി സ്വിംഗ് ചെയ്യുന്ന പിച്ചില്‍ ബാംഗ്ലൂരിന്റെ ബൗളര്‍മാര്‍ പൂണ്ട് വിളയാടി. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും ഒരു റണ്‍സിനാണ് പുറത്തായത്. എങ്ങനെ കളിക്കണമെന്ന് നിശ്ചയമില്ലാത്ത രീതിയിലായിരുന്നു ഇവരുടെ ബാറ്റിംഗ്. ത്രിപാഠിയെ മുഹമ്മദ് സിറാജ് പുറത്താക്കിയപ്പോള്‍ ഗില്ലിനെ സെയ്‌നിയാണ് പുറത്താക്കിയത്. നിതീഷ് റാണ ആദ്യ പന്തില്‍ ബൗള്‍ഡായി. ഞെട്ടിച്ചത് സിറാജായിരുന്നു. സാധാരണ നല്ല റണ്‍സ് വഴങ്ങാറുണ്ടായിരുന്ന സിറാജ് മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്.

ടോം ബാന്റണ്‍, ദിനേഷ് കാര്‍ത്തിക്ക് എന്നിവരും പരാജയമായി. 30 റണ്‍സെടുത്ത ഇയാന്‍ മോര്‍ഗനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. വാലറ്റത്ത് കുല്‍ദീപ് യാദവും ലോക്കി ഫെര്‍ഗൂസനും കുറച്ച് റണ്‍സെടുത്തത് കൊണ്ടാണ് 84 റണ്‍സെങ്കിലും ടീമിന് മൊത്തം ലഭിച്ചത്. ആറിന് 40 റണ്‍സെന്ന നിലയില്‍ ഓള്‍ഔട്ടാകുമെന്ന പ്രതീതിയിലായിരുന്നു കൊല്‍ക്കത്ത. എന്നാല്‍ കൂടുതല്‍ നഷ്ടമില്ലാതെ കൊല്‍ക്കത്ത ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. എട്ട് വിക്കറ്റുകളാണ് നഷ്ടമായത്. സിറാജിന്റെ മൂന്ന് വിക്കറ്റുകള്‍ക്ക് പുറമേ യുസവേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റെടുത്തു. വാഷിംഗ്ടണ്‍ സുന്ദര്‍, നവദീപ് സെയ്‌നി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+