ഐപിഎല്‍ 2020: രാജസ്ഥാനെ തകര്‍ത്ത് ഹൈദരാബാദ്, എട്ട് വിക്കറ്റ് ജയം, പാണ്ഡെയും വിജയ് ശങ്കറും തിളങ്ങി!!
ദുബായ്: ഐപിഎല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് എട്ട് വിക്കറ്റ് ജയം. രാജസ്ഥാന് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 11 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റില്‍ മറികടക്കുകയായിരുന്നു. ജയത്തോടെ എട്ട് പോയിന്റായി അവര്‍ക്ക്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ എന്നിവരെ തുടക്കത്തില്‍ നഷ്ടമായെങ്കിലും മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ടീം വിജയിച്ചത്. വാര്‍ണര്‍ എട്ട് റണ്‍സിനും ബെയര്‍സ്റ്റോ പത്ത് റണ്‍സിനും പുറത്തായി. രണ്ട് പേരെയും ജോഫ്ര ആര്‍ച്ചറാണ് പുറത്താക്കിയത്.

16 റണ്‍സിനിടെ ഇവരുടെ വിക്കറ്റ് പോയെങ്കിലും മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍ എന്നിവര്‍ കൗണ്ടര്‍ അറ്റാക്കുമായി രാജസ്ഥാനെ ഞെട്ടിക്കുകയായിരുന്നു. പാണ്ഡെ 47 പന്തില്‍ 83 റണ്‍സടിച്ച് ടീമിന്റെ ടോപ് സ്കോററായി എട്ട് സിക്സറുകളും നാല് ബൗണ്ടറിയും പാണ്ഡെ അടിച്ചു. മികച്ച പിന്തുണയാണ് ശങ്കര്‍ തുടക്കത്തില്‍ നല്‍കിയത്. പിന്നീട് ആക്രമണം അദ്ദേഹവും ഏറ്റെടുക്കുകയായിരുന്നു. 51 പന്തില്‍ 52 റണ്‍സെടുത്തു വിജയ് ശങ്കര്‍. ആറ് ബൗണ്ടറി ഇന്നിംഗ്സിലുണ്ടായിരുന്നു. ആര്ച്ചര്ക്കൊഴിക്കെ രാജസ്ഥാന് ബൗളര്‍മാരില്‍ ആര്‍ക്കും തിളങ്ങാനായില്ല.
നേരത്തെ ടോസ് നേടിയ ഹൈദരാബാദ് രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. റോബിന് ഉത്തപ്പയും ബെന്‍ സ്റ്റോക്സും നല്ല തുടക്കമാണ് ടീമിന് സമ്മാനിച്ചത്. ഉത്തപ്പ 13 പന്തില്‍ 19 റണ്‍സെടുത്തു. എന്നാല്‍ നാലാം ഓവറില്‍ അനാവശ്യമായി റണ്‍സിന് ശ്രമിച്ച ഉത്തപ്പയെ ഹോള്‍ഡര്‍ റണ്ണൗട്ടാക്കി. ബിന്നീട് ബെന്‍ സ്റ്റോക്സും സഞ്ജു സാംസണും ചേര്‍ന്നാണ് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയത്. സ്റ്റോക്സ് 32 പന്തില്‍ 30 റണ്‍സെടുത്തു. സാംസണ് 26 പന്തില്‍ 36 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്കോററായി. മൂന്ന് ബൗണ്ടറിയും ഒരു സിക്സറും സഞ്ജു അടിച്ചു.
സഞ്ജു പുറത്തായതിന് പിന്നാലെ വന്ന ജോസ് ബട്ലര്ക്കും സ്റ്റീവ് സ്മിത്തും അവസാന ഓവറുകളില്‍ തിളങ്ങാന്‍ സാധിച്ചില്ല. റിയാന്‍ പരാഗ് 12 പന്തില്‍ 20 റണ്‍സടിച്ചു. ജോഫ്ര ആര്‍ച്ചര്‍ ഏഴ് പന്തില്‍ 16 റണ്‍സുമായി പുറത്താവാതെ നിന്നു. അവസാന ഓവറില്‍ വമ്പനടികള്‍ വരാത്തതും മധ്യ ഓവറുകളില്‍ റണ്‍സ് അധികം വരാതിരുന്നതും 154 റണ്‍സില്‍ രാജസ്ഥാനെ ഒതുക്കുകയായിരുന്നു. ഹൈദരാബാദ് ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റെടുത്ത ജേസന്‍ ഹോള്‍ഡര്‍ തിളങ്ങി. റാഷിദ് ഖാന് നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. വിജയ് ശങ്കറിനാണ് ശേഷിച്ച വിക്കറ്റ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications