IPL 2020: ഹൈദരാബാദിന്റെ വെടിക്കെട്ടില്‍ തകര്‍ന്ന് പഞ്ചാബ്, 69 റണ്‍സ് ജയം, കത്തിക്കയറി ബെയര്‍സ്റ്റോ!
ദുബായ്: ഐപിഎല്ലിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെ 69 റണ്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെടുത്തി. നിക്കോളാസ് പൂരാന്റെ ഒറ്റയാന് പോരാട്ടമില്ലായിരുന്നുവെങ്കില് ഇതിലും ദയനീയമാവുമായിരുന്നു പഞ്ചാബിന്റെ അവസ്ഥ. 202 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ബാധ്യതയായി മാറുന്നതാണ് കണ്ടത്. മായങ്ക് അഗര്‍വാളിനെ അദ്ദേഹം റണ്ണൗട്ടാക്കുകയും ചെയ്തു. രാഹുല്‍ 16 പന്തില്‍ 11 റണ്‍സാണ് എടുത്തത്. അഗര്‍വാള്‍ നല്ല രീതിയില്‍ തുടങ്ങിയെങ്കിലും റണ്ണൗട്ട് ദൗര്‍ഭാഗ്യകരമായിരുന്നു.

പിന്നീടെത്തിയ സിമ്രാന് സിംഗ് നല്ല രീതിയില്‍ തുടങ്ങിയെങ്കിലും മുന്നോട്ട് പോകാനായില്ല. നിക്കോളാസ് പൂരാന് 37 പന്തില്‍ 77 റണ്‍സടിച്ച് മത്സരത്തെ സജീവമായി നിര്‍ത്തിയെങ്കില്‍ വേറെ ഒരാളില്‍ നിന്നും പിന്തുണ ഉണ്ടായില്ല. തീര്‍ത്തും നിലവാരം കുറഞ്ഞ പ്രകടനമാണ് പഞ്ചാബ് പുറത്തെടുത്ത്. മാക്്സ്വെല്‍ ഏഴ് റണ്‍സിന് പുറത്തായി. എന്തുകൊണ്ട് ഗെയിലിനെ കളിപ്പിച്ചില്ല എന്ന ചോദ്യവും ഇതോടെ ശക്തമായിരിക്കുകയാണ്. മന്ദീപ് സിംഗ്, മുജീബ് ഉര് റഹ്മാന് ഒന്നും ബാറ്റിംഗില്‍ തിളങ്ങിയില്ല. നിക്കോളാസ് പൂരാന് ഏതെങ്കിലും ഒരു താരം പിന്തുണ നല്കിയിരുന്നെങ്കില് പഞ്ചാബ് വിജയിക്കുമായിരുന്നു. ഹൈദരാബാദ് ബൗളര്‍മാരില്‍ നാലോവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് കളി മാറ്റി മറിച്ചത്. ഖലീല്‍ അഹമ്മദും നടരാജനും രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച തുടക്കങ്ങളിലൊന്നാണ് ഹൈദരാബാദിന് കിട്ടിയത്. ജോണി ബെയര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് തകര്‍ത്തടിച്ചു. ബെയര്‍സ്റ്റോ 55 പന്തില്‍ 97 റണ്‍സെടുത്തു. വാര്‍ണര്‍ 40 പന്തില്‍ 52 റണ്‍സുമെടുത്തു. ഇരുവരും ചേര്‍ന്ന് 15.1 ഓവറില്‍ 160 റണ്‍സ് ഓപ്പണിംഗ് വിക്കറ്റില്‍ ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ബെയര്‍സ്റ്റോ ആറ് സിക്സറും ഏഴ് ഫോറുമടിച്ചു. നിര്‍ഭാഗ്യം കൊണ്ടാണ് അദ്ദേഹത്തിന് സെഞ്ച്വറി നേടാനാവാതെ പോയത്. വാര്‍ണര്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്സറും അടിച്ചു.
ഒരു ഘട്ടത്തില്‍ 250 റണ്‍സിന് മുകളില്‍ പോകുമെന്ന് കരുതിയ റണ്‍സാണ് അവസാന അഞ്ചോവറില്‍ പഞ്ചാബ് പിടിച്ച് നിര്‍ത്തിയത്. അബ്ദുള്‍ സമദ്, മനീഷ് പാണ്ഡെ, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ എന്നിവര്‍ പെട്ടെന്ന് പുറത്തായി. പത്ത് പന്തില്‍ 20 റണ്‍സടിച്ച കെയ്ന്‍ വില്യംസണാണ് സ്കോര്‍ 200 കടത്തിയത്. പഞ്ചാബ് ബൗളര്‍മാരില്‍ രവി ബിഷ്ണോയ് നല്ല പ്രകടനം നടത്തി. ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയ ബിഷ്ണോയ് മൂന്നോവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റെടുത്തു. മുജീബ് ഉര് റഹ്മാനെ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. നാലോവറില്‍ 39 റണ്‍സ് വഴങ്ങി മുജീബ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications