ഐപിഎല്‍: ഗവാസ്കറിന്റെ പ്രവചനം ഫലിച്ചു.... ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ച് ചഹല്‍, മൂന്ന് വിക്കറ്റ്
ദുബായ്: ബെംഗളൂരു നിരയില്‍ ഏറ്റവുമധികം തിളങ്ങാന്‍ പോകുന്നത് യുസവേന്ദ്ര ചഹലായിരിക്കുമെന്ന് നേരത്തെ സുനില്‍ ഗവാസ്കര്‍ പ്രവചിച്ചിരുന്നു. അതേ രീതിയില്‍ സംഭവിക്കുന്നു. ഹൈദരാബാദിനെതിരെ തോല്‍വി മുന്നില്‍ കണ്ട് നില്ക്കുന്ന നിമിഷത്തില്‍ രക്ഷനായി അവതരിപ്പിക്കുകയായിരുന്നു ചഹല്‍. മൂന്നന്ന് വിക്കറ്റുകളാണ് 18 റണ്‍സ് മാത്രം വഴങ്ങി ചഹല്‍ സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ ടോപ് സ്കോറര്‍ ജോണി ബെയര്‍സ്റ്റോയും ഈ വിക്കറ്റുകളില്‍ ഉള്‍പ്പെടും. അതാണ് ചഹല്‍ എടുത്ത വിക്കറ്റുകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.

മത്സരത്തില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുമായി ബെയര്‍സ്റ്റോയും മനീഷ് പാണ്ഡെയും തകര്‍ത്തടിക്കുമ്പോഴാണ് ചഹല്‍ പന്തെറിയാന്‍ എത്തിയത്. മനീഷ് പാണ്ഡെ ക്ഷമ കെട്ട് അടിച്ച പന്ത് വായുവില്‍ ഉയര്‍ന്ന പന്ത് സെയ്നി കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്തു. നിര്‍ണായകമായ നാലാം ഓവര്‍ റണ്ണൊഴുകാതെ പിടിച്ച് നിര്‍ത്താന്‍ ചഹലിന്റെ ബൗളിംഗിന് സാധിച്ചു. നാലാം ഓവറില്‍ ജോണി ബെയര്‍സ്റ്റോയെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു ചഹല്‍. അടുത്ത പന്തില്‍ തന്നെ വിജയ് ശങ്കറിനെ പുറത്താക്കി മത്സരം ആര്‍സിബിക്ക് അനുകൂലമായി മാറ്റിയെടുത്തു ചഹല്‍.
സുനില്‍ ഗവാസ്കര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രവചനങ്ങളാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. വിരാട് കോലിയും എബി ഡിവില്യേഴ്സും ആയിരിക്കില്ല യുഎഇയില്‍ ആര്‍സിബിയുടെ കരുത്താവുകയെന്ന് ഗവാസ്കര്‍ പറഞ്ഞിരുന്നു. അത് യൂസവേന്ദ്ര ചാഹലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളിക്കുന്തോറും സ്ലോ ആവുന്ന യുഎഇയിലെ പിച്ചുകളില്‍ ലെഗ് ബ്രേക്ക് എറിയുന്ന ചാഹലിന് തിളങ്ങാന്‍ സാധിക്കും. സ്പിന്നര്‍മാര്‍ക്ക് നല്ല രീതിയില്‍ പന്തെറിയാന്‍ സാധിക്കുന്ന പിച്ചാണ് അവിടെയുള്ളത്. ചാഹലായിരിക്കും ആര്‍സിബിയുടെ തുറുപ്പുച്ചീട്ടെന്നും ഗവാസ്കര്‍ പറഞ്ഞു.
ആര്‍സിബി 164 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഹൈദരാബാദിനായി ഒരുക്കിയത്. എബി ഡിവില്യേഴ്സും ദേവദത്ത് പടിക്കലും അര്‍ധ സെഞ്ച്വറി കുറിച്ചു ആര്‍സിബിക്ക് വേണ്ടി ആദ്യ മത്സരത്തിനിറങ്ങിയ ദേവദത്ത് ശരിക്കും ഞെട്ടിച്ചു. ആദ്യ അര്‍ധ സെഞ്ച്വറി കൂടിയാണ് താരം കുറിച്ചത്. എബി ഡിവില്യേഴ്സ് കളി മാറ്റി മറിക്കുന്നതാണ് കണ്ടത്. 30 പന്തില്‍ 51 റണ്‍സായിരുന്നു ഡിവില്യേഴ്സ് അടിച്ച് കൂട്ടിയത്. നാല് ബൗണ്ടറിയും രണ്ട് സിക്സറും താരം അടിച്ചെടുത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications