IPL 2021: ചരിത്രം കുറിച്ച് മോറിസ്, എക്കാലത്തെയും ഉയര്‍ന്ന വില!- യുവിയെ പിന്നിലാക്കി
രാജസ്ഥാന് റോല്‍സാണ് താരത്തെ വാങ്ങിയത്
ചെന്നൈ: ഐപിഎല്‍ ചരിത്രത്തില്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. ടൂര്‍ണമെന്റിന്റെ കഴിഞ്ഞ 13 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന തുകയാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്. 16.25 കോടി രൂപയ്ക്കു രാജസ്ഥാന് റോയല്‍സ് മോറിസിനെ തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുകയായിരുന്നു.
Recommended Video

വെറും 75 ലക്ഷം രൂപ മാത്രമായിരുന്നു ലേലത്തില്‍ മോറിസിന്റെ അടിസ്ഥാന വില. പക്ഷെ ഫ്രാഞ്ചൈസികള്‍ അദ്ദേഹത്തിനു വേണ്ടി പിടിവലി നടത്തുന്നതാണ് കണ്ടത്. ഒടുവില്‍ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് മോറിസ് ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. രാജസ്ഥാന് മോറിസിനെ വിട്ടുകളയാന്‍ ഭാവമില്ലായിരുന്നു. മോറിസിനെ തങ്ങള്‍ക്കു കൂടിയേ തീരൂവെന്ന ദൃഢനിശ്ചയത്തോടെയാണ് അവര്‍ ഓഫര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നത്.
2015ലെ ഐപിഎല്ലില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു വേണ്ടി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 16 കോടി ചെലവഴിച്ചതായിരുന്നു ടൂര്‍ണമെന്റിലെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന തുക. ഇതാണ് ഇപ്പോള്‍ മറ്റൊരു ഓള്‍റൗണ്ടറായ മോറിസ് പഴങ്കഥയാക്കിയിരിക്കുന്നത്. നിലവില്‍ ദക്ഷിണാഫ്രിക്കയുടെ ടി20 ടീമില്‍പ്പോലും അംഗമല്ലാത്ത മോറിസിന് ഇത്രയും വലിയ ഡിമാന്റ് ലേലത്തില്‍ ഉണ്ടാവുമെന്ന് ആരും കരുതിയിരുന്നില്ല. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 10 കോടിയായിരുന്നു മോറിസിന് കഴിഞ്ഞ സീസണില്‍ ലഭിച്ചത്. എന്നാല്‍ സീസണിനു ശേഷം ആര്‍സിബി അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.
ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍
ലേലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ താരങ്ങള്‍ക്കായി വന്‍ തുക മുടക്കാന്‍ മടിയില്ലാത്ത ഫ്രാഞ്ചൈസിയാണ് രാജസ്ഥാന്. ഇത്തവണ അവര്‍ സകല റെക്കോര്‍ഡുകളും തിരുത്തുകയായിരുന്നുത. നേരത്തേ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനായി 12.5 കോടി ചെലവഴിച്ചതായിരുന്നു രാജസ്ഥാന്റെ റെക്കോര്‍ഡ്. ഇതാണ് ഇത്തവണ അവര്സ പഴങ്കഥയാക്കിയത്. ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനാട്കട്ടിനായി നേരത്തേ 11.5 കോടിയും രാജസ്ഥാന് ചെലവഴിച്ചിരുന്നു.
നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications