• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിനെ എറിഞ്ഞിട്ടു, ഗെയ്‌ലിനെ പറക്കും ക്യാച്ചില്‍ പുറത്താക്കി, അവനെ പോലെ 11 പേര്‍ വേണമെന്ന് ടീമംഗം

മുംബൈ: പഞ്ചാബ് കിംഗ്‌സിനെതിരെയുള്ള വിജയത്തില്‍ നിര്‍ണായകമായത് രവീന്ദ്ര ജഡേജയുടെ ഫീല്‍ഡിംഗായിരുന്നു. കളത്തില്‍ ഉടനീളം നിറഞ്ഞ് നില്‍ക്കുകയായിരുന്നു ജഡേജ. മത്സരത്തില്‍ രണ്ട് ക്യാച്ചുകളും ഒരു ഗംഭീര റണ്ണൗട്ടും താരത്തില്‍ നിന്നുണ്ടായി. കെഎല്‍ രാഹുലിനെ ആദ്യ തകര്‍പ്പനൊരു റണ്ണൗട്ടിലൂടെ ജഡേജ പുറത്താക്കി. ക്രിസ് ഗെയിലിനെ പോലൊരു വെടിക്കെട്ട് ബാറ്റ്‌സ്മാനെ പുറത്താക്കിയത് പറന്നെടുത്ത ക്യാച്ചിലായിരുന്നു. ദീപക് ചാഹര്‍ മത്സരത്തില്‍ വീഴ്ത്തിയ നാല് വിക്കറ്റുകളും പഞ്ചാബിനെ തകര്‍ക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ജഡേജയുടെ ഈ മികവുകളെ ക്രിക്കറ്റ് ലോകം വാനോളം പുകഴ്ത്തുകയാണ്.

ജഡേജ ഇന്ത്യയുടെ ഏറ്റവും മികച്ച ഫീല്‍ഡറാണെന്ന് ചാഹര്‍ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് അദ്ദേഹം. എന്റെ ബൗളിംഗില്‍ ഒരുപാട് ക്യാച്ചുകള്‍ ജഡേജ എടുത്തിട്ടുണ്ട്. ജഡ്ഡുവിനെ പോലെ പതിനൊന്ന് ഫീല്‍ഡര്‍മാരാണ് കളത്തില്‍ എനിക്ക് വേണ്ടതെന്നും ദീപക് ജാഹര്‍ പറഞ്ഞു. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കവേയാണ് ജഡേജയുടെ ഫീല്‍ഡിംഗ് എത്രത്തോളം മികച്ചതാണെന്ന് ചാഹര്‍ പറഞ്ഞു. അതേസമയം ക്രിസ് ഗെയിലിന്റെ ക്യാച്ച് തുടക്കത്തില്‍ റിതുരാജ് ഗെയ്ക്വാദ് വിട്ടുകളഞ്ഞിരുന്നു. അത് ജഡേജയാണെങ്കില്‍ എടുക്കുമായിരുന്നുവെന്നും ദീപക് ചാഹര്‍ പറഞ്ഞു.

റുതുരാജിന് ലഭിച്ച അവസരം കുറച്ച് പാടുള്ളതായിരുന്നു. വളരെ വേഗത്തിലാണ് പന്ത് അദ്ദേഹത്തിന്റെ കൈകളിലേക്ക് എത്തിയത്. ജഡേജയ്ക്ക് മാത്രമേ അത്തരമൊരു ക്യാച്ച് എടുക്കാനാവൂ. അതുകൊണ്ട് ജഡേജ അവിടെയുണ്ടായിരുന്നെങ്കിലെന്ന് എനിക്ക് തോന്നുന്നുവെന്നും ദീപക് ചാഹര്‍ വ്യക്തമാക്കി. അതേസമയം മുന്‍ ഇംഗ്ലീഷ് താരം മൈക്കില്‍ വോനും ജഡേജയെ പുകഴ്ത്തി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡറാണ് ജഡേജയെന്ന് മൈക്കില്‍ വോന്‍ ട്വീറ്റ് ചെയ്തു. അതേസമയം ആദ്യ മത്സരം തോറ്റ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ടാമത്തെ മത്സരിക്കാന്‍ സാധിച്ചത് ചാഹറിന്റെയും ജഡേജയുടെയും പ്രകടനം കൊണ്ടാണ്.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിനെ രണ്ടാം ഓവറിലാണ് ജഡേജ ഞെട്ടിച്ച് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ മായങ്ക് അഗര്‍വാള്‍ പുറത്തായിരുന്നു. തീര്‍ത്തും സാധ്യതയില്ലാതിരുന്ന ഇടത്ത് നിന്നാണ് രാഹുലിനെ ജഡേജ റണ്ണൗട്ടാക്കുന്നത്. ചെറിയ വ്യത്യാസത്തിലായിരുന്നു പുറത്താകല്‍. ഏറ്റവും ഫോമിലുള്ള കളിക്കാരനെ നഷ്ടമായത് പഞ്ചാബിനെ ശരിക്കും പ്രതിസന്ധിയിലാക്കി. പിന്നീടായിരുന്നു ഗെയ്‌ലിന്റെ പുറത്താകല്‍. വലതുവശത്തേക്കും ഗംഭീര ഡൈവായിരുന്നു ഇത്. ഗെയ്ല്‍ പുറത്തായതോടെ പഞ്ചാബിനെ തിരിച്ചുവരവും അസാധ്യമായി. പഞ്ചാബിന്റെ ടോപ് സ്‌കോറര്‍ ഷാരൂഖ് ഖാനെയും ജഡേജ ക്യാച്ചിലൂടെ പുറത്താക്കിയിരുന്നു.

കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.

cmsvideo
  I feel so old says Dhoni after his 200th match | Oneindia Malayalam

  English summary
  IPL 2021: deepak chahar says he needs 11 players like ravindra jadeja for fielding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X