Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2021: പഞ്ചാബിനെതിരെ കളിച്ചത് എന്റെ ബെസ്റ്റ് ഇന്നിംഗ്‌സ്, ആ സെഞ്ച്വറിയെ കുറിച്ച് സഞ്ജു സാംസണ്‍

മുംബൈ: പഞ്ചാബ് കിംഗ്‌സിനെതിരെ അടിച്ച സെഞ്ച്വറി തന്റെ കരിയറിലെ ഏറ്റവും ബെസ്റ്റാണെന്ന് സഞ്ജു സാംസണ്‍. കഴിഞ്ഞ ദിവസം പഞ്ചാബിനോട് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടിരുന്നു. നാല് റണ്‍സിനായിരുന്നു തോല്‍വി. അവസാന പന്തില്‍ സിക്‌സറടിച്ചാല്‍ ജയിക്കുമായിരുന്ന കളിയില്‍ സഞ്ജു പുറത്തായതാണ് കളി പഞ്ചാബിന് അനുകൂലമാക്കിയത്. സെഞ്ച്വറി നേടി ടീമിനെ വിജയത്തിന്റെ വക്കിലെത്തിച്ചിരുന്നു സഞ്ജു. 12 ഫോറും ഏഴ് സിക്‌സറും താരം പറത്തി. 119 റണ്‍സാണ് സഞ്ജു നേടിയത്.

1

തന്റെ ഇന്നിംഗ്‌സിന്റെ രണ്ടാം പാതി ഏറ്റവും ഗംഭീരമായിരുന്നുവെന്ന് സഞ്ജു പറയുന്നു. താന്‍ ഇതുവരെ കളിച്ചതില്‍ വെച്ച് ബെസ്റ്റായിരുന്നു അത്. തുടക്കത്തില്‍ എനിക്ക് വലിയ ഷോട്ടുകള്‍ക്ക് സാധിച്ചിരുന്നില്ലെന്ന് സഞ്ജു പറഞ്ഞു. കാരണം ടൈമിംഗ് ശരിയായിരുന്നില്ല. എന്നാല്‍ സമയമെടുത്താണ് കളിച്ചത്. അതുകൊണ്ട് നല്ല രീതിയില്‍ കളിക്കാന്‍ സാധിച്ചു. ബൗളര്‍മാരെ മാനിച്ച് കൊണ്ടാണ് തുടക്കത്തില്‍ കളിച്ചത്. സിംഗിളുകളും എടുത്തിരുന്നു. അതിലൂടെ താളം കണ്ടെത്താന്‍ സാധിച്ചു. പിന്നീട് എനിക്ക് വമ്പന്‍ ഷോട്ടുകള്‍ എളുപ്പത്തില്‍ കളിക്കാന്‍ സാധിച്ചുവെന്നും സഞ്ജു പറഞ്ഞു.

അവസാന പന്തില്‍ സിക്‌സറടിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്. പക്ഷേ അതില്‍ കൂടുതലായി എനിക്കൊന്നും ചെയ്യാനാവില്ല. ആ പന്ത് സിക്‌സറാവുമെന്നായിരുന്നു പ്രതീക്ഷയെന്നും സഞ്ജു പറഞ്ഞു. ത്രില്ലര്‍ പോരാട്ടമായിരുന്നു നടന്നത്. വളരെ അടുത്ത് വരെ ഞങ്ങളെത്തി. നിര്‍ഭാഗ്യവശാല്‍ ജയിക്കാനായില്ല. അതില്‍ കൂടുതല്‍ എന്നെ കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. ആ പന്തില്‍ ടൈമിംഗ് കൃത്യമായിരുന്നു. എന്നാല്‍ ബൗണ്ടറി ലൈന്‍ കടത്താന്‍ സാധിച്ചില്ല. ഇതെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണ്. ഈ പിച്ചില്‍ കളിക്കുന്തോറും ബാറ്റ് ചെയ്യാന്‍ എളുപ്പമായിരുന്നു. ടാര്‍ഗറ്റ് ചേസ് ചെയ്യാന്‍ സാധിക്കുമായിരുന്നു. ടീം നന്നായി കളിച്ചെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും സഞ്ജു പറഞ്ഞു.

ക്യാപ്റ്റനായി അരങ്ങേറുന്ന താരങ്ങളില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം കൂടിയാണ് സഞ്ജു. അവസാന ഓവറില്‍ 13 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടത്. നാല് പന്തില്‍ സഞ്ജു സിക്‌സറടിച്ചതോടെ രാജസ്ഥാന്‍ ജയിക്കുമെന്നായിരുന്നു കരുതിയത്. 63 പന്തിലാണ് സഞ്ജു 119 റണ്‍സെടുത്തത്. അതേസമയം ടീം ക്യാച്ചുകള്‍ വിട്ടത് കൊണ്ടാണ് രാജസ്ഥാന്‍ ഇത്രയും മുന്നേറിയത്. വളരെ എളുപ്പമുള്ള ക്യാച്ചുകളാണ് കൈവിട്ടത്. നിര്‍ണായക സമയത്ത് വിക്കറ്റുകള്‍ എടുത്തത് കൊണ്ടാണ് വിജയിച്ചതെന്നും പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പറഞ്ഞു.

Recommended Video

cmsvideo
    Sanju Samson about his record breaking Innings Vs PBKS| Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+